Career (Page 167)

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍ തസ്തികയിലേയ്ക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ബിരുദം, ബി.എഡ്. പ്രായം 23 വയസ് പൂര്‍ത്തിയാകണം. ഹോണറേറിയം പ്രതിമാസം 11,000 രൂപ.

അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഫെബ്രുവരി 28ന് രാവിലെ 11ന് കണ്ണൂര്‍, ഉരുവച്ചാല്‍ പ്രവര്‍ത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0490-2478022.

മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍, ഹൈഡ്രോലിക്‌സ്) തസ്തികയില്‍ ദിവസവേതന നിയമനത്തിനായി ഓട്ടോമൊബൈല്‍/ ഡീസല്‍ മെക്കാനിക്ക്, മെക്കാനിക്കല്‍, സിവില്‍ തുടങ്ങിയ ട്രേഡില്‍ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ടി.എച്ച്.എസ്.എല്‍.സി/ കെ.ജി.സി.ഇ യോഗ്യതയും ഉള്ള ഉദ്യോഗാര്‍ഥികള്‍ക്കും ഇലക്ട്രിക്കല്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് ദിവസവേതന നിയമനത്തിനായി ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഡിപ്ലോമ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്കും ആയി ഫെബ്രുവരി 21ന് രാവിലെ 11ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും.

യോഗ്യരായവരുടെ അഭാവത്തില്‍ അനുബന്ധ വിഷയത്തില്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍്കകും പരിഗണന ലഭിക്കും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും കൊണ്ടു വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2333290 എന്ന നമ്പറില്‍ വിളിക്കുക.

ഇന്ത്യയിലെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസില്‍ അടുത്ത സാമ്പത്തിക വര്‍ഷം 55,000ത്തിലധികം പുതിയ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ക്യാമ്പസുകളില്‍ നിന്നും പുതിയ ആളുകളെ കണ്ടെത്താമെന്നാണ് കമ്പനിയുടെ ഉദ്ദേശമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ധാരാളം അവസരങ്ങളാണ് സാങ്കേതിക മേഖലയില്‍ എഞ്ചിനീയറിംഗ്, സയന്‍സ് ബിരുദധാരികളെ കാത്തിരിക്കുന്നത്, എന്നാല്‍, കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയ കഴിവുകള്‍ പഠിക്കേണ്ട ഒരു കരിയറായിരിക്കുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സലില്‍ പരേഖ് പറഞ്ഞു. 2022ലെ സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ 55,000 കോളേജ് ബിരുദധാരികളെ റിക്രൂട്ട് ചെയ്യും. അതേസമയം, വരുന്ന വര്‍ഷം അതിലും കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നാണ് കരുതുന്നത്, അദ്ദേഹം വ്യക്തമാക്കി. പുതിയ ഒരാളെ ജോലിയില്‍ എടുക്കുന്നതിന് മുന്‍പ് ആറ് മുതല്‍ 12 ആഴ്ച വരെ പരിശീലനവും നല്‍കുന്നുണ്ട്.

അതേസമയം, നിലവിലുള്ള ജീവനക്കാര്‍ക്ക് വേണ്ടി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ വ്യവസായ, വാണിജ്യ ഡയറക്ടറേറ്റിനു കീഴില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇന്റേണ്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എല്ലാ ജില്ലകളിലുമായി 1155 ഒഴിവുകളാണുള്ളത്. സംസ്ഥാന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ.) പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കാണ് അപേക്ഷിക്കേണ്ടത്.

ബി.ടെക്. അല്ലെങ്കില്‍ എം.ബി.എ ആണ് യോഗ്യത. പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം: 18-20 വയസ്സ്. ശമ്പളം: 20,000 രൂപ

ജില്ലാതലത്തില്‍ എഴുത്തുപരീക്ഷ/ അഭിമുഖം എന്നിവ വഴിയാവും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടെ പൊതുമാര്‍ഗനിര്‍ദേശ പ്രകാരം, ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സിലെ ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കു കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍) ജോലിചെയ്യണം.

www.cmdkerala.net-ലെ വിജ്ഞാപന പ്രകാരം ഇതേ വെബ്‌സൈറ്റിലെ ലിങ്ക് വഴി ഫെബ്രുവരി 23-ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷിക്കണം.

തൃശൂര്‍: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസില്‍ പട്ടികവര്‍ഗ ഹെല്‍ത്ത് പ്രമോട്ടര്‍മാരുടെ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ യുവതി -യുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.ടി.ജി, അടിയ, പണിയ, മല പണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതി. നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സ് പഠിച്ചവര്‍ക്കും, ആയുര്‍വേദം പാരമ്പര്യ വൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന.

പ്രായപരിധി 20 നും 35 നും മധ്യേ. പ്രതിമാസ ശമ്പളം ടി.എ ഉള്‍പ്പെടെ 13,500 രൂപ.

ഉദ്യോഗാര്‍ത്ഥികള്‍ www.cmdkerala.net , www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റ് മുഖേന ഫെബ്രുവരി 28ന് വൈകീട്ട് 5.00 മണിക്ക് മുമ്പായി അപേക്ഷിക്കുക. എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0480 2706100, 9496070362

തൃശൂര്‍: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജെ.പി.എച്ച്.എന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.

ഫെബ്രുവരി 25 ന് രാവിലെ 11 ന് ജെ.പി.എച്ച്.എന്‍, ഉച്ചയ്ക്ക് 2 ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അഭിമുഖങ്ങള്‍ നടക്കും. 26ന് രാവിലെ 11 മണിക്കാണ് ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം. ലാബ് ടെക്‌നീഷ്യന്‍ പോസ്റ്റിലേക്കുള്ള അപേക്ഷ ഫെബ്രുവരി 21ന് 5 മണിക്ക് മുമ്പായി ആരോഗ്യ കേരളം തൃശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നവര്‍ ജനന തീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyaKeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഫോണ്‍: 0487-2325824

തൃശൂര്‍: വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2022-23 അക്കാദമിക വര്‍ഷത്തിലേക്ക് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സ് വിഷയത്തിന് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു.

ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റുകളുടെ ഒരു പകര്‍പ്പമായി ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹാജരാകണം.

വിശദ വിവരങ്ങള്‍ക്ക്: 0487-2214773, 8547005022

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളം, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രിന്‍സിപ്പല്‍/ സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/ സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ വിരമിച്ചവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം ഫെബ്രുവരി 25നകം ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം- നന്ദാവനം റോഡ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2737246 എന്ന നമ്പറില്‍ വിളിക്കുക.

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്‌സൈറ്റുകളുടെയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെയും പരിപാലനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണല്‍ ജീവനക്കാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ ഫെബ്രുവരി 28 നകം www.careers.cdit.org എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിഭാഗങ്ങള്‍, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദാംശങ്ങള്‍ www.careers.cdit.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം പദ്ധതിയില്‍ ചെല്‍ഡ് റെസ്‌ക്യു ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമനം.

പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത: എം.എസ് ഡബ്ല്യൂ അല്ലെങ്കില്‍ എം.എ സോഷ്യോളജി. കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായം- 2022 ഫെബ്രുവരി ഒന്നിന് 30 വയസ് കവിയരുത്. അപേക്ഷകര്‍ ആലപ്പുഴ ജില്ലക്കാരായിരിക്കണം. നേരത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല. യോഗ്യത (എസ്.എസ്.എല്‍.സി. മുതല്‍), പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി തപാലിലോ നേരിട്ടോ അപേക്ഷിക്കണം. വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ-1.ഫോണ്‍: 0477 2241644.