Entertainment (Page 224)

ജൂഡ് ആന്റണി ഒരുക്കിയ സാറാസ് ഏറെ വിമര്‍ശനങ്ങളും പ്രശംസകളും പിടിച്ചുപറ്റിയ ഒന്നായിരുന്നു. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കല്യാണം എന്ന Establishment നോട് യോജിക്കാതെ തന്നെ ഒരു സ്ത്രിക്ക് അവൾക്ക് തോന്നുന്ന സമയത്ത് ശാസ്ത്രിയമായി..അവൾ അറിയാത്ത, ജീവിതത്തിൽ ഒരിക്കലും കാണാനും സാധ്യതയില്ലാത്ത, ഏതോ ഒരു പുരുഷൻ്റെ ബിജം സ്വീകരിച്ച് ഗർഭണിയാകാൻ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മൾ ജീവിക്കുന്നത്…എനിക്ക് പ്രസവിക്കണ്ടാ എന്ന് ആവർത്തിച്ച് പറയുന്ന ഒരു പെൺകുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സമ്പ്രദായങ്ങൾക്കിടയിൽ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോൾ ജയിലിൽ സ്വാതന്ത്ര്യത്തിനെ  കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നി..

കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും താത്പര്യം കാണിക്കാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാനും പറ്റുന്നില്ല..അവൾ കഥ പറയുന്ന സമയത്തൊക്കെ സംഗീതം കൊണ്ട് രംഗങ്ങൾ നിശബ്ദമാക്കപ്പെടുന്നുമുണ്ട്..(ചില സിനിമകളിൽ തെറികൾ പറയുമ്പോൾ mute ചെയ്യുന്നതുപോലെ)..അന്യൻ്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്ത് സ്വന്തം ശരീരത്തിൻ്റെ രാഷ്ട്രിയം പറയാൻ ഗർഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ ( മുന്നോട്ടുള്ള കുതിപ്പിനെ) കുറിച്ചുള്ള അറിവില്ലായമയാണ്…

പൂർണ്ണ ഗർഭിണിയായ പോലീസ് ഓഫീസർ നായകൻ്റെ മുഖത്തേക്ക് തോക്കുചൂണ്ടി നിൽക്കുന്ന നാലാം സീസൺ കഴിഞ്ഞ് ലോകം മുഴുവൻ money heistൻ്റെ അഞ്ചാം സീസണു കാത്തിരിക്കുമ്പോൾ ആണ് ഈ സിനിമ..ക്യാമറയേയും സംവിധായകനേയും തട്ടിമാറ്റി കടന്നു പോയ ആദാമിൻ്റെ വാരിയെല്ലുകൾ ജീവിച്ച സ്ഥലത്ത്,വിപ്ലവം നടത്തിയ സ്ഥലത്ത്,എല്ലാ establishment കളെയും അംഗീകരിച്ച പ്രസവിക്കാൻ താത്പര്യമില്ലാത്ത,എന്നാൽ ഉടനെ പ്രസവിക്കാനും സാധ്യതയുള്ള ഈ രാജകുമാരി..മലയാള സിനിമയുടെ ഒരു രാഷ്ട്രിയ ദൂരെമേയല്ല..നായകൻ്റെ ലിംഗത്തിന് വിശുദ്ധിയുള്ളതുകൊണ്ട് ചവിട്ടേറ്റുവാങ്ങാൻ ഒരു സഹനടൻ്റെ ലിംഗവും …മനോഹരമായ tail end…

