കേരളത്തിൽ അഞ്ചുവർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും :മന്ത്രി പി.രാജീവ്

കേരളത്തിൽ അഞ്ചുവർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി.രാജീവ്. ഇതിൻ്റെ ഭാഗമായി 2022 സംരംഭക വർഷമായി ആചരിക്കാൻ പോവുകയാണെന്നും , സംരംഭക വർഷത്തിൽ മാത്രം സംസ്ഥാനത്ത് ചുരുങ്ങിയത് ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു

തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കുന്ന മെഗാ ജോബ് ഫെയർ ‘ജീവിക-2022’, രണ്ടായിരത്തിലധികം യുവതീ യുവാക്കൾക്ക് തൊഴിൽ ഉറപ്പ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. 40ലധികം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയാണിതെന്നും മന്ത്രി വ്യക്തമാക്കി.