നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന വേലുക്കാക്ക ജൂലൈ ആറിന് ഒടിടി റിലീസ് ചെയ്യും. സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ, നീസ്ട്രീം എന്നി ഒടിടി ഫ്‌ലാറ്റ് ഫോമിലാണ് ചിത്രത്തിന്റെ റിലീസ്. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പാഷാണം ഷാജി, ഷെബിന്‍ ബേബി,മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി,വിസ്മയ, ആതിര,ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യന്‍, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍, രാജു ചേര്‍ത്തല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വഹിക്കുന്നു.
2021-07-06

