കൊച്ചി: സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത വദ്യാര്‍ത്ഥികള്‍ക്ക് സഹായമൊരുക്കി മമ്മൂട്ടി. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
‘സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.’മമ്മൂട്ടി പറഞ്ഞു.
ഇങ്ങനെ സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ ഒരു കവറിലക്കി തൊട്ടടുത്തുള്ള സ്പീഡ് ആന്‍ഡ് സേഫ് കൊറിയര്‍ ഓഫീസില്‍ എത്തിച്ചാല്‍ മാത്രം മതി. കൊറിയര്‍ ഓഫീസില്‍ ഒരു ഡിക്ലറേഷന്‍ കൂടി കൊടുത്തുകഴിഞ്ഞാല്‍ ദാതാവിന് സൗജന്യമായി മൊബൈല്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫീസിലേക്ക് അയക്കാവുന്നതാണ്. അവിടെ ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചു കൊടുക്കും.പദ്ധതിക്ക് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനലിന്റെ പിന്തുണയുമുണ്ട്. പദ്ധതിയില്‍ പങ്കെടുക്കനോ സംശയങ്ങള്‍ക്കോ അനൂപ് +919961900522, അരുണ്‍ +917034634369, ഷാനവാസ് +919447991144, വിനോദ്+919446877131, അന്‍ഷാദ് +918891155911, ഹമീദ് +919946300800 എന്നിവരെ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാം.