മികച്ചചിത്രം, മികച്ച ബാലതാരം എന്നിങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ സ്വനം ജൂലൈ പന്ത്രണ്ടിന് ഒടിടി റിലീസിന്. ദീപേഷ് ടി സംവിധാനം ചെയ്ത ചിത്രത്തില്‍ മാസ്റ്റര്‍ അഭിനന്ദ് അക്കോടന്‍, നിരഞ്ജന്‍,രമ്യ രാഘവന്‍,കവിത ശ്രീ, സന്തോഷ് കീഴാറ്റൂര്‍, രാജേന്ദ്രന്‍ തായട്ട്, വിജയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തുല്‍സി ഫിലിംസിന്റെ ബാനറില്‍ രമ്യ രാഘവന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഡോക്ടര്‍ വത്സലന്‍ വാതുശ്ശേരി നിര്‍വഹിക്കുന്നു.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി’. ബ്രോ ഡാഡിയുടെ നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍ എത്തിയ ചിത്രം പങ്കുവച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. ഫോണ്‍ സ്‌ക്രീനിലേക്ക് കൗതുകത്തോടെ നോക്കുന്ന പൃഥ്വിരാജും തൊട്ടരുകില്‍ നില്ക്കുന്ന മോഹന്‍ലാലുമാണ് ചിത്രത്തില്‍. റോളിംഗ് സൂണ്‍ എന്ന ഹാഷ് ടാഗും സുപ്രിയ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

തല ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന ചിത്രമാണ് വലിമൈ. ഫസ്റ്റ് ലുക്ക് പോലും എത്തുന്നതിനു മുന്‍പേ ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ ചിത്രം നേടിയിരിക്കുന്ന ‘ഇന്ററസ്റ്റുകളുടെ’ എണ്ണമാണ് ഏറ്റവും പുതിയ ചര്‍ച്ചാവിഷയം.1.73 മില്യണ്‍ ഇന്ററസ്റ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയില്‍ ഇതിനകം നേടിയിരിക്കുന്നത്.

സമീപകാല ബോക്‌സ്ഓഫീസ് ചരിത്രത്തിലെ റെക്കോര്‍ഡ് വിജയങ്ങളായിരുന്ന ബാഹുബലി 2, അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം എന്നിവയെ പിന്നിലാക്കുന്ന നേട്ടമാണ് ഇതെന്ന് ട്രേഡ് അന്‍ലിസ്റ്റുകള്‍ വിലയിരുത്തുന്നു. അതേസമയം ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ.

ചെന്നൈ: തമിഴ് ആന്തോളജി ചിത്രം നവരസയുടെ റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. ഓഗസ്റ്റ് 6 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ വിവിധ തരത്തിലുള്ള ഭാവങ്ങൾ അഭിനയിക്കുന്നതാണ് ടീസർ. വിഖ്യാത സംവിധായകൻ ഭരത് ബാലയുടെ പ്രത്യേക കൺസെപ്റ്റിലൊരുക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസ എന്ന ആന്തോളജി ചിത്രത്തിന്റെ പ്രത്യേകത.

പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവർ ചേർന്ന് ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുക്കിയിരിക്കുന്നത്.

സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോൻ, പാർവതി തിരുവോത്ത്, സിദ്ധാർത്ഥ്, പ്രകാശ് രാജ്, ശരവണൻ, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, സിംഹ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഭിനേതാക്കളും അണിയറപ്രവർത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാഗമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വൈറസ് വ്യാപനവും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് നവരസ എന്ന ആന്തോളജി ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകാനാണ് തീരുമാനം. തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയിൽ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ മണിരത്‌നവും ജയന്ദ്ര പഞ്ചപകേശനും വ്യക്തമാക്കിയിരിക്കുന്നത്. എ.ആർ റഹ്മാൻ, ഡി ഇമ്മൻ, ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ എതാൻ യോഹാൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് ചിത്രങ്ങൾക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

നവാഗതനായ പ്രേം ശങ്കര്‍ സംവിധാനം ചെയ്ത രണ്ട് പേര്‍ ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നു. 2017-ലെ ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍ യാത്രയാണ് ‘രണ്ടു പേര്‍.പിന്നീട് ജല്ലിക്കട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രന്റെ ആദ്യസിനികളിലൊന്നാണ് ‘രണ്ടു പേര്‍’. ഫിലിംമേക്കര്‍ കൂടിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമാ ടിക്കറ്റ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ബേസില്‍ പൗലോസ്. ഇവരെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരും അഭിനയിക്കുന്നു.

