മൃഗസംരക്ഷണ വകുപ്പില്‍ നിയമനം

എറണാകുളം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ്’ പദ്ധതിയില്‍ എറണാകുളം ജില്ലയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു.

വെറ്ററിനറി ഡോക്ടര്‍(ഒഴിവ് 1): (യോഗ്യത – B.V.Sc & AH, KSVC രജിസ്ട്രേഷന്‍, Surgery/Clinical or Preventive Medicine/Obstetrics & Gynaecology സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദം അഭിലഷണീയം) – വേതനം – 43,155/ രൂപ പ്രതിമാസം.

റേഡിയോഗ്രാഫര്‍(ഒഴിവ് 1):(യോഗ്യത – കേരള സര്‍ക്കാര്‍ പാരമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച B.Sc.(MRT) (Medical Radiological Technology) ബിരുദം, അല്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീ-ഡിഗ്രി / 10+2 ഉം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുകേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്നോളജി ഡിപ്ലോമയും) – വേതനം – 24,040/ രൂപ പ്രതിമാസം.

അറ്റന്‍ഡര്‍ കം ഡ്രൈവര്‍(ഒഴിവ് 1): (യോഗ്യത – ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൃഗചികിത്സകള്‍ക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ ശാരീരികക്ഷമത, മൃഗങ്ങളെ പരിപാലനം ചെയ്തുള്ള പരിചയം, എറണാകുളം ജില്ലക്കാര്‍ക്ക് മുന്‍ഗണന) -വേതനം – 19,670/ രൂപ പ്രതിമാസം

വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് രാവിലെ 10:30 നും റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് രാവിലെ 11:30 നും ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ് തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് ഉച്ചയ്ക്ക് ശേഷം രണ്ടിനും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കുക.

ഇന്റര്‍വ്യുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം പരമാവധി 90 ദിവസത്തേയ്ക്ക് മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കും. പ്രതിദിനം എട്ട് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ലഭ്യമാണ്.