Career (Page 166)

കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സഹായിക്കുന്ന മെസ്സഞ്ചര്‍ തസ്തികയില്‍ തൃശൂര്‍ ജില്ലയില്‍ നിലവിലുള്ള ഒഴിവില്‍ സ്ത്രീ ഉദ്യോഗാര്‍ഥികളെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

പത്താം ക്ലാസ് പാസായിരിക്കണം. പ്രായം 25നും 45നും ഇടയിലാവണം സമാന ജോലിയില്‍ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.

താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മാര്‍ച്ച് 9ന് രാവിലെ 11ന് തൃശൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.

വിശദ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471-2348666. ഇ-മെയില്‍: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അലോപ്പതി വിഭാഗത്തില്‍ സോണോളജിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലികമായി ദിവസവേതനത്തിന് ഓണ്‍കോള്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് മാര്‍ച്ച് 3ന് രാവിലെ 11ന് അഭിമുഖം നടത്തും.

വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണം. എം.ബി.ബി.എസും റേഡിയോ ഡയഗ്നോസിസ് ഡിപ്ലോമയോ എം.ഡിയോ ആണ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

തിരുവനന്തപുരം: സംസ്ഥാന ഐ റ്റി വകുപ്പിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഐസിഫോസിലെ അസിസ്റ്റീവ് ടെക്നോളജി പ്രോജക്ടിലേക്ക് റിസേര്‍ച്ച് അസിസ്റ്റന്റ്, ഫോസ് ഇന്നൊവേഷന്‍ ഫെലോ എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള ഇലക്ട്രോണിക്സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് മൂന്നിന് രാവിലെ 9ന് കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ഐസിഫോസ് ഓഫിസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://icfoss.in , 0471-2700012/13/14; 0471 2413013, 9400225962.

ഇന്ത്യന്‍ നേവിയില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ഡ് ഓഫീസറാകാന്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അവസരം. എക്സിക്യൂട്ടീവ്, എഡ്യുക്കേഷന്‍, ടെക്നിക്കല്‍ ബ്രാഞ്ചുകളിലായി 155 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കണ്ണൂര്‍ ഏഴിമല നാവിക അക്കാഡമിയില്‍ 2023 ജനുവരിയില്‍ നേവല്‍ ഓറിയന്റേഷന്‍ പരിശീലനം ആരംഭിക്കും.

എക്സിക്യൂട്ടീവ് ബ്രാഞ്ച്: ജനറല്‍ സര്‍വ്വീസ് ഹൈഡ്രോ കേഡറില്‍ 40 ഒഴിവുകളാണുള്ളത്. (പുരുഷന്മാര്‍ക്ക് മാത്രം) യോഗ്യത-ഏതെങ്കിലും ഡിസിപ്ലിനില്‍ 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.

നേവല്‍ ആര്‍മമെന്റ് ഇന്‍സ്പെക്ടറേറ്റ് കേഡറിലേക്ക് പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍-6 യോഗ്യത 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രമെന്റേഷന്‍/ പ്രൊഡ്ക്ഷന്‍/ഇന്‍ഡസ്ട്രിയല്‍/ ഐടി/ കംപ്യൂട്ടര്‍/ മെറ്റലര്‍ജി/ ഏയ്റോ സ്പേസ്) അല്ലങ്കില്‍ എംഎസ്സി ഇലക്ട്രോണിക്സ്/ ഫിസിക്സ്. 10/12 ക്ലാസ് പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.

എയര്‍ട്രാഫിക് കണ്‍ട്രോളര്‍ (എടിസി) കേഡറിലേക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 10/12 ക്ലാസ് പരിക്ഷകള്‍ക്കും 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് 60 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. പുരുഷമാര്‍ക്കും വനിതകള്‍ക്കും പരിഗണനയുണ്ട്. ഒഴിവുകള്‍ 6. 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നും മദ്ധ്യേ ജനിച്ചവരാകണം.

ഒബ്‌സര്‍വര്‍ (ഒഴിവുകള്‍ 8) പൈലറ്റ് (15) കേഡറുകളിലേക്ക് എടിസിയുടെ യോഗ്യത തന്നെ മതി. പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാവൂ. 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരാകണം.

