Entertainment (Page 195)

n s madhavan

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’ യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും നിറഞ്ഞ് നില്‍ക്കുന്നത്.

മികച്ച പ്രതികരണം നേടി ചിത്രം മുന്നോട്ട് പോകുമ്പോഴും ചുരുളി സിനിമയിലെ തെറി പ്രയോഗങ്ങള്‍ക്കെതിരെയാണ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. അതേസമയം, സിനിമയെ പ്രശംസിച്ചിരിക്കുകയാണ് പ്രശസ്ത ഏഴുത്തുകാരനായ എന്‍.എസ് മാധവന്‍. സിനിമയും അതിനായെടുത്ത പ്രയത്നവും ഇഷ്ടപ്പെട്ടെന്ന് എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ‘ഇതുവരെയുളള സിനിമയുടെ എല്ലാ അതിര്‍വരമ്പുകളെയും മറികടന്ന് നിങ്ങള്‍ മറ്റൊരു ലോകം തീര്‍ത്തു. എനിക്ക് സിനിമയും സിനിമയുടെ പ്രയത്നവും ഇഷ്ടപ്പെട്ടു’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചുരുളി നവംബര്‍ 19ന് സോണി ലൈവിലൂടെയാണ് റിലീസ് ചെയ്തത്. എസ് ഹരീഷ് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍.

സോണി ലൈവില്‍ പ്രദര്‍ശനം തുടരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’ സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ ചുരുളി യുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്സി റീജിയണല്‍ ഓഫീസര്‍ വ്യക്തമാക്കി.

ചുരുളി മലയാളം ഫീച്ചര്‍ ഫിലിമിന് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്സി എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്.

ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്. ജാഫര്‍ ഇടുക്കി, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വിനോയ് തോമസിന്റെ കഥക്ക് എസ്. ഹരീഷ് ആണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മാണം.

babu antony

‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ ഹീറോ ബാബു ആന്റണി, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ തിരിച്ചുവരുന്നു.

ഔട്ടറേജ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകനും, ഹോളിവുഡിലെ പ്രമുഖ ആക്ഷന്‍ കോറിയോഗ്രാഫറുമായ സന്ദീപ് ജെ.എല്‍ ആണ് ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ സംവിധാനം ചെയ്യുന്നത്. സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ അമേരിക്കയിലെ ടെക്സാസില്‍ നടന്നു. തുടര്‍ന്ന് ടെക്സാസില്‍ ചിത്രീകരണം തുടങ്ങി.

ഇതുവരെ മലയാളത്തില്‍ പരീക്ഷിച്ചിട്ടില്ലാത്ത, ഹോളിവുഡ് ലെവല്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. തികച്ചും, ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി അണിഞ്ഞൊരുങ്ങുന്ന ദി ഗ്രേറ്റ് എസ്‌കേപ്പ്, ബാബു ആന്റണിയുടെ പുതിയൊരു മുഖമായിരിക്കും അവതരിപ്പിക്കുക. ബോബ് എന്ന ധീരനും, മികച്ച യോദ്ധാവുമായ കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്. മികച്ച ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന ബാബു ആന്റണിയുടെ ഒരു കിടിലന്‍ തിരിച്ചുവരവ് തന്നെയായിരിക്കും ഈ ചിത്രത്തിലൂടെ.

സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്റര്‍ റിലീസുകളില്‍ റെക്കോര്‍ഡ് കുറിക്കാനൊരുങ്ങുകയാണ് മരക്കാറും ടീമും.

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ അടുത്ത മാസം അന്‍പതിലധികം രാജ്യങ്ങളില്‍ തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ആറ് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.

