Career (Page 169)

സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ മിഷന്‍ സ്റ്റേറ്റ് ലെവല്‍ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.

ജി.ഐ.എസ് എക്സ്പെര്‍ട്ട് – 1, ഐ.ടി മാനേജര്‍ – 1, പ്രോജക്ട് മാനേജ്മന്റ് കണ്‍സള്‍ട്ടന്റ് – 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങള്‍ക്ക് www.dslr.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18.

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോർഡ് പരീക്ഷ ഏപ്രിൽ മാസം ആരംഭിക്കും. ഏപ്രിൽ 26 മുതലാണ് പരീക്ഷകൾക്ക് തുടക്കം കുറിക്കുക. ഓഫ്‌ലൈനായി നടക്കുന്ന പരീക്ഷയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു.

മുൻവർഷങ്ങളിലേതിന് സമാനമായി അനുവദിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾ പരീക്ഷ എഴുതാനായി എത്തേണ്ടത്. സി.ബി.എസ്.ഇ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന സാമ്പിൾ ചോദ്യപേപ്പറുകളുടെ മാതൃകയിലായിരിക്കും പരീക്ഷാ ചോദ്യപേപ്പർ തയ്യാറാക്കുക.

ഉടൻ തന്നെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിക്കുമെന്നും വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

എറണാകുളം: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക ജോലികള്‍ക്കായി ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം.

സംസ്ഥാന സര്‍ക്കാരിന്റെ കോമേഴ്സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് മാനേജ്മെന്റില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദത്തോടൊപ്പം നേടിയ ഒരു വര്‍ഷത്തിനുള്ളില്‍ കുറയാതെയുള്ള കമ്പ്യൂട്ടര്‍ ഡിപ്ലോമ അല്ലെങ്കില്‍ പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18- 30. സ്വയം തയ്യാറാക്കിയ അപേക്ഷ ഈ മാസം 15 ന് മുമ്പായി ഓഫീസില്‍ എത്തിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍- 0484 2426636, ഇ-മെയില്‍- bdoeda@gmail.com

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയില്‍ വഴി ഫെബ്രുവരി 16 ന് മുന്‍പായി അയക്കുക.

തിരുവനന്തപുരം: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് റ്റാലി/ഡി.സി.എഫ്.എ കോഴ്സ് പഠിപ്പിക്കുവാന്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

യോഗ്യത: എം.കോമില്‍ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്സും അല്ലെങ്കില്‍ ബി.കോമില്‍ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്സും പാസായവരും പ്രസ്തുത കോഴ്സില്‍ അധ്യാപന പരിചയവും.

അപേക്ഷകര്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ ഫെബ്രുവരി 17 ന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ ഹാജരാക്കുക. ഇ-മെയില്‍: courses.lbs@gmail.com.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2560333 എന്ന നമ്പറിലോ ബന്ധപ്പെടുക.

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രോഗനിദാന വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ അപേക്ഷിക്കുക. ഫെബ്രുവരി 11 ആണ് അവസാന തിയ്യതി.

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി നിയമനം. രണ്ട് തസ്തികകളും റസിഡന്‍ഷ്യല്‍ തസ്തികകളാണ്.

ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചറുടെ ഒരു ഒഴിവാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത ബിരുദവും ബി.എഡ്.
പ്രായ പരിധി 23 വയസ്സ്.
ഹോണറേറിയം പ്രതിമാസം 11,000 രൂപ.

അഡീഷണല്‍ ടീച്ചര്‍ തസ്തികയിലും ഒരു ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത ബിരുദം.
പ്രായ പരിധി 23 വയസ്സ്.
ഹോണറേറിയം പ്രതിമാസം 9,000 രൂപ.

അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഫെബ്രുവരി 16ന് രാവിലെ 11ന് അടിമാലി പഞ്ചായത്ത് ഹാളില്‍ നടത്തുന്ന ഇന്റെര്‍വ്യൂവില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471-2348666, ഇ-മെയില്‍: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

കാസര്‍കോഡ്: കേരള ജല അതോറിറ്റി കാസര്‍കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെ വളണ്ടിയറായി നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

631 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരണം അല്ലെങ്കില്‍ പരമാവധി ആറ് മാസത്തേക്കാണ് നിയമനം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 11 വെള്ളിയാഴ്ച്ച രാവിലെ 11 മുതല്‍ 2 വരെ വിദ്യാനഗറിലെ ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും, ബയോഡാറ്റയും സഹിതം ഹാജരാകുക.

വിശദവിവരങ്ങള്‍ക്ക്: ഫോണ്‍ 8289940567.

കേരള വന ഗവേഷണ സ്ഥാപനത്തില്‍ മാര്‍ച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡിസൈന്‍ ആന്റ് കണ്ടക്ട് എക്‌സ്റ്റെന്‍ഷന്‍ ആന്റ് ഔട്ട്‌റീച്ച് പ്രോഗ്രാംസ്’ ല്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങള്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക(www.kfri.res.in)

കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍എച്ച്എം മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ മെഡിക്കല്‍ ഓഫീസറുടെ താല്‍ക്കാലിക നിയമനം. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി ഒന്‍പതിന് 2 മണിക്ക് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റവ്യൂവില്‍ പങ്കെടുക്കുക.

യോഗ്യത: എംബിബിഎസിനൊപ്പം കോവിഡ് ബ്രിഗേഡിയറായും പ്രവര്‍ത്തിച്ചവരായിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റവ്യൂവില്‍ പങ്കെടുക്കണം. സര്‍ട്ടഫിക്കറ്റ് പരിശോധനക്ക് ശേഷം മാത്രമേ നിയമനം ഉണ്ടാവുകയുള്ളൂ.