Entertainment (Page 101)

എസ്എസ് രാജമൗലിയുടെ ആക്ഷന്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ആര്‍ആര്‍ആര്‍’ന് 2023-ലെ ബാഫ്റ്റ ഫിലിം അവാര്‍ഡില്‍ നാമനിര്‍ദ്ദേശം നഷ്ടമായി. എന്നാല്‍ ‘ഓള്‍ ദാറ്റ് ബ്രീത്ത്’ എന്ന ചിത്രത്തിലൂടെ ഷൗനക് സെന്‍ മികച്ച ഡോക്യുമെന്ററി വിഭാഗത്തിലെ അവസാന അഞ്ചില്‍ ഇടം നേടി.

‘ആര്‍ആര്‍ആര്‍’ ‘ഇംഗ്ലീഷ് ഭാഷയിലല്ല’ വിഭാഗത്തിന്റെ ലോംഗ്ലിസ്റ്റില്‍ ഉണ്ടായിരുന്നു എന്നാല്‍ സെഗ്മെന്റിന്റെ അന്തിമ നോമിനികളുടെ പട്ടികയില്‍ ഇടം കണ്ടെത്താനായില്ല. ‘ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്’, ‘അര്‍ജന്റീന, 1985’, ‘കോര്‍സേജ്”, ‘ലീവ് ടു ഡിസിഷന്‍’, ‘ദ ക്വയറ്റ് ഗേള്‍’ എന്നിവയായിരുന്നു വിഭാഗത്തിലെ അവസാന അഞ്ച് നോമിനികള്‍.

താന്‍ സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടിയാണ്, ബഹുമതികള്‍ക്ക് വേണ്ടിയല്ലെന്നും രാജമൗലി. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് താന്‍ സിനിമയെടുക്കുന്നതെന്നും ആര്‍ആര്‍ആര്‍ വാണിജ്യസിനിമയാണെന്നും അദ്ദേഹം പറയുന്നു.

സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്‌ബോള്‍ വളരെയധികം സന്തോഷിക്കും. പുരസ്‌കാരങ്ങള്‍ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറ പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തിനുള്ളതാണ് പുരസ്‌കാരങ്ങളൊന്നും രാജമൗലി ചൂണ്ടിക്കാട്ടി.

അതേസമയം, ആര്‍ആര്‍ആറിന് പകരം ഛേല്ലോ ഷോ ഇന്ത്യയുടെ ഓദ്യോഗിക ഓസ്‌കാര്‍ നാമനിര്‍ദേശമായതിനേക്കുറിച്ചും രാജമൗലി പ്രതികരിച്ചു. ആര്‍ആര്‍ആറിന് അത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. പക്ഷേ എന്തുകൊണ്ട് എന്റെ സിനിമയ്ക്ക് അത് കിട്ടിയില്ല എന്നോര്‍ത്ത് വിഷമിക്കുന്നയാളല്ല താനെന്നും രാജമൗലി പറഞ്ഞു. സംഭവിക്കേണ്ടത് സംഭവിച്ചു, എന്നിരുന്നാലും ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഛേല്ലോ ഷോയും ഒരു ഇന്ത്യന്‍ സിനിമയാണല്ലോ എന്ന് കാര്യത്തില്‍ സന്തോഷവും അഭമിമാനവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാരൂഖ് ഖാന്‍ നായകനാവുന്ന ചിത്രം ‘പത്താന്‍’ പിവിആര്‍ സെലക്ട് സിറ്റി വാക്കില്‍ 2100 രൂപയ്ക്ക് ആണ് വില്‍ക്കുന്നത്. ആദ്യ ദിവസം രാത്രി 11 മണിക്കുള്ള ഷോയ്ക്കായി സീറ്റുകള്‍ അതിവേഗമാണ് നിറയുന്നത്. പിവിആര്‍ ലോജിസ് നോയിഡയില്‍ 10:55നുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1090 രൂപയായി ഉയര്‍ന്നു. 2ഡി ടിക്കറ്റ് നിരക്ക് 700 രൂപയായിട്ടും ഉയര്‍ന്നിട്ടുണ്ട്.

