Entertainment (Page 223)

നിഥിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന കാവലിന്റെ ട്രെയിലര്‍ എത്തി. തമ്പാന്‍ എന്ന നായകകഥാപാത്രമായി സുരേഷ് ഗോപിയെത്തുമ്പോള്‍ ആന്റണിയെന്ന സുഹൃത്തിന്റേ വേഷമിടുന്നത് രണ്‍ജി പണിക്കറാണ്. മാത്രമല്ല, കാവലിന് ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജിപണിക്കറാണ്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോം matinee. live ന്റെ ലോഞ്ചിംഗ് നിർവ്വഹിച്ച് നടൻ പൃഥ്വിരാജ്. ഫഹദ് ഫാസിലാണ് .ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് നിർവ്വഹിച്ചത്. മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒടിടി പ്ലാറ്റ്‌ഫോമാണ് matinee.live. പ്രോജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവുമാണ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്‌നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എക്‌സ്‌ക്ലൂസിവ് ആയ വെബ്‌സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തിൽ മാറ്റിനി പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് സൗകര്യപൂർവം നടത്താനും ഈ ഒടിടി പ്ലാറ്റ്‌ഫോമിൽ അവസരമൊരുക്കിയിട്ടുണ്ട്.

താത്പര്യമുള്ള ആർക്കും വ്യത്യസ്തമാർന്ന ലോക്കേഷനുകൾ, കെട്ടിടങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ, എക്യുപ്‌മെന്റുകൾ, ട്രെയിൻഡ് പെറ്റ്‌സ്, വാഹനങ്ങൾ, ആന്റിക് പീസുകൾ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും മാറ്റിനിയിൽ രജിസ്റ്റർ ചെയ്ത് റെന്റിന് നൽകാം. സിംഗിൾ രജിസ്‌ട്രേഷനിലൂടെ മാറ്റിനിയുടെ സ്വന്തം നിർമ്മാണ പ്രോജക്റ്റുളിലേക്കും നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന ടാലന്റ് പൂൾ ആയും മാറ്റി പ്രവർത്തിക്കും.

കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി ഡയറക്ടേഴ്‌സ് ഹണ്ട് എന്ന പദ്ധതിയും മാറ്റിനി നടപ്പിലാക്കുന്നുണ്ട്. നിങ്ങൾ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകൾ, ഡോക്യൂമെന്ററികൾ, മ്യൂസിക് ആൽബങ്ങൾ തുടങ്ങിയ മികച്ച വീഡിയോകൾ മാറ്റിനിയിൽ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ഡയറക്ടേഴ്‌സ് ഹണ്ട് കോണ്ടെസ്റ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഇംഗ്ലീഷ്, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി അങ്ങനെ ഏതു ഭാഷയിലുള്ള വീഡിയോകളും മാറ്റിനിയിൽ അപ്‌ലോഡ് ചെയ്യാം. വീഡിയോകൾ 30 മിനിട്ടിൽ കവിയരുതെന്നാണ് നിബന്ധന.

സെലക്റ്റ് ചെയ്യപ്പെടുന്ന 30 വീഡിയോകളുടെയും സംവിധായകർക്കായി, ‘ലാബ് ഡേ ഫിലിംസ്’ ഒരുക്കുന്ന അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഒരു ഓറിയെന്റേഷൻ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്. മലയാള സിനിമയിലെ പ്രഗത്ഭരായ സംവിധായകരും ഛായാഗ്രാഹകരും തിരക്കഥാകൃത്തുക്കളുമായിരിക്കും ഈ ക്യാമ്പ് നയിക്കുന്നത്. ക്യാമ്പിൽ കഴിവ് തെളിയിക്കുന്ന വ്യക്തിയ്ക്ക് മാറ്റിനി നിർമ്മിക്കുന്ന ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭിക്കും. ജൂലൈ 17 മുതലായിരിക്കും ഡയറക്ടേഴ്‌സ് ഹണ്ട് കോണ്ടെസ്റ്റ് ആരംഭിക്കുക.

