Career (Page 165)

തിരുവനന്തപുരത്ത് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ തൊഴില്‍ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് 10ന് തൊഴില്‍മേള സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് തൊഴില്‍ മേള.

പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുകയോ ബയോഡാറ്റ നേരിട്ടോ തപാല്‍ മുഖേനയോ ഓഫീസ് ഇ-മെയില്‍ വഴിയോ അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 5. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://forms.gle/ggVgujdNm6Yo91R8A, ഇ-മെയില്‍: vrctvm@nic.in. വിലാസം: ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം, ഭാരത സര്‍ക്കാര്‍, തൊഴില്‍ മന്ത്രാലയം (ഡി.ജി.ഇ) നാലാഞ്ചിറ, തിരുവനന്തപുരം- 695015. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2530371, 9895544834, 9400739172.

കോഴിക്കോട്: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ഓട്ടിസം സെന്ററിലെ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത, വയസ്സ് പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 11ന് മെഡിക്കല്‍ കോളേജിലെ ഓഫീസില്‍ ഹാജരാകണം.

വിവരങ്ങള്‍ക്ക്: 0483 2765056.

ന്യൂഡല്‍ഹി: കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിലെ ബിരുദാനന്തര ബിരുദ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ നൂറ് ശതമാനം പ്ലേസ്‌മെന്റിന് നേടി. 29.5 ലക്ഷം രൂപയാണ് ശരാശരി പ്രതിവര്‍ഷ ശമ്പളം. 546 പേര്‍ക്കാണ് പ്ലേസ്‌മെന്റ് ലഭിച്ചത്.

മികച്ച നാല് റാങ്കുകള്‍ ലഭിച്ച വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ 116 കമ്പനികളാണ് എത്തിയത്. ആമസോണ്‍, അമേരിക്കന്‍ എക്‌സ്പ്രസ്, ഏഷ്യന്‍ പെയിന്റ്സ്, സിറ്റി ബാങ്ക്, ഫ്‌ലിപ്കാര്‍ട്ട്, മഹീന്ദ്ര, മൈക്രോസോഫ്ട്, റിലയന്‍സ്, സാംസങ്, വിപ്രോ തുടങ്ങിയ പ്രമുഖ കമ്പനികളായിരുന്നു റിക്രൂട്ട്‌മെന്റ് നടത്തിയത്. ഈ വര്‍ഷം 39 പുതിയ കമ്പനികള്‍ കൂടി റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു. 571 പേര്‍ക്കാണ് ഈ കമ്പനികള്‍ ജോലി വാഗ്ദ്ധാനം ചെയ്തത്.

ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, സിഎഫ്ഐകള്‍ എന്നിവയില്‍ ഏറ്റവും നൂതന വിദ്യാഭ്യാസം നല്‍കുന്ന ഏക സ്ഥാപനം എന്ന അംഗീകാരം ലഭിച്ച സ്ഥാപനം കൂടിയാണ് കോഴിക്കോട് ഐഐഎം.

ഫെഡറല്‍ ബാങ്കില്‍ ബാങ്ക്മാന്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത എസ്എസ്എല്‍സി. കംപ്യൂട്ടറില്‍ എംഎസ് ഓഫീസ്. അംഗീകൃത ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പരിഗണന. ബിരുദം യോഗ്യതയുള്ളവര്‍ അപേക്ഷിക്കരുത്. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് യോഗ്യത, പ്രായം എന്നിവ കണക്കാക്കുന്നത്. പ്രായം 18–20.

ഒന്നരമണിക്കുര്‍ സമയത്തെ അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.federalbank.co.in

ഭുവനേശ്വര്‍ ആസ്ഥാനമായുള്ള ഈസ്റ്റ് കോസ്റ്റ് റെയില്‍വെയില്‍ 756 അപ്രന്റിസ് തസ്തികയില്‍ ഒഴിവുകള്‍. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും.

യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കാരിയേജ് റിപ്പയര്‍ വര്‍ക്ഷോപ്പ്, ഭുവനേശ്വര്‍ -190, ഖുര്‍ഡ റോഡ്, ഡിവിഷന്‍- 237, വാള്‍്‌ടെയ്ര് ഡിവിഷന്‍ -263, സാംബല്‍പൂര്‍ ഡിവിഷന്‍-66 എന്നിങ്ങനെയാണ് ഒഴിവുകള്‍. ട്രേഡുകള്: ഫിറ്റര്‍, വെല്‍ഡര്‍് (ജിആന്റ്ഇ), ഇലക്ട്രീഷ്യന്‍, മെഷീനിസ്റ്റ്, റെഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്, വയര്‍മാന്‍, കാര്‍പന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, പെയിന്റര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന് (മെക്കാനിക്), ഡ്രാഫ്റ്റ്‌സ്മാന് (സിവില്‍), കാര്‍പന്റര്‍, പ്ലംബര്‍, മേസണ്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്. യോഗ്യത: പത്താം തരം.

ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടി/എസ്സിവിടി സര്‍ ട്ടിഫിക്കറ്റ്. പ്രായം: 15—24. അപേക്ഷാഫീസ്: നൂറ് രൂപ. ഓണ്‍ലൈനായി ഫീസടക്കാം. അവസാന തീയതി മാര്ച്ച് ഏഴ്. വിശദവിവരങ്ങള്‍ക്ക് www.rrcbbs.org.in .

തിരുവനന്തപുരം: ജര്‍മ്മന്‍ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയും നോര്‍ക്കാറൂട്സും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലേക്ക് അവസരം. നഴ്സിംഗില്‍ ബിരുദമോ ഡിപ്ളോമയോ ഉള്ള, ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷപരിശീലനം (ബി1 ലെവല്‍ വരെ) നല്‍കി ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും. 45 വയസ്സ് കവിയാത്ത സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഭാഷാ പരീശീലനവും റിക്രൂട്ട്മെന്റും സൗജന്യം.

നിലവില്‍ ജോലി ചെയ്യുന്ന മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/ നഴ്സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം/ ജറിയാട്രിക്സ്/ കാര്‍ഡിയോളജി/ ജനറല്‍ വാര്‍ഡ്/ സര്‍ജിക്കല്‍ – മെഡിക്കല്‍ വാര്‍ഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ ഓര്‍ത്തോപീഡിക്സും അനുബന്ധ മേഖലകളും/ ഓപ്പറേഷന്‍ തീയറ്റര്‍/ സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് ജര്‍മ്മന്‍ ഭാഷാ എ1/ എ2/ ബി1 ലെവല്‍ പരിശീലനം ഇന്‍ഡ്യയില്‍ നല്‍കും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. തുടര്‍ന്ന് ജര്‍മ്മനിയിലെ ആരോഗ്യമേഖലയില്‍ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യാന്‍ അവസരം ലഭിക്കും. ജര്‍മ്മന്‍ ഭാഷ ബി2 ലെവല്‍ പാസായി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്സായി ജര്‍മ്മനിയില്‍ ജോലി ചെയ്യാം.

രജിസ്റ്റേഡ് നഴ്സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് 2800 യൂറോയും (ഓവര്‍ടൈം അലവന്‍സുകള്‍ക്ക് പുറമെ) ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ www.norkaroots.org യില്‍ അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. മാര്‍ച്ച് 10നകം അപക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം. ഇമെയില്‍: triplewin.norka@kerala.gov.in.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ കാര്യാലയത്തില്‍ ടാലി, ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ (755 രൂപ പ്രതിദിനം) ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള/ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള 22നും 40നും മദ്ധ്യേ പ്രായമുള്ള എം.കോമും ടാലിയും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ തപാലിലോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. അവസാന തിയ്യതി മാര്‍ച്ച് 4.

അപേക്ഷയില്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം. വിലാസം: കോ-ഓര്‍ഡിനേറ്റര്‍, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം-695034. ഇ-മെയില്‍: keralarusa@gmail.com, ഫോണ്‍: 0471-2303036.

കോഴിക്കോട്: സെന്റ്ര് ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ താല്‍ക്കാലിക നിയമനം.

യോഗ്യത- അംഗീകൃത സര്‍വകാലാശാല ബിരുദം. ബിരുദാനന്തര കമ്പ്യൂട്ടര്‍ ഡിപ്ലോമ.

പ്രായം: 2021 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ റവന്യൂ അധികാരിയില്‍ നിന്നുള്ള സാക്ഷ്യ പത്രം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഏഴിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാവുക.

ഫോണ്‍ : 0495 2376179

പാലക്കാട് ജില്ല ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഹെല്‍പ്പ്‌ ഡെസ്‌കിലേക്ക് പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.

താല്‍പര്യമുള്ളവര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുമായി ഫെബ്രുവരി 26 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

യോഗ്യത- എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍/ടൈപ്പിങ് പരിജ്ഞാനം, ആശയവിനിമയപാടവം.

എംപ്ലോയബിലിറ്റി സെന്റര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഇന്നും നാളെയും തൊഴില്‍ മേള നടക്കും.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 8 വയസിനും 35 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ തസ്തികകളിലേക്ക് പങ്കെടുക്കാം.

ഇന്നും നാളെയും രജിസ്‌ട്രേഷന്‍ നടത്താം. തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. വണ്‍ടൈം രജിസ്‌ട്രേഷന് 250 രൂപയാണ് ഫീസ്.