Entertainment (Page 225)

നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന വേലുക്കാക്ക ജൂലൈ ആറിന് ഒടിടി റിലീസ് ചെയ്യും. സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ, നീസ്ട്രീം എന്നി ഒടിടി ഫ്‌ലാറ്റ് ഫോമിലാണ് ചിത്രത്തിന്റെ റിലീസ്. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പാഷാണം ഷാജി, ഷെബിന്‍ ബേബി,മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി,വിസ്മയ, ആതിര,ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യന്‍, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍, രാജു ചേര്‍ത്തല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വഹിക്കുന്നു.

മലയാളത്തില്‍ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്രകഥാപാത്രമാകുന്ന രണ്ട് രഹസ്യങ്ങള്‍ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ത്രില്ലര്‍ സ്വഭാവമുള്ള സിനിമ നവഗതരായ അര്‍ജ്ജുന്‍ലാല്‍ അജിത് കുമാര്‍ രവീന്ദ്രന്‍ എന്നിവരാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. വണ്‍ലൈന്‍ മീഡിയ, എരിവും പുളിയും പ്രൊഡക്ഷന്‍സ്, വാമ എന്റര്‍ടെയിന്മെന്റ് എന്നിവയുടെ ബാനറില്‍ വിജയകുമാര്‍ പ്രഭാകരന്‍, അജിത്കുമാര്‍ രവീന്ദ്രന്‍, സാക്കിര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജയസൂര്യ, മഞ്ജു വാര്യര്‍, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, ആര്‍ജെ ഷാന്‍, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. ശേഖര്‍ മേനോന്‍, വിജയകുമാര്‍ പ്രഭാകരന്‍,ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആന്‍്ഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോദയ്ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന മിന്നല്‍ മുരളിയുടെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സ് റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയെന്ന് റിപ്പോര്‍ട്ട്. ടൊവീനോയുടെ സമീപകാല ചിത്രം കളയ്ക്ക് ഒടിടി റിലീസില്‍ ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണമെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചു. മിന്നല്‍ മുരളി തീയേറ്റര്‍ റിലീസിന് ശേഷമായിരിക്കും

നെറ്റ്ഫ്‌ളിക്‌സിലെത്തുക. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വിഎഫ്എക്‌സിന് വലിയ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ന്യൂഡൽഹി: ബോളിവുഡ് നടൻ ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിത ജീവിതം അവസാനിപ്പിച്ചാണ് ആമിർ ഖാനും കിരൺ റാവുവും വേർപിരിഞ്ഞത്. ഔദ്യേഗിക വാർത്താക്കുറിപ്പിലൂടെ താരങ്ങൾ തന്നെയാണ് വിവാഹ മോചനത്തിന്റെ വിവരം പുറത്തു വിട്ടത്. ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭർത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ലെന്നുമാണ് ആമിർ ഖാനും കിരൺ റാവുവും അറിയിച്ചിരിക്കുന്നത്.

വിവാഹമോചനം നേടുന്നതിനെ കുറിച്ച് ഏറെ നാളായി ചിന്തിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോഴാണ് അതിനുള്ള സമയമായതെന്നും താരങ്ങൾ വ്യക്തമാക്കുന്നു. വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും മകൻ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളർത്തുമെന്നും ഇരുവരും പറയുന്നുണ്ട്. പുതിയ ജീവിതത്തിന്റെ തുടക്കമാണ് വിവാഹ മോചനമെന്നും കുറിപ്പിൽ വിശദമാക്കുന്നു.

അടുത്തിടെയാണ് ആമിർ ഖാനും കിരൺ റാവുവും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചത്. 2005 ലാണ് ഇരുവരും വിവാഹിതരായത്. നടി റീന ദത്തയുമായി വേർപിരിഞ്ഞ ശേഷമാണ് ആമീർ ഖാൻ കിരൺ റാവുവിനെ വിവാഹം ചെയ്യുന്നത്.

രജനി ആരാധകര്‍ക്ക് ആശ്വാസവുമായി അണ്ണാത്തെയുടെ റിലീസ് തീയതില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. നവംബര്‍ നാലിന് തന്നെ ചിത്രം തീയേറ്ററുകളിലെത്തും. രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കൊവിഡ് പശ്ചാത്തലത്തില് റിലീസ് നീണ്ടുപോയ ചിത്രമാണ് അണ്ണാത്തെ. ഈ വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ദീപാവലി സീസണിലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.

ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്ന മുറയ്ക്ക് കഴിഞ്ഞ ഡിസംബറില്‍ അവശേഷിക്കുന്ന ചിത്രീകരണം ആരംഭിച്ചെങ്കിലും സെറ്റില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രണ്ടാഴ്ചയ്ക്കകം ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടിവന്നു. സിരുത്തൈ ശിവ തന്നെ രചനയും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ജൂലൈ 15ന് ആമസോണ്‍ പ്രൈമിലെത്തും. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായത്.2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റുകയായിരുന്നു.