ലോജിസ്റ്റിക്സ് കേഡറിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം ഒഴിവുകള്‍ 18 യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ ഫസ്റ്റ്ക്ളാസ് ബിഇ/ബിടെക്./ എംഇഎ അല്ലങ്കില്‍ ഫസ്റ്റ്ക്ലാസ് ബിഎസ്സി/ ബികോം/ ബിഎസ്സി (ഐടി)യും ഫിനാന്‍സ്/ ലോജിസ്റ്റിക്സ്/ സപ്ലെകോയില്‍/ മെറ്റീരിയല്‍ മാനേജ്മെന്റില്‍ പിജി ഡിപ്ലോമയും അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് എംസിഎ/എംഎസ്സി (ഐടി) 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.

എഡ്യുക്കേഷന്‍ ബ്രാഞ്ച്: പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍ 17. യോഗ്യത 60 ശതമാനം മാര്‍ക്കോടെ എംഎസ്സി(മാത്സ്/ഓപ്പറേഷന്‍സ് റിസര്‍ച്ച്) (ബിഎസ്സി തലത്തില്‍ ഫിസിക്സ് പഠിച്ചിരിക്കണം)/എംടെക് (കമ്യൂണിക്കേഷന്‍ സിസ്റ്റം എന്‍ജിനീയറിങ്/കണ്‍ട്രോള്‍ & ഇന്‍സ്ട്രുമെന്റേഷന്‍/മാനുഫാക്ചറിങ്/പ്രൊഡക്ഷന്‍/മെറ്റലര്‍ജിക്കല്‍/മെക്കാനിക്കല്‍ സിസ്റ്റം എന്‍ജിനീയറിങ്/ഡിസൈന്‍)/ബിഇ/ബിടെക് (ഇസി/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്/ഇഐ/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), 1998/96 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. 10/12 ക്ലാസ് പരീക്ഷകള്‍ക്ക് 60%, ഇംഗ്ലീഷിന് 60% മാര്‍ക്കില്‍ കുറയാതെ നേടണം.

ടെക്നിക്കല്‍ ബ്രാഞ്ച്: പുരുഷന്മാര്‍ക്ക് മാത്രമാണ് പരിഗണന. എന്‍ജിനീയറിങ് ജനറല്‍ സര്‍വീസിലേക്ക് 60% മാര്‍ക്കോടെ ബിഇ/ബിടെക് (മെക്കാനിക്കല്‍/മറൈന്‍/ഇന്‍സ്ട്രുമെന്റേഷന്‍/പ്രൊഡക്ഷന്‍/ഏയ്റോ നോട്ടിക്കല്‍/ഇന്‍ഡസ്ട്രിയല്‍/കണ്‍ട്രോള്‍/ഓട്ടോമൊബൈല്‍സ്/മെറ്റലര്‍ജി/മെക്കാട്രോണിക്സ്)യോഗ്യത നേടിയിരിക്കണം. ഒഴിവുകള്‍-15. ഇലക്ട്രിക്കല്‍ ജനറല്‍ സര്‍വീസിലേക്ക് 60% മാര്‍ക്കോടെ ബിഇ/ബിടെക് (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഇസി/ടെലികമ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ മുതലായവയില്‍) യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒഴിവുകള്‍-30. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടിക്രമം, ശമ്പളം, സംവരണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിജ്ഞാപനം www.joindiannavy.gov.in ല്‍ ലഭ്യമാകും. നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. എസ്എസ്ബി ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി സബ്ലഫ്റ്റനന്റ് പദവിയില്‍ കമ്മീഷന്‍ഡ് ഓഫീസറായി നിയമിക്കും.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ‘എ’ ഗ്രേഡ് ഇന്റര്‍വ്യൂവിന് അപേക്ഷിച്ചവര്‍ക്ക് (2019 ജൂലൈ വരെ ലഭിച്ച അപേക്ഷകള്‍) ഫെബ്രുവരി 25, 26, 28, മാര്‍ച്ച് 7 തീയതികളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന് കീഴില്‍ തിരുവനന്തപുരത്തുള്ള മീറ്റര്‍ ടെസ്റ്റിംഗ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ലബോറട്ടറി കാര്യാലയത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും.

ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2339233.

എറണാകുളം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ്’ പദ്ധതിയില്‍ എറണാകുളം ജില്ലയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു.

വെറ്ററിനറി ഡോക്ടര്‍(ഒഴിവ് 1): (യോഗ്യത – B.V.Sc & AH, KSVC രജിസ്ട്രേഷന്‍, Surgery/Clinical or Preventive Medicine/Obstetrics & Gynaecology സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദം അഭിലഷണീയം) – വേതനം – 43,155/ രൂപ പ്രതിമാസം.

