നവാഗതനായ പ്രേം ശങ്കര്‍ സംവിധാനം ചെയ്ത രണ്ട് പേര്‍ ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നു. 2017-ലെ ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍ യാത്രയാണ് ‘രണ്ടു പേര്‍.പിന്നീട് ജല്ലിക്കട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രന്റെ ആദ്യസിനികളിലൊന്നാണ് ‘രണ്ടു പേര്‍’. ഫിലിംമേക്കര്‍ കൂടിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമാ ടിക്കറ്റ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ബേസില്‍ പൗലോസ്. ഇവരെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരും അഭിനയിക്കുന്നു.
2021-07-09

