ബ്രോ ഡാഡിയുടെ നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി’. ബ്രോ ഡാഡിയുടെ നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍ എത്തിയ ചിത്രം പങ്കുവച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. ഫോണ്‍ സ്‌ക്രീനിലേക്ക് കൗതുകത്തോടെ നോക്കുന്ന പൃഥ്വിരാജും തൊട്ടരുകില്‍ നില്ക്കുന്ന മോഹന്‍ലാലുമാണ് ചിത്രത്തില്‍. റോളിംഗ് സൂണ്‍ എന്ന ഹാഷ് ടാഗും സുപ്രിയ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.