ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ജൂലൈ 15ന് ആമസോണ്‍ പ്രൈമിലെത്തും. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായത്.2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റുകയായിരുന്നു.
തിയേറ്റര്‍ റിലീസ് കരുതിയെങ്കിലും കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഒ.ടി.ടി. തിരഞ്ഞെടുക്കുകയായിരുന്നു.ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികള്‍ക്കെതിരായ ജീവിത സമരം ഉള്‍പ്പെടുന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കല്‍ ഡ്രാമയാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും ചിത്രത്തിലുണ്ട്.

