ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
തിരുവനന്തപുരം: സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
പത്താംക്ലാസോ തത്തുല്യ യോഗ്യതയോ വേണം. പരിചയ സമ്പന്നര്‍ക്കും ഇരുചക്ര വാഹന ലൈസന്‍സ് ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ട്. മാസവേതനം 12,000 രൂപ. പ്രായ പരിധി: 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
സംവരണാനുകൂല്യമുള്ളവര്‍ക്കും നിയമാനുസൃത ഇളവ് അനുവദിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഔഷധസസ്യ ബോര്‍ഡിന്റെ തിരുവനന്തപുരം മേഖല കാര്യാലയത്തില്‍ (ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്ബസ്, പൂജപ്പുര) ഫെബ്രുവരി 10ന് രാവിലെ 10നു നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.