കൂടാതെ മലേഷ്യയില്‍ ആദ്യമായി ഒരു മലയാള ചിത്രം റിലീസ് ചെയ്യുന്നു എന്ന അപൂര്‍വ നേട്ടവും മരക്കാറിനെ തേടി എത്തുകയാണ്. ഈ ചിത്രത്തിന്റെ തമിഴ്, മലയാളം വേര്‍ഷനുകളാണ് അവിടെ റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 25നാണ് സുരേഷ് ഗോപി നായകനായ ‘കാവല്‍’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. നിഥിന്‍ രഞ്ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. നിഥിന്‍ന്റെ രണ്ടാമത്തെ ചിത്രമാണിത്. തന്റെ രണ്ടാമത്തെ ചിത്രത്തില്‍ സുരേഷ് ഗോപി നായകനായി എത്തുമ്പോള്‍ അത് തനിക്കൊരു വെല്ലുവിളി അല്ലെന്നും പ്രിവിലേജ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യത്തെ സിനിമ മമ്മൂക്കയെ വെച്ച് ചെയ്യാന്‍ കഴിയുമെന്നോ രണ്ടാമത്തെ സിനിമ സുരേഷ് അങ്കിളിനെ വെച്ച് ചെയ്യാന്‍ കഴിയുമെന്നോ സിനിമ മനസില്‍ സ്വപ്നമായി നടന്നു കൊണ്ടിരുന്ന കാലത്ത് പോലും കരുതിയിരുന്നില്ലെന്നും നിഥിന്‍ പറഞ്ഞു. ഇവരില്‍ നിന്ന് തന്നെപ്പോലെ ഒരു തുടക്കക്കാരന് പഠിക്കാന്‍ ഒരുപാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി നായകനാകുന്ന ഈ ചിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ റേച്ചല്‍ ഡേവിഡാണ് നായിക. രഞ്ജി പണിക്കര്‍, മുത്തുമണി, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഐ.എം. വിജയന്‍, അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തോളം പെട്ടിയിലിരുന്ന സിനിമകള്‍ റിലീസ് ചെയ്യാനുണ്ടെന്നതിനാല്‍ അനേകം ചിത്രങ്ങളാണ് വ്യത്യസ്ത ഭാഷകളിലായി നിലവില്‍ റിലീസ് തിയ്യതി കാത്തിരിക്കുന്നത്. 2022 ഏപ്രില്‍ 14ന് മൂന്ന് വലിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്.

ആമിര്‍ ഖാന്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ലാല്‍ സിംഗ് ഛദ്ദ ഏപ്രില്‍ 14 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ, കെജിഎഫ് : ചാപ്റ്റര്‍ 2, പ്രഭാസിന്റെ സലാര്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍ അതാത് സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. ഇവ മൂന്നും 2022 ഏപ്രില്‍ 14ന് ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടും.

കെജിഎഫ് : ചാപ്റ്റര്‍ 2, സലാര്‍, ലാല്‍ സിംഗ് ഛദ്ദ എന്നിവയാണ് സമീപകാലത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് സിനിമകള്‍. ഈ വര്‍ഷമാദ്യം, കെജിഎഫ് 2, സലാര്‍ ടീമുകള്‍ 2022-ല്‍ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍, ഈ ലിസ്റ്റിലേക്ക് ഒരു പുതിയ എന്‍ട്രിയായിട്ടാണ് അമീര്‍ ഖാന്‍ ചിത്രം എത്തിയിരിക്കുന്നത്. പ്രഭാസും ശ്രുതി ഹാസനുമാണ് സലാറില്‍ വേഷമിടുന്നത്.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് 350 സ്‌ക്രീനുകളില്‍. ഒരു മലയാള സിനിമക്ക് തമിഴ്നാട്ടില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ തുടക്കമാണ് മരക്കാറിന് ലഭിച്ചിരിക്കുന്നത്. ചെന്നൈയിലെ മായാജാല്‍ തിയേറ്ററില്‍ മാത്രം 30 ഷോകളാണ് ഒരു ദിവസം നടക്കുക.

മലയാളത്തിലും തമിഴിലും തെലുങ്കിലും വിവിധ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. പലയിടത്തും സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തുന്നത്.