മുംബൈയിലെ പിവിആര്‍ ഐക്കണ്‍, ഫീനിക്‌സ് പലേഡിയം, ലോവര്‍ പരേലില്‍, രാത്രി 11 മണിക്കുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1450 രൂപയായി ഉയര്‍ന്നു. ബേ ഏരിയയിലെ മറ്റ് സ്ഥലങ്ങളില്‍ ടിക്കറ്റ് നിരക്ക് 300 രൂപയില്‍ തുടങ്ങി 850 രൂപ വരെ ഉയര്‍ന്നു. 2ഡി ടിക്കറ്റ് നിരക്ക് 850 രൂപ ആകുകയും ചെയ്തു. കൊല്‍ക്കത്തയില്‍, വിലകള്‍ ഇപ്പോഴും കുറച്ച് കൃത്യത ഉണ്ട്. കൊല്‍ക്കത്തയിലെ സൗത്ത് സിറ്റിയിലെ ഇനോക്‌സ്-ല്‍ നൈറ്റ് ഷോയ്ക്ക് 650 രൂപ ആയി ഉയര്‍ന്നു. എന്നാല്‍, ഐമാക്‌സ് 2ഡി പതിപ്പുകള്‍ക്കായി മറ്റ് സ്ഥലങ്ങളില്‍ അഡ്വാന്‍സ് ബുക്കിംഗ് ഇനിയും ആരംഭിച്ചിട്ടില്ല. ബാംഗ്ലൂരില്‍, പഠാന്റെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് 900 രൂപയാണ്. 2ഡി പതിപ്പുകള്‍ക്ക് 230 മുതല്‍ 800 രൂപ വരെയാണ് വില. പൂനെയില്‍ ടിക്കറ്റ് നിരക്ക് 650 രൂപയായി ഉയര്‍ന്നപ്പോള്‍ ഹൈദരാബാദില്‍ ടിക്കറ്റ് നിരക്ക് 295 രൂപയായി ഉയര്‍ന്നു.

അതേസമയം, നീണ്ട ഇടവേളക്ക് ശേഷം ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയേറ്ററില്‍ പോയി ആസ്വദിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്ക് വലിയ വിലയാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ചിത്രം കാണാന്‍ നിരവധി പേര് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്തിട്ടുണ്ട്. പത്താന്‍ ജനുവരി 25-ന് തിയറ്ററുകളില്‍ എത്തും.

മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാത്തത് അദ്ദേഹത്തിന്റെ നല്ല ഗുണ്ടാ ഇമേജ് കാരണമാണെന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ മേജര്‍ രവി.

മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഈയടുത്ത കാലത്ത് മിസ്റ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൊടുത്ത ഒരു ഇന്റര്‍വ്യൂ കാണാനിടയായി. അതില്‍ മൂന്ന് കാര്യങ്ങള്‍…

കൃത്യമായി ചില ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്.

നമ്ബര്‍ വണ്‍,

താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ല്‍ താങ്കള്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. 2006 ല്‍ ഇറങ്ങിയ ക്ലാസ്‌മേറ്റ്‌സ് ആന്‍ഡ് കീര്‍ത്തിചക്ര എന്നീ രണ്ട് സിനിമകള്‍ നൂറിലധികം ദിവസം തിയേറ്ററുകളില്‍ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കള്‍ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ പോയി സിനിമകള്‍ കാണണം. താങ്കളുടെ സിനിമകള്‍ ആരും സ്വന്തം കാശു മുടക്കി തിയേറ്ററില്‍ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം.

രണ്ടാമതായി,

താങ്കള്‍ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക. ഒരു hypocrite ആയി തരം താഴരുത്.

കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തി ഞാന്‍ നിര്‍ത്താം. താങ്കള്‍ ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കള്‍ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹന്‍ലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കില്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്‌ബോള്‍ പലര്‍ക്കും ഫ്രസ്‌ട്രേഷന്‍സ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റര്‍ അടൂര്‍, മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിന്റെ പേരില്‍, ഒരാളെയും ഇതുപോലെ അവഹേളിക്കാന്‍ ശ്രമിക്കരുത്.