റേഡിയോഗ്രാഫര്‍(ഒഴിവ് 1):(യോഗ്യത – കേരള സര്‍ക്കാര്‍ പാരമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച B.Sc.(MRT) (Medical Radiological Technology) ബിരുദം, അല്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീ-ഡിഗ്രി / 10+2 ഉം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുകേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്നോളജി ഡിപ്ലോമയും) – വേതനം – 24,040/ രൂപ പ്രതിമാസം.

അറ്റന്‍ഡര്‍ കം ഡ്രൈവര്‍(ഒഴിവ് 1): (യോഗ്യത – ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൃഗചികിത്സകള്‍ക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ ശാരീരികക്ഷമത, മൃഗങ്ങളെ പരിപാലനം ചെയ്തുള്ള പരിചയം, എറണാകുളം ജില്ലക്കാര്‍ക്ക് മുന്‍ഗണന) -വേതനം – 19,670/ രൂപ പ്രതിമാസം

വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് രാവിലെ 10:30 നും റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് രാവിലെ 11:30 നും ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ് തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് ഉച്ചയ്ക്ക് ശേഷം രണ്ടിനും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കുക.

ഇന്റര്‍വ്യുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം പരമാവധി 90 ദിവസത്തേയ്ക്ക് മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കും. പ്രതിദിനം എട്ട് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ലഭ്യമാണ്.

employiment

വിവിധ കാരണങ്ങളാൽ 01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.

ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല. പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴിയും നടത്താം.

മുഖ്യമന്ത്രിയുടെ 10 ഇനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in എന്ന പോർട്ടലിലൂടെ ഇന്ന് (21/02/2022) മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2020-21 അധ്യയന വർഷം അവസാന വർഷ ഡിഗ്രി ബിരുദ പരീക്ഷ പാസായവരിൽ നിന്നും പരീക്ഷയിൽ ലഭിച്ച ആകെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് അർഹരെ തെരഞ്ഞെടുക്കുന്നത്.

സംസ്ഥാനത്തെ 14 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽനിന്നും 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും 75 ശതമാനത്തിന് മുകളിൽ മാർക്കുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം. ബിരുദ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്ന സമയത്ത് അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്ക്: ഗോകുൽ ജി. നായർ- 9746969210,
അനീഷ് കുമാർ വൈ.പി- 7907052598,
അഭിജിത്ത്. എ.എസ്- 6238059615,
ഇ-മെയിൽ ഐ.ഡി: cmscholarshipdce@gmail.com

സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. കണ്‍സള്‍ട്ടന്റ് (അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍), കണ്‍സള്‍ട്ടന്റ് (മെഡിസിനല്‍ പ്ലാന്റ്‌സ്) തസ്തികകളിലാണ് ഒഴിവ്.

കണ്‍സള്‍ട്ടന്റ് (അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍) തസ്തികയില്‍ അപേക്ഷിക്കുന്നതിന് അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണു യോഗ്യത. ബിരുദത്തിനു ശേഷം 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ്, സര്‍വകലാശാല കോളേജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവിടങ്ങളില്‍നിന്നു വിരമിച്ചവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 35000 രൂപയാണു ശമ്പളം. പരമാവധി പ്രായം 63 വയസ്.

കണ്‍സള്‍ട്ടന്റ് (മെഡിസിനല്‍ പ്ലാന്റ്‌സ്) തസ്തികയില്‍ അപേക്ഷിക്കുന്നതിന് ബോട്ടണി, ഫോറസ്റ്ററി, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ വിഷയങ്ങളിലൊന്നില്‍ ബിരുദാനന്തര ബിരുദവും ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട ജോലിയില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ് എന്നീ സ്ഥാപനങ്ങളില്‍നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം പ്രതിമാസം 35000 രൂപ. പരമാവധി പ്രായം 63 വയസ്.

വിശദമായ ബയോഡാറ്റ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊര്‍ണ്ണൂര്‍ റോഡ്, തൃശ്ശൂര്‍ 22 എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ചിന് മുന്‍പായി അപേക്ഷിക്കുക. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org യില്‍ ലഭിക്കും.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലെക്സിന്റെ ഏഴാം നിലയില്‍ പുതിയ ഓഫീസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ തസ്തികയിലേക്ക് നിയമനം. ഇതിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും വിരമിച്ച അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരില്‍ (സിവില്‍) നിന്ന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ തിരുവനന്തപുരം, ശാന്തിനഗര്‍, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചിനു മുന്‍പായി സമര്‍പ്പിക്കുക.