എസ്എസ് രാജമൗലിയുടെ ആക്ഷന്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ആര്‍ആര്‍ആര്‍’ന് 2023-ലെ ബാഫ്റ്റ ഫിലിം അവാര്‍ഡില്‍ നാമനിര്‍ദ്ദേശം നഷ്ടമായി. എന്നാല്‍ ‘ഓള്‍ ദാറ്റ് ബ്രീത്ത്’ എന്ന ചിത്രത്തിലൂടെ ഷൗനക് സെന്‍ മികച്ച ഡോക്യുമെന്ററി വിഭാഗത്തിലെ അവസാന അഞ്ചില്‍ ഇടം നേടി.
‘ആര്‍ആര്‍ആര്‍’ ‘ഇംഗ്ലീഷ് ഭാഷയിലല്ല’ വിഭാഗത്തിന്റെ ലോംഗ്ലിസ്റ്റില്‍ ഉണ്ടായിരുന്നു എന്നാല്‍ സെഗ്മെന്റിന്റെ അന്തിമ നോമിനികളുടെ പട്ടികയില്‍ ഇടം കണ്ടെത്താനായില്ല. ‘ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്’, ‘അര്‍ജന്റീന, 1985’, ‘കോര്‍സേജ്”, ‘ലീവ് ടു ഡിസിഷന്‍’, ‘ദ ക്വയറ്റ് ഗേള്‍’ എന്നിവയായിരുന്നു വിഭാഗത്തിലെ അവസാന അഞ്ച് നോമിനികള്‍.