അഞ്ച് വര്‍ങ്ങള്‍ക്ക് ശേഷം ചിത്രം പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍. ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം പേരുപോലെ തന്നെ ഒരു പ്രേമകഥയാണെന്നും അതേസമയം ഒരു സാധാരണ പ്രേമകഥയല്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. രണ്‍വീര്‍ സിംഗും അലിയ ഭട്ടും നായകനും നായികയുമാവുന്ന ചിത്രത്തില്‍ ധര്‍മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ഇതിനുമുന്‍പ് ഒരേയൊരു തവണയാണ് ധര്‍മേന്ദ്രയും ശബാന ആസ്മിയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തിയിട്ടുള്ളത്.2016ല്‍ പുറത്തെത്തിയ ‘ഏ ദില്‍ ഹേ മുഷ്‌കില്‍ ആണ് കരണ്‍ ജോഹര്‍ അവസാനം സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രം.

ദിലീപിനെ നായകനാക്കി അംബാനിയുടെ ആരാധകന്റെ കഥ സിനിമയാക്കാനുള്ള പദ്ധതിയില്‍ ഒമര്‍ലുലു. ദിലീപിന്റെ ചിത്രത്തിനൊപ്പം താന്‍ പങ്കുവച്ച അംബാനി എന്ന സിനിമാ പോസ്റ്റര്‍ ഒരാരാധകന്‍ അയച്ചുതന്നതാണെന്നും ഒമര്‍ലുലു പറഞ്ഞു.

ഒമറിന്റെ വാക്കുകള്‍- ദിലീപേട്ടനെ നായകനാക്കി ചിത്രം ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ആഷിക്ക് എന്നൊരാള്‍ കമന്റായി ചോദിച്ചിരുന്നു. ‘അംബാനി’ എന്നൊരു ചിത്രം മനസ്സിലുണ്ട് എന്ന് ഞാന്‍ മറുപടിയായി പറയുകയും ചെയ്തു. അത് കണ്ടിട്ടാണ് അവര്‍ അംബാനി എന്ന പേരില്‍ ദിലീപേട്ടന്റെ പടം വച്ച് ഒരു മാസ് പോസ്റ്റര്‍ ചെയ്തു അയച്ചത്. ആ ചിത്രം വൈറല്‍ ആയി.’യഥാര്‍ഥത്തില്‍ ഈ പ്രോജക്ടിന്റെ കഥ പോലും ആയിട്ടില്ല. എന്റെ മനസില്‍ അങ്ങനെ ഒരു ആശയം ഉണ്ട്. അത് ദിലീപേട്ടന്‍ തന്നെ ചെയ്യണമെന്നുമാണ് ആഗ്രഹം. എന്തായാലും ഇത് വൈറല്‍ ആയ സ്ഥിതിക്ക് ഉടന്‍ തന്നെ ദിലീപേട്ടനോട് ഈ പ്രോജക്ട് സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.”ഈ പോസ്റ്റര്‍ കണ്ടു ഒരുപാടുപേര് വിളിച്ചു.

ഇത് മുകേഷ് അംബാനിയുടെ കഥയാണോ, അനില്‍ അംബാനിയുടെ കഥയാണോ എന്നൊക്കെയാണ് ചോദിക്കുന്നത്. എന്റെ മനസ്സില്‍ അംബാനി ആകാന്‍ നടക്കുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചുള്ള കഥയാണ് ഉള്ളത്. വലിയ ബിസിനസുകാരാകാന്‍ നടക്കുന്ന ഏതൊരാളും ഇടയ്‌ക്കെങ്കിലും പല കാര്യങ്ങള്‍ക്കും അംബാനിയുടെ പേര് ചേര്‍ത്ത് പറയാറുണ്ട്. അങ്ങനെ എന്തിനും ഏതിനും അംബാനിയുടെ പേര് ചേര്‍ത്ത് പറയുന്ന ഒരാള്‍. അയാളെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് അംബാനി. ഒരു ത്രില്ലര്‍ ആയി ചെയ്യാന്‍ ആണ് ഉദ്ദേശിക്കുന്നത്. ഇന്നിപ്പോള്‍ ജൂലൈ ആറ്, ധീരുഭായ് അംബാനി മരിച്ച ദിവസമാണെന്ന് യാദൃച്ഛികമായി ഗൂഗിളില്‍ നിന്നും നോട്ടിഫിക്കേഷന്‍ വന്നു. എന്നാല്‍ പിന്നെ ഇത് ഇന്ന് തന്നെ ഉറപ്പിക്കാം എന്ന് കരുതി. ഇനിയിപ്പോ ദിലീപേട്ടനോട് സംസാരിച്ച് മുന്നോട്ട് പോകണം’.

കൊച്ചി : സിനിമാലൊക്കേഷനുകള്‍ കേരളത്തില്‍ നിന്നും അയല്‍സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നുവെന്ന് നിര്‍മാതാവും മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍. കേരളത്തില്‍ ഇനിയും ഷൂട്ടിങ് ആരംഭിക്കാത്ത സാഹചര്യത്തിലാണ് ഇത്.

ഷിബു ജി. സുശീലന്റെ വാക്കുകള്‍:
കേരളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയുടെ സിനിമ ഷൂട്ടിങ് കേരളത്തില്‍ നിന്ന് പുറത്തേക്ക്…
‘കേരളത്തില്‍ സിനിമ ഷൂട്ടിങിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതുകൊണ്ട് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നു. ഇന്ന് രാവിലെ ‘തീര്‍പ്പ്’ സിനിമ ഡബ്ബിങ്ങിന് വന്നപ്പോള്‍ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്.’

’95ശതമാനം ഇന്‍ഡോര്‍ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആരംഭിക്കുന്നത്. കേരളത്തിലെ സിനിമാ തൊഴിലാളികള്‍ മുഴുപട്ടിണിലാണ്. ഈ സിനിമകള്‍ക്ക് കേരളത്തില്‍ ചിത്രീകരണ അനുമതി നല്‍കിയാല്‍ ഈ തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് ജോലികിട്ടും.’

‘മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ അതിനുള്ള സാധ്യത കുറയുകയാണ്. സിനിമാ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പെട്ടെന്ന് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിനിമ തൊഴിലാളികള്‍ അത്രയും ബുദ്ധിമുട്ടിലാണ് പ്ലീസ്.’-ഷിബു ജി. സുശീലന്‍ പറഞ്ഞു.

അതേസമയം ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ കേരളത്തിനു പുറത്തേയ്ക്ക് മാറ്റുന്ന കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനയ്ക്കല്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന്റെ മുറയ്ക്ക് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് നിലവില്‍ തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ജിത്തുജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ ’12വേ മാന്‍’ പ്രഖ്യാപിച്ചു. ബ്രോ ഡാഡി, ഘ2 എമ്പുരാന്‍, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ തുടങ്ങിയ സിനിമകള്‍ക്ക് പുറമെയാണ് പുതിയ ചിത്രം. പ്രിയദര്‍ശന്റെ ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’, ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ തുടങ്ങിയ സിനിമകള്‍ റിലീസിന് തയാറെടുക്കുകയാണ്.

വരാനിരിക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍

മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം: മൂന്നു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്ത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ. പ്രിയദര്‍ശനും മകള്‍ കല്യാണിയും മകന്‍ സിദ്ധാര്‍ഥും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്ന സിനിമ ഒക്ടോബര്‍ മാസം റിലീസ് ചെയ്യും.

റാം: ദൃശ്യത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന മാസ് ത്രില്ലറാണ് റാം. സിനിമ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു

ബറോസ്: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബറോസ്’. ചിത്രത്തില്‍ പൃഥ്വിരാജും വേഷമിടുന്നു. 3ഉ ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്.

എമ്പുരാന്‍: ലൂസിഫറിന് ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ ഇറങ്ങുന്ന സിനിമയാണ് എമ്പുരാന്‍.

ബ്രോ ഡാഡി: ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കും. മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൌബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്.