ഷോര്‍ട്ട് ഫിലിമുകളുടെ രാജകുമാരനെന്ന് സോഷ്യല്‍മീഡിയ ഓമനപ്പേരിട്ട് വിളിക്കുന്ന കാര്‍ത്തിക് ശങ്കര്‍ സിനിമാ സംവിധായകനാകുന്നു. കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ സിനിമയിലെ നായകനും നായികയും ആരെന്ന് കാര്‍ത്തിക് തന്നെ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

കാര്‍ത്തികിന്റെ വാക്കുകള്‍-

‘തെലുങ്കില്‍ 140 സിനിമയോളം സംവിധാനം ചെയ്തിട്ടുള്ള ഇതിഹാസ സംവിധായകന്‍ ‘കോടി രാമകൃഷ്ണ’യുടെ ബാനറില്‍ അദ്ദേഹത്തിന്റെ മകള്‍ ‘കോടി ദിവ്യ’ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക് യുവതാരം ‘കിരണ്‍ അബ്ബവാരം’ ആണ് നായകന്‍, കന്നട നടി ‘സഞ്ജന ആനന്ദ്’ ആണ് നായിക. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലകൂടിയ സംഗീത സംവിധായകരില്‍ ഒരാളായ ‘മണി ശര്‍മ്മ’ യാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ‘മമ്മൂക്ക’യുടെ ഷൈലോക്ക് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ‘രെണദേവ്’ ആണ് ഛായാഗ്രാഹകന്‍… പിന്നെ ഞാനാണ് രചനയും സംവിധാനവും’,

kalanilayam

കലാനിലയം കൃഷ്ണൻ നായരുടെ ചരമവാർഷികത്തിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ചെറുമകൾ തന്റെ മുത്തശ്ശൻ നിർമ്മിച്ച സിനിമകളിലൊന്നായ ‘നീലസാരി ‘ എന്ന ചിത്രത്തിലെ ഗാനം കവർ സോങ്ങായി ചെയ്ത് വ്യത്യസ്തത കാട്ടിയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

നാടകാചാര്യനും,തനിനിറം സ്ഥാപക പത്രാധിപനും, നിർമ്മാതാവും, സംവിധായകനുമായ ശ്രീ കലാനിലയം കൃഷ്ണൻ നായരുടെ വേർപാടിന് 40 കൊല്ലം പിന്നിട്ട വേളയിലാണ് ബിന്ദു ശ്രദ്ധാഞ്ജലിയായി കവർ സോങ്ങ് ചെയ്തിരിക്കുന്നത് . കലാകാരിയും, ഗാനരചയിതാവും, പാട്ടുകാരിയുമായ ബിന്ദു രവി തന്റെ ചെറുപ്പകാലത്ത് മുത്തശ്ശന്റെ സിനിമാ വേളയിലു ടനീളം കൈപിടിച്ചു നടന്ന ഓർമ്മകൾ മുതൽ കൂട്ടാക്കിയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത് .

‘നീലസാരി’ എന്ന സിനിമയിലെ കെ ജെ യേശുദാസ് പാടിയ പഴയകാല ശ്രോതാക്കളുടെ മനം കവർന്ന ‘കാശ്മീര സന്ധ്യകളെ..’ എന്നു തുടങ്ങുന്ന ഗാനമാണ് ബിന്ദു രവി കവർ സോങ്ങ് ആയി ചെയ്തിരിക്കുന്നത് . ഇതേ സിനിമയിലെ നായകനായ രവികുമാറും നായികയായ സുമിത്രയും ബിന്ദുവിന് ആശംസ നേർന്നു കൊണ്ടാണ് പാട്ടിന്റെ തുടക്കം.

അപൂർവമായ പഴയ ഓർമ്മകളെ ഒപ്പിയെടുത്ത് കോർത്തിണക്കി പുതിയ കവർ സോങ് എന്ന ആശയത്തെയാണ് ബിന്ദുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ ലഭ്യമാകും. കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസിയുടെ catalystco.in വെബ്സൈറ്റിലൂടെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തത്.

പ്രോജക്ട് ഡിസൈനിങ്, മൂവി മാർക്കറ്റിങ്, സെലിബ്രിറ്റി മാനേജ്മെന്റ്, മീഡിയ പ്രൊമോഷൻ, കാസ്റ്റിങ് തുടങ്ങിയവ ഉൾപ്പെടെയുള്ള സേവനങ്ങൾ കാറ്റലിസ്റ്റിലൂടെ ലഭ്യമാകും. കലയ്ക്കും വിനോദ വ്യവസായത്തിനും ഇടയ്ക്ക് ഒരു പാലം എന്ന നിലയ്ക്കാണ് കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസി പ്രവർത്തിക്കുന്നതെന്നാണ് കമ്പനി സിഎംഡി വിവേക് രാമദേവൻ വ്യക്തമാക്കിയിരുന്നത്. കലയും വിനോദ സഞ്ചാരവും ഒന്നിക്കുമ്പോഴാണ് എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രി പൂർണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുന്നുവെന്നതാണ് കാറ്റലിസ്റ്റിന്റെ സവിശേഷത. ബ്രാൻഡ് മാനേജ്മെന്റ്, അഡ്വർട്ടൈസിങ് എന്നീ മേഖലകളിൽ വിവേക് രാമദേവന് 20 വർഷത്തെ പരിചയസമ്പത്തുണ്ട്. നടീ-നടൻമാരുടെ കാസ്റ്റിങ്ങിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് കോണ്ടന്റ് സോഴ്സിങ്, ഫിലിം മാർക്കറ്റിങ്, പ്രോജക്ട് ഡിസൈനിങ് എന്നീ മേഖലകളിലേക്ക് കടന്നു.

