പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലെക്സിന്റെ ഏഴാം നിലയില്‍ പുതിയ ഓഫീസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ തസ്തികയിലേക്ക് നിയമനം. ഇതിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും വിരമിച്ച അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരില്‍ (സിവില്‍) നിന്ന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ തിരുവനന്തപുരം, ശാന്തിനഗര്‍, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചിനു മുന്‍പായി സമര്‍പ്പിക്കുക.

