‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ ഹീറോ ബാബു ആന്റണി, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ തിരിച്ചുവരുന്നു.
ഔട്ടറേജ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകനും, ഹോളിവുഡിലെ പ്രമുഖ ആക്ഷന്‍ കോറിയോഗ്രാഫറുമായ സന്ദീപ് ജെ.എല്‍ ആണ് ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ സംവിധാനം ചെയ്യുന്നത്. സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ അമേരിക്കയിലെ ടെക്സാസില്‍ നടന്നു. തുടര്‍ന്ന് ടെക്സാസില്‍ ചിത്രീകരണം തുടങ്ങി.
ഇതുവരെ മലയാളത്തില്‍ പരീക്ഷിച്ചിട്ടില്ലാത്ത, ഹോളിവുഡ് ലെവല്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. തികച്ചും, ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി അണിഞ്ഞൊരുങ്ങുന്ന ദി ഗ്രേറ്റ് എസ്‌കേപ്പ്, ബാബു ആന്റണിയുടെ പുതിയൊരു മുഖമായിരിക്കും അവതരിപ്പിക്കുക. ബോബ് എന്ന ധീരനും, മികച്ച യോദ്ധാവുമായ കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്. മികച്ച ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന ബാബു ആന്റണിയുടെ ഒരു കിടിലന്‍ തിരിച്ചുവരവ് തന്നെയായിരിക്കും ഈ ചിത്രത്തിലൂടെ.

