അണ്ണാത്തെയുടെ റിലീസ് തീയതില്‍ മാറ്റമില്ല

രജനി ആരാധകര്‍ക്ക് ആശ്വാസവുമായി അണ്ണാത്തെയുടെ റിലീസ് തീയതില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. നവംബര്‍ നാലിന് തന്നെ ചിത്രം തീയേറ്ററുകളിലെത്തും. രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കൊവിഡ് പശ്ചാത്തലത്തില് റിലീസ് നീണ്ടുപോയ ചിത്രമാണ് അണ്ണാത്തെ. ഈ വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ദീപാവലി സീസണിലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.

ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്ന മുറയ്ക്ക് കഴിഞ്ഞ ഡിസംബറില്‍ അവശേഷിക്കുന്ന ചിത്രീകരണം ആരംഭിച്ചെങ്കിലും സെറ്റില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രണ്ടാഴ്ചയ്ക്കകം ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടിവന്നു. സിരുത്തൈ ശിവ തന്നെ രചനയും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.