പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ (IIMS) ഡയറക്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, എം.ബി.ബി.എസും, മെഡിക്കല്‍ പി.ജിയുമുള്ള 15 വര്‍ഷത്തില്‍ കുറയാത്ത മെഡിക്കല്‍ കോളേജ് അധ്യാപന പരിചയമുള്ളവര്‍, ഗവണ്‍മെന്റ് സര്‍വീസില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് വിദഗ്ധരില്‍ നിന്നാണ് അന്യത്ര സേവന വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ അപേക്ഷകള്‍ ക്ഷണിച്ചു.
സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gmcpalakkad.in എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

