1.73 മില്യണ്‍ ഇന്ററസ്റ്റുകള്‍ നേടി വലിമൈ

തല ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന ചിത്രമാണ് വലിമൈ. ഫസ്റ്റ് ലുക്ക് പോലും എത്തുന്നതിനു മുന്‍പേ ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ ചിത്രം നേടിയിരിക്കുന്ന ‘ഇന്ററസ്റ്റുകളുടെ’ എണ്ണമാണ് ഏറ്റവും പുതിയ ചര്‍ച്ചാവിഷയം.1.73 മില്യണ്‍ ഇന്ററസ്റ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയില്‍ ഇതിനകം നേടിയിരിക്കുന്നത്.

സമീപകാല ബോക്‌സ്ഓഫീസ് ചരിത്രത്തിലെ റെക്കോര്‍ഡ് വിജയങ്ങളായിരുന്ന ബാഹുബലി 2, അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം എന്നിവയെ പിന്നിലാക്കുന്ന നേട്ടമാണ് ഇതെന്ന് ട്രേഡ് അന്‍ലിസ്റ്റുകള്‍ വിലയിരുത്തുന്നു. അതേസമയം ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ.