തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അലോപ്പതി വിഭാഗത്തില്‍ സോണോളജിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലികമായി ദിവസവേതനത്തിന് ഓണ്‍കോള്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് മാര്‍ച്ച് 3ന് രാവിലെ 11ന് അഭിമുഖം നടത്തും.
വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണം. എം.ബി.ബി.എസും റേഡിയോ ഡയഗ്നോസിസ് ഡിപ്ലോമയോ എം.ഡിയോ ആണ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