അതുപോലെ കെ ആര്‍ നാരായണന്‍ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താല്‍പര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങള്‍ പബ്ലിക്കില്‍ വിളമ്ബുന്നതിനു മുന്നേ, താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡൈ്വസ് എന്ന് മാത്രം…ഇനി ഞാന്‍ പറയാന്‍ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കള്‍ക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…

മുംബൈ: ‘രാം കെ നാം’ ഡോക്യുമെന്ററി ചിത്രത്തിന് യൂട്യൂബില്‍ നിയന്ത്രണം. 1992ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബ് പ്രായനിയന്ത്രണം ഏര്‍പ്പെടുത്തി. ചിത്രത്തിന്റെ സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ ആനന്ദ് പട്വര്‍ധനാണ് നിയന്ത്രണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. യൂട്യൂബില്‍ നിന്നുള്ള അറിയിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു ആനന്ദ് പട്വര്‍ധന്‍ ഇക്കാര്യം അറിയിച്ചത്.

താങ്കളുടെ കണ്ടെന്റ് വിലയിരുത്തിയ ശേഷം 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് യോജിച്ചതല്ലെന്ന് തീരുമാനമെടുത്തിരിക്കുകയാണെന്ന് യൂട്യൂബ് അറിയിപ്പില്‍ പറയുന്നു. കമ്ബനിയുടെ ‘കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സ്’ പ്രകാരമാണ് നടപടിയെന്നും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഹിന്ദുത്വ കളിയാണിതെന്ന് ആനന്ദ് പട്വര്‍ധന്‍ പറഞ്ഞു. 31 വര്‍ഷം മുന്‍പ് സെന്‍സര്‍ ബോര്‍ഡ് ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ ട്രെയിലറിനാണിപ്പോള്‍ പ്രായനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനന്ദിന് നേരിട്ട് അയച്ച ഇ-മെയിലിലാണ് യൂട്യൂബ് നിയന്ത്രണത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കാനായി വിശ്വഹിന്ദു പരിഷത്തും ഹിന്ദുത്വ സംഘങ്ങളും രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങളും തുറന്നുകാട്ടുന്നുണ്ട്. മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം, മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം എന്നിവയെല്ലാം ‘രാം കെ നാമി’നു ലഭിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്.

ജൂണ്‍ 15ന് ലോകമെമ്ബാടുമായി പ്രഭാസിന്റെ ആദിപുരുഷ് റിലീസ് ചെയ്യും. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ത്രിഡി സാങ്കേതിക വിദ്യയിലാണ് എത്തുന്നത്. കൃതി സനണ്‍ നായികയായി എത്തുന്നു. ചിത്രത്തില്‍ വില്ലന്‍ റോളില്‍ എത്തുന്നത് സെയ്ഫ് അലി ഖാനാണ്.

നേരത്തെ പുറത്തിറക്കിയ ടീസറിന് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം നേരിട്ടിരുന്നുവെങ്കിലും പിന്നീട് എത്തിയ ത്രിഡി പതിപ്പ് വന്‍ സ്വീകാര്യത നേടിയ. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തില്‍ രാവണനായാണ് സെയ്ഫ് അലിഖാന്‍ വേഷണിടുന്നത്. സീതയുടെ റോളിലാണ് കൃതി എത്തുക. നടന്‍ സണ്ണി സിംഗും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

തിരുവനന്തപുരം: 2022 ഡിസംബര്‍ 30 ന് തിയേറ്റര്‍ റിലീസ് ചെയ്ത ഉണ്ണിമുകുന്ദന്‍ ചിത്രം മാളികപ്പുറം വേള്‍ഡ് വൈഡ് 40 കോടി കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പതിനേഴാമത്തെ ദിവസം ചരിത്രം കുറിച്ച് കേരളത്തില്‍ നിന്നും 3 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ നിന്നും 2 കോടിക്ക് മുകളിലും ആഗോള തരത്തില്‍ നിന്നും 5 കോടിക്ക് മുകളിലും കളക്ഷന്‍ നേടിയിട്ടുണ്ട്.