കേരളത്തില്‍ ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് ടിക്കറ്റ് ബുക്കിങ്ങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ സമുച്ചയമായ തിരുവനന്തപുരം ഏരീസ് പ്ലസില്‍ മരക്കാറിന്റെ മാരത്തോണ്‍ പ്രദര്‍ശനങ്ങളും നടക്കും. ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെ 12.1ന് തുടങ്ങുന്ന പ്രദര്‍ശനങ്ങള്‍ രാത്രി 11.59നാണ് അവസാനിക്കുന്നത്. തിയറ്ററിലെ ആറു സ്‌ക്രീനുകളിലായി 42 ഷോകള്‍ മരക്കാറിന് മാത്രമായി നടത്തുമെന്ന് ഉടമ സോഹന്‍ റോയ് വ്യക്തമാക്കിയിരുന്നു.

റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും ബോക്‌സ് ഓഫീസ് തകര്‍ത്ത് ‘അണ്ണാത്തെ’ യാത്ര തുടരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയത് 228 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനകം തമിഴ്‌നാട്ടില്‍ നിന്നുമാത്രം ചിത്രം നേടിയത് 142.05 കോടിയാണ്. കര്‍ണ്ണാടകത്തില്‍ നിന്ന് 11 കോടിയും ചിത്രം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ തമിഴ് റിലീസുകളില്‍ ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച തമിഴ് ചിത്രവും ഇതുതന്നെ.

50 ശതമാനം കാണികള്‍ ആയിരുന്നിട്ടും റിലീസ് ദിനം മുതല്‍ നിരവധി നെഗറ്റീവ് റിവ്യൂസ് വന്നിട്ടും ചിത്രം മികച്ച പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ ഇപ്പോഴും കാഴ്ച വെക്കുന്നത്. 15 ദിവസത്തെ കണക്കാണ് ഇത്. ഈ വാരാന്ത്യത്തോടെ 250 കോടിയിലേക്ക് ചിത്രം എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അജിത്ത് കുമാര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ശിവ ആദ്യമായി രജനീകാന്തിനെ നായകനാക്കിയ അണ്ണാത്തെയില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു തുടങ്ങി വലിയ താരനിരയുണ്ട്.

urvashi

നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു. 1993ല്‍ റിലീസ് ചെയ്ത മിഥുനം സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം ഉര്‍വശി പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിച്ചേരല്‍ ഒരു തമിഴ് സിനിമക്ക് വേണ്ടിയാണ്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ അപ്പത ‘ എന്ന ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. ഉര്‍വശിയുടെ എഴുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഉര്‍വശിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പ്രിയന്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘മിഥുനം കഴിഞ്ഞ് ഏറെ നാളുകള്‍ക്കു ശേഷമുള്ള ഒത്തുചേരല്‍. വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പത’യില്‍ വീണ്ടും ഒന്നിക്കുന്നു.’-പ്രിയന്‍ കുറിച്ചു.

1993ലാണ് മിഥുനം റിലീസാവുന്നത്. ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കന്‍ ചിത്രത്തിനായില്ലെങ്കിലും മിനി സ്‌ക്രീനില്‍ സംപ്രേക്ഷണത്തിനെത്തുമ്പോഴെല്ലാം ചിത്രത്തിന് പ്രേക്ഷകരുണ്ട്. മരക്കാറിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന സിനിമയാണ് ‘അപ്പത’. മരക്കാര്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രമാണ് ഊര്‍വശിയുടേതായി മലയാളത്തില്‍ അവസാനം റിലീസിനെത്തിയത്. ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയാണ് അടുത്തതായി ഇറങ്ങാനിരിക്കുന്നത്.

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ഉൾപ്പെട്ട ആഢംബര കപ്പലിലെ ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ബോംബെ ഹൈക്കോടതി. കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ ഒരേ കപ്പലിൽ യാത്ര ചെയ്തു എന്നതിനാൽ ഗൂഢാലോചനാക്കുറ്റം ചുമത്താൻ കഴിയില്ല. ഇവർക്ക് ജാമ്യം നൽകിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എൻ.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികൾ വിശ്വസിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

പ്രതികൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും ഹാജരാക്കാനായിട്ടില്ല. പ്രോസിക്യൂഷന് ഇക്കാര്യം ബോധ്യപ്പെടുത്താനും കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബർ 28-നാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. ഷാരൂഖ് ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയാണ് ആര്യന് വേണ്ടി ജാമ്യം നിന്നത്.