സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ : അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം .

exam

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിബിഎസ്ഇ, ഐഎസ്‌സി , ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷക മമതാശര്‍മ്മ നല്‍കിയ ഹര്‍ജിയിൽ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ എ.എം.ഖാന്‍വീല്‍കര്‍, ദിനേശ് മഹേശ്വരി എന്നിവരുള്‍പ്പെട്ട ബഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്