അയ്യപ്പ ഭക്തന്റെ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം കാണാന്‍ യുവാക്കളോടൊപ്പം ഫാമിലി ഓഡിയന്‍സാണ് പ്രധാനമായും തിയറ്ററുകളിലെത്തുന്നത്. പ്രേക്ഷകരുടെ പ്രതികരണം പരിഗണിച്ച് എക്സ്ട്രാ ഷോയും സ്‌ക്രീനും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് മാളികപ്പുറം. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഈ ആഴ്ച റിലീസിന് ഒരുങ്ങുകയാണ്.

ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമ അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് പറയുന്നത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സമ്ബത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് മറ്റ് താരങ്ങള്‍.

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദേശാഭിമാനി പുരസ്‌കാര വേദിയിലാണ് മുഖ്യമന്ത്രി അടൂര്‍ ഗോപാലകൃഷ്ണനെ വാനോളം പ്രശംസിച്ചത്. മലയാള ചലച്ചിത്ര ശാഖയുടെ യശസ്സ് ലോകത്ത് എത്തിച്ച വ്യക്തിയാണ് അടൂര്‍. ഇതിഹാസ തുല്യനാണ് അദ്ദേഹം’- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുത്തന്‍ സിനിമാ സങ്കല്‍പത്തിന് നിലനില്‍പ് നേടിക്കൊടുക്കുകയാണ് അടൂര്‍ ചെയ്തത്. അന്തര്‍ ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറാണ് അടൂര്‍. ഈ പുരസ്‌കാരം അടൂരിന്റെ കയ്യില്‍ എത്തി ചേര്‍ന്നതില്‍ അതീവ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പുരസ്‌കാര ദാന പ്രസംഗത്തില്‍ വ്യക്തമാക്കി. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ദേശാഭിമാനി പുരസ്‌കാരം.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയും ശുചീകരണ തൊഴിലാളികളെയും രൂക്ഷമായി അധിക്ഷേപിച്ചും ഡയറക്ടര്‍ ശങ്കര്‍ മോഹനെ സംരക്ഷിച്ചുമുള്ള ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രശംസയുമായി മുഖ്യമന്ത്രി രംഗത്തുവന്നത്.

ഷാരൂഖ് ഖാന്‍ നായകനായ പഠാനോട് ഏറ്റുമുട്ടാന്‍ വിവാദ ചിത്രമായ കശ്മീര്‍ ഫയല്‍സ് വീണ്ടും തിയേറ്ററുകളിലേക്ക്. സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയാണ് ചിത്രത്തിന്റെ റീ റിലീസ് കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ജനുവരി 19നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക. ഒരു വര്‍ഷം രണ്ട് തവണയായി റിലീസ് ചെയ്യുന്ന ചിത്രം കൂടിയായി ഇതോടെ കശ്മീര്‍ ഫയല്‍സ്.

കശ്മീര്‍ ഫയല്‍സ് സിനിമ സൃഷ്ടിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ ഇസ്രായേലി സിനിമാ സംവിധായകനും ജൂറി ചെയര്‍പേഴ്‌സണുമായ നദാല്‍ ലാപിഡ് കശ്മീര്‍ ഫയല്‍സിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. സിനിമ പ്രൊപഗണ്ടയാണെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. അതേസമയം, ജനുവരി 25നാണ് പഠാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുക.

വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ വിമര്‍ശിച്ച് നടനും അമ്മ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു രംഗത്ത്.

‘മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി, അതിന് എങ്ങനെ സെന്‍സറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങള്‍ക്കാര്‍ക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. ഈ സിനിമ ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകള്‍ക്കാണോ സിനിമാക്കാര്‍ക്കാണോ? പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കെന്നും പിന്തിക്കാന്‍ പറ്റില്ല. ഞാന്‍ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകന്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്’- ഇടവേള ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് തിയറ്റര്‍ റിലീസിനു ശേഷം ഒടിടിയിലെത്തിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവംബര്‍ 11നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്ബി, ബിജു സോപാനം, ജോര്‍ജ്ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.