ജൂണ്‍ 15ന് ലോകമെമ്ബാടുമായി പ്രഭാസിന്റെ ആദിപുരുഷ് റിലീസ് ചെയ്യും. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ത്രിഡി സാങ്കേതിക വിദ്യയിലാണ് എത്തുന്നത്. കൃതി സനണ്‍ നായികയായി എത്തുന്നു. ചിത്രത്തില്‍ വില്ലന്‍ റോളില്‍ എത്തുന്നത് സെയ്ഫ് അലി ഖാനാണ്.
നേരത്തെ പുറത്തിറക്കിയ ടീസറിന് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം നേരിട്ടിരുന്നുവെങ്കിലും പിന്നീട് എത്തിയ ത്രിഡി പതിപ്പ് വന്‍ സ്വീകാര്യത നേടിയ. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തില്‍ രാവണനായാണ് സെയ്ഫ് അലിഖാന്‍ വേഷണിടുന്നത്. സീതയുടെ റോളിലാണ് കൃതി എത്തുക. നടന്‍ സണ്ണി സിംഗും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

