കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സഹായിക്കുന്ന മെസ്സഞ്ചര്‍ തസ്തികയില്‍ തൃശൂര്‍ ജില്ലയില്‍ നിലവിലുള്ള ഒഴിവില്‍ സ്ത്രീ ഉദ്യോഗാര്‍ഥികളെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
പത്താം ക്ലാസ് പാസായിരിക്കണം. പ്രായം 25നും 45നും ഇടയിലാവണം സമാന ജോലിയില്‍ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.
താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മാര്‍ച്ച് 9ന് രാവിലെ 11ന് തൃശൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.
വിശദ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471-2348666. ഇ-മെയില്‍: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

