ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’ യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും നിറഞ്ഞ് നില്‍ക്കുന്നത്.
മികച്ച പ്രതികരണം നേടി ചിത്രം മുന്നോട്ട് പോകുമ്പോഴും ചുരുളി സിനിമയിലെ തെറി പ്രയോഗങ്ങള്‍ക്കെതിരെയാണ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. അതേസമയം, സിനിമയെ പ്രശംസിച്ചിരിക്കുകയാണ് പ്രശസ്ത ഏഴുത്തുകാരനായ എന്‍.എസ് മാധവന്‍. സിനിമയും അതിനായെടുത്ത പ്രയത്നവും ഇഷ്ടപ്പെട്ടെന്ന് എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ‘ഇതുവരെയുളള സിനിമയുടെ എല്ലാ അതിര്‍വരമ്പുകളെയും മറികടന്ന് നിങ്ങള്‍ മറ്റൊരു ലോകം തീര്‍ത്തു. എനിക്ക് സിനിമയും സിനിമയുടെ പ്രയത്നവും ഇഷ്ടപ്പെട്ടു’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചുരുളി നവംബര്‍ 19ന് സോണി ലൈവിലൂടെയാണ് റിലീസ് ചെയ്തത്. എസ് ഹരീഷ് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍.