തന്റേതായ ഒരു പാത വെട്ടിതെളിക്കാനുള്ള ആഗ്രഹമാണ് അദ്ദേഹത്തെ ഇത്തരമൊരു നേട്ടത്തിലേക്കെത്തിച്ചത്. സിനിമാ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. കലയുടെയും വ്യവസായത്തിന്റെയും സംയോജനമായ എന്റർടെയ്ൻമെന്റ് എന്ന മായാലോകത്തെക്കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാറ്റലിസ്റ്റിലൂടെ കഴിഞ്ഞ 18 വർഷങ്ങളായി തനിക്ക് ഏറെ മനോഹര നിമിഷങ്ങൾ സമ്മാനിച്ചിട്ടുള്ള സിനിമാ വ്യവസായത്തിന് കൂടുതൽ സംഭാവന ചെയ്യാനും സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം സിനിമാ രംഗത്ത് ഫിലിം മാർക്കറ്റിങ് എന്ന ആശയത്തിന് തുടക്കംകുറിച്ചതും വിവേക് രാമദേവനാണ്.

ബെറ്റര്‍ വേള്‍ഡ് ഫണ്ടിന്റെ യൂണിറ്റി പുരസ്‌കാരം സംവിധായകനും വ്യവസായിയുമായ സോഹന്‍ റോയ് ഏറ്റുവാങ്ങി. പാരീസിലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആഗോള പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിനോടു കൈകോര്‍ത്ത്, ‘ഉത്തരവാദിത്വ ബോധത്തോടു കൂടിയുള്ള ഖനനം’ എന്ന സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വര്‍ഷത്തെ പുരസ്‌കാര വിജയികളെ തെരഞ്ഞെടുത്തത്.

പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുന്നതിനു നടത്തിയ ശ്രമങ്ങളും, വ്യവസായങ്ങളും സിനിമകളുമാണ് മികച്ച പ്രതിബദ്ധതയ്ക്കുള്ള ഈ പുരസ്‌കാരത്തിന് ഡോ. സോഹന്‍ റോയിയെ അര്‍ഹനാക്കിയത്. ഹോളിവുഡ് സംവിധായകരായ ബാരി അലക്‌സാണ്ടര്‍ ബ്രൗണ്‍, സ്‌പൈക്ക് ലീ തുടങ്ങിയവരോടൊപ്പമാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചവരില്‍ നോബല്‍, ഓസ്‌കാര്‍, ഗ്രാമി അവാര്‍ഡ് ജേതാക്കളും ഉള്‍പ്പെട്ടിരുന്നു.

‘ഗ്രഹണം’ സിനിമ സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസായി. ജിബു ജോര്‍ജ്ജ്, ദേവിക ശിവന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മലയാള ഭാഷയില്‍ ചിത്രീകരിച്ച സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ‘ഗ്രഹണം’.സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയ, പുതുതായി വിവാഹിതരായ റോയി-ടീന ദമ്പതികളുടെ ജീവിതകഥയാണ് ‘ഗ്രഹണം’ എന്ന ചിത്രത്തില്‍ പറയുന്നത്.

സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കന്ന ചിത്രമാണ് ‘ഗ്രഹണം’.
ശ്രീനന്ദിയ പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജ് വിമല്‍ ദേവ് നിര്‍വ്വഹിക്കുന്നു. ലിങ്കു എബ്രാഹമിന്റെ വരികള്‍ക്ക് അനന്ദ്കുമാര്‍ ജി. സംഗീതം പകരുന്നു. കെ.എസ്. ഹരിശങ്കര്‍, വിനീത് ശ്രീനിവാസന്‍, വൈഷ്ണവി കണ്ണന്‍ എന്നിവരാണ് ഗായകര്‍ ജി., എഡിറ്റര്‍- അജ്മല്‍ സാബു, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

ഫഹദ് ഫാസില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാലിക് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസായി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീയേറ്റര്‍ റിലീസിന് പദ്ധതിയിട്ടിരുന്ന ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്തത്. ടേക്ക് ഓഫ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികള്‍ക്കെതിരായ ജീവിത സമരം ഉള്‍പ്പെടുന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കല്‍ ഡ്രാമയാണ് മാലിക്.

സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

കേരളത്തില്‍ സിനിമാചിത്രീകരണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഫെഫ്ക മുഖ്യമന്ത്രിക്ക് കത്തയച്ചു. സിനിമാ ഷൂട്ടിങ് പാടില്ല എന്ന അവസ്ഥ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല എന്നും വ്യക്തമാക്കിയാണ് ഫെഫ്കയുടെ കത്ത്.

ഫെഫ്കയുടെ കത്തിന്റെ പൂര്‍ണരൂപം

മലയാള സിനിമ ഒരു തൊഴില്‍ മേഖല എന്ന നിലയിലും ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പന്‍ പ്രതിസന്ധിയാണ്. ഒന്നാം ലോക്ക് ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടല്‍ സമയത്ത്, സര്‍ക്കാര്‍ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സഹായമായി തന്നത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും സംഘടിതശക്തിയും സഹപ്രവര്‍ത്തകരുടെ സ്‌നേഹപൂര്‍വമുള്ള കൈത്താങ്ങും ബിസിനസ് ഗ്രൂപ്പുകളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേര്‍ന്നപ്പോള്‍, സഹായമഭ്യര്‍ഥിച്ച ഓരോ ചലച്ചിത്ര പ്രവര്‍ത്തകനും 5000 രൂപ അക്കൗണ്ടില്‍ എത്തിച്ചു കൊടുക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കൂടാതെ സ്ഥിരമായി ജീവന്‍രക്ഷാ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവര്‍ക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതര്‍ക്ക് മരണാന്തര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2,25,00,000 രൂപ സംഘടന കണ്ടെത്തി ചെലവിട്ടു.
രണ്ടാം അടച്ചിടല്‍ ഘട്ടത്തില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകള്‍ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്‌സിനേഷന്‍, കോവിഡ് ബാധിതര്‍ക്ക് ചികിത്സാ സഹായം, കുടുംബങ്ങള്‍ക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികള്‍ക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഇവ്വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ല.
നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ സിനിമ എന്ന തൊഴില്‍ മേഖല പിന്നെയും സജീവമായിരിക്കുന്നു. യാതൊരു കാര്‍ക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളില്‍ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഷൂട്ടിങ് നടത്താന്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക്കു മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സീനെങ്കിലും സ്വീകരിച്ചവരാണ്.
ഷൂട്ടിങ്ങിനുമുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയോബബിള്‍ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിങ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങള്‍ മാത്രമല്ല നിര്‍മാതാക്കളും സര്‍ക്കാരിനോട് പലതവണ അഭ്യര്‍ഥിച്ചിട്ടുണ്ട്. സീരിയല്‍ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുള്‍ മനസ്സിലാവുന്നില്ല.
ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്നത് ഉള്‍പ്പടെ ഏഴോളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്മായിരിക്കുന്നത്. നിര്‍മാണ മേഖലയുള്‍പ്പെടെയുള്ളവയ്ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ല, സിനിമാ ഷൂട്ടിങ് പാടില്ല എന്ന അവസ്ഥ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാല്‍, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിങ് പുനരാരംഭിക്കാനുള്ള അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

തുടരും ചിത്രത്തിന്റെ രണ്ടാംഭാഗവുമായി അണിയറപ്രവര്‍ത്തകര്‍ എത്തി. വീടുകളില്‍ ദമ്പതികള്‍ക്കിടയില്‍ സ്ത്രീകളുടെ സ്ഥാനം ഏതു വരെ ? എന്ന വസ്തുതയെ പല രീതിയിലായാണ് ഈ സീരീസ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.സ്വാസികയുടെയും റാം മോഹനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹൊറര്‍ കോമഡി ജോണറിലാണ്. സ്വാസിക മുമ്പെങ്ങും ചെയ്യാത്ത ഹൊറര്‍ കാരക്റ്റര്‍ ആണ് ഹൈലൈറ്റ് .

അള്ള് രാമേന്ദ്രന്‍ , കുടുക്ക് 2025 തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ബിലഹരിയാണ് സംവിധാനം.ചിത്രത്തിന്റെ ആദ്യ ഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഭാര്യ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം. എന്തിനും ഏതിനും പരാതി പറയുന്ന ഭര്‍ത്താക്കന്മാര്‍ക്കുള്ള മുന്നറിയിപ്പാണ് പത്തര മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം.