മലയാളത്തില്‍ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്രകഥാപാത്രമാകുന്ന രണ്ട് രഹസ്യങ്ങള്‍ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ത്രില്ലര്‍ സ്വഭാവമുള്ള സിനിമ നവഗതരായ അര്‍ജ്ജുന്‍ലാല്‍ അജിത് കുമാര്‍ രവീന്ദ്രന്‍ എന്നിവരാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. വണ്‍ലൈന്‍ മീഡിയ, എരിവും പുളിയും പ്രൊഡക്ഷന്‍സ്, വാമ എന്റര്‍ടെയിന്മെന്റ് എന്നിവയുടെ ബാനറില്‍ വിജയകുമാര്‍ പ്രഭാകരന്‍, അജിത്കുമാര്‍ രവീന്ദ്രന്‍, സാക്കിര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ജയസൂര്യ, മഞ്ജു വാര്യര്‍, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, ആര്‍ജെ ഷാന്‍, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. ശേഖര്‍ മേനോന്‍, വിജയകുമാര്‍ പ്രഭാകരന്‍,ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആന്‍്ഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

