എറണാകുളം: കാസ്പ് പദ്ധതിയുടെ കീഴില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറുടെ മൂന്ന് ഒഴിവുണ്ട്. പ്രായപരിധി: 18 നും 36 നും മധ്യേയുള്ള പ്ലസ്ടു സയന്‍സ്, ഡി.എം. ഇ അംഗീകൃത റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ദിവസ വേതനം 467 രൂപയാണ്. ആറുമാസ കാലയളവിലേക്കാണ് നിയമനം.
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ അല്ലെങ്കില്‍ സിടി സ്‌കാന്‍ എംആര്‍ഐ സ്‌കാന്‍ എന്നീ ജോലികളില്‍ മുന്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
താല്‍പര്യമുള്ളവര്‍ വയസ്സ് യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജ് സി സി എം ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം. രാവിലെ ഒന്‍പത് മുതല്‍ പത്ത് മണി വരെയാണ് രജിസ്‌ട്രേഷന്‍.

