പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം; അവസാന തിയ്യതി ജനുവരി 15

കാക്കനാട്: കെല്‍ട്രോണും പട്ടികജാതി വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, അഡ്വര്‍ടൈസിംഗ്, ഗ്രാഫിക് ഡിസൈനിങ്, അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വേ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്എസ്എല്‍സി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പഠനകാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ സ്റ്റെപെന്റ് നല്‍കുന്നതായിരിക്കും. ജാതിസര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അവസാന തിയ്യതി ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക്-ഫോണ്‍ : 04842971400, 8590605259, 04842632321