ശ്രീ ചിത്തിര തിരുനാളിന്റെ ജീവിതം സിനിമയാകുന്നു

തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന ശ്രീചിത്തിര തിരുനാളിന്റെ ജീവചരിത്രം പ്രതിപാദിക്കുന്ന അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി രചിച്ച ‘ഹിസ്റ്ററി ലിബറേറ്റഡ്: ദ ശ്രീചിത്രാ സാഗ’-എന്ന പുസ്തകം സിനിമയാകുന്നു.രണ്ട് ഭാഗമായി നടത്തപ്പെട്ട ഒരു ക്ലബ്ഹൗസ് ചര്‍ച്ചയാണ് ശ്രീചിത്ര തിരുനാളിന്റെ ജീവിതം സിനിമയാകുന്നതിന് വഴിതെളിച്ചതെന്നത് കൗതുകരമായ വസ്തുതയാണ്. ‘ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം – ഒരു നഗരത്തിന്റെ കഥ’ എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഭാരവാഹികളായ അശ്വിന്‍ സുരേഷ്, മോഹന്‍ നായര്‍ തുടങ്ങിയവരാണ് ഈ ക്ലബ്ഹൗസ് ചര്‍ച്ച സംഘടിപ്പിച്ചത്.

തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ അനുമതിയോടു കൂടിയായിരുന്നു ചര്‍ച്ച സംഘടിപ്പിക്കപ്പെട്ടത്.
ചര്‍ച്ച വൈറലായതോടെയാണ് ചിത്രം നിര്‍മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പ്രമുഖ ബോളിവുഡ് നിര്‍മാണ കമ്പനി രംഗത്തെത്തിയത്. ബോളിവുഡ് താരമാണ് ചിത്രത്തില്‍ ചിത്തിര തിരുനാളിനെ അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്.