സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ നിയമനം

സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. കണ്‍സള്‍ട്ടന്റ് (അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍), കണ്‍സള്‍ട്ടന്റ് (മെഡിസിനല്‍ പ്ലാന്റ്‌സ്) തസ്തികകളിലാണ് ഒഴിവ്.

കണ്‍സള്‍ട്ടന്റ് (അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍) തസ്തികയില്‍ അപേക്ഷിക്കുന്നതിന് അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണു യോഗ്യത. ബിരുദത്തിനു ശേഷം 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ്, സര്‍വകലാശാല കോളേജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവിടങ്ങളില്‍നിന്നു വിരമിച്ചവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 35000 രൂപയാണു ശമ്പളം. പരമാവധി പ്രായം 63 വയസ്.

കണ്‍സള്‍ട്ടന്റ് (മെഡിസിനല്‍ പ്ലാന്റ്‌സ്) തസ്തികയില്‍ അപേക്ഷിക്കുന്നതിന് ബോട്ടണി, ഫോറസ്റ്ററി, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ വിഷയങ്ങളിലൊന്നില്‍ ബിരുദാനന്തര ബിരുദവും ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട ജോലിയില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ് എന്നീ സ്ഥാപനങ്ങളില്‍നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം പ്രതിമാസം 35000 രൂപ. പരമാവധി പ്രായം 63 വയസ്.

വിശദമായ ബയോഡാറ്റ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊര്‍ണ്ണൂര്‍ റോഡ്, തൃശ്ശൂര്‍ 22 എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ചിന് മുന്‍പായി അപേക്ഷിക്കുക. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org യില്‍ ലഭിക്കും.