തിയേറ്റര്‍ റിലീസ് കരുതിയെങ്കിലും കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഒ.ടി.ടി. തിരഞ്ഞെടുക്കുകയായിരുന്നു.ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികള്‍ക്കെതിരായ ജീവിത സമരം ഉള്‍പ്പെടുന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കല്‍ ഡ്രാമയാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും ചിത്രത്തിലുണ്ട്.

മതിലുകള്‍ : ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ എന്ന മലയാളചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സില്‍ റിലീസ് ചെയ്തു. രംഗത്തു വരുന്ന ഒരാളും വരാത്ത ഒരാളുമായി രണ്ടേ രണ്ടു കഥാപാത്രങ്ങളും രണ്ടേ രണ്ടു സാങ്കേതിക പ്രവര്‍ത്തകരുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. കേവ് അടക്കം മറ്റ് മൂന്നു ചാനലുകളില്‍ കൂടി ചിത്രം വൈകാതെ വരുമെന്ന് സംവിധായകന്‍ അന്‍വര്‍ അബ്ദുള്ള പറഞ്ഞു.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിലെ ഏക കഥാപാത്രമായെത്തുന്നത്. ക്യാമറയ്ക്കു പിന്നില്‍ ഛായാഗ്രാഹകന്‍ എ മുഹമ്മദ് മാത്രവും. ബഷീറിന്റെയും മാര്‍കേസിന്റെയും പ്രേമസങ്കീര്‍ണരചനകളുടെ പേരുകളുടെ സംയോജനം അവയുടെ ഭാവാന്തരീക്ഷത്തെ ആനയിക്കാനും മനുഷ്യകുലം തന്നെ തടവിലാക്കപ്പെട്ട കാലത്തിന്റെ ദാര്‍ശനികസത്യത്തെ അന്വേഷിക്കാനുമാണെന്നു സംവിധായകന്‍ പറയുന്നു.

ആമസോണ്‍ പ്രൈമിലും കൂടെ എന്ന പ്ലാറ്റ്‌ഫോമിലും ആന്തോളജി ചിത്രം ആണും പെണ്ണും എത്തി. മാര്‍ച്ച് 26ന് തിയറ്ററുകളില്‍ എത്തിയ ഇതില്‍ മൂന്ന് ചിത്രങ്ങളാണുള്ളത്. ആഷിക് അബു, വേണു, ജയ് കെ എന്നിവരാണ് സംവിധാനം. ഉണ്ണി ആറിന്റെ രചനയിലാണ് ആഷിക് അബു ചിത്രം ഒരുക്കിയിരിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര് പൊന്നമ്മ, ബേസില് ജോസഫ്, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് ഈ ഭാഗത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് സൈജു ശ്രീധരന്‍.

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബൈജു. ഇപ്പോഴിതാ, ബൈജു പൃഥ്വിരാജിനെ കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത്.

ബൈജുവിന്റെ വാക്കുകള്‍

ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല. ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോള്‍. ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും തിരിച്ച് ചോദിക്കാന്‍ കഴിയില്ല. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല.

അതേസമയം താന്‍ ചാന്‍സ് ചോദിച്ച് ആരുടേയും പിന്നാലെ പോയിട്ടില്ല. ഇടിച്ചു കേറുന്നത് എനിക്ക് ഇഷ്ടമല്ല. എന്നാല്‍ ഒരിക്കല്‍ അഭിനയം നിര്‍ത്തണമെന്ന് തീരുമാനിച്ചിരുന്നു. അപ്പോള്‍ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ചു. നിങ്ങളുടെ സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ട് വേണം അഭിനയം നിര്‍ത്താനെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് പുത്തന്‍ പണത്തിലെത്തുന്നത്. പിന്നീട് എനിക്ക് തുടര്‍ച്ചയായി ചിത്രങ്ങള്‍ ലഭിച്ചു.

ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന ചിത്രം എല്ലാം ശരിയാകും റിലീസിനൊരുങ്ങുന്നു. സെപ്റ്റംബര്‍ പതിനേഴിന് ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം. ഈ മാസം നാലിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മൂലം തീയേറ്ററുകള്‍ അടച്ചതോടെ നടക്കാതെ പോകുകയായിരുന്നു. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നി ചിത്രങ്ങള്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം രജിഷ വിജയന്‍ ആസിഫിന്റെ നായികയാകുന്ന ചിത്രം കൂടിയാണിത്. ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍,സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.