Career (Page 164)

എറണാകുളം: തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള മെഡിക്കല്‍ കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് കോഴ്സ്/ഒപ്റ്റോമെട്രിസ്റ്റ് കോഴ്സ്/ തത്തുല്യ യോഗ്യതയുളളവരും 50 വയസില്‍ താഴെ പ്രായമുളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 10-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2777489/2776043.

ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ തസ്തികകളിലായി 105 ഒഴിവുകള്‍. വിശദവിവരങ്ങള്‍ www.bankofbaroda.in ല്‍ കരിയര്‍ പേജില്‍ കറന്റ്ഓപ്പര്‍ച്യൂണിറ്റീസ് ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ചുരുക്ക വിവരങ്ങള്‍ ചുവടെ-

  • മാനേജര്‍- ഡിജിറ്റല്‍ ഫ്രോഡ്- ശമ്പള നിരക്ക് 48170-69180 രൂപ. ഒഴിവുകള്‍-15, യോഗ്യത- ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഡാറ്റാ സയന്‍സ് അല്ലെങ്കില്‍ ബിരുദം (കമ്പ്യൂൂട്ടര്‍ സയന്‍സ്/ഐടി) ബിഎസ്സി/ബിസിഎ/എംസിഎ. ബാങ്കിങ് മേഖലയില്‍ ഐടി/ഡിജിറ്റല്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടാകണം. ഫ്രോഡ് റിസ്‌ക് മാനേജ്മെന്റ്/അനുബന്ധ മേഖലയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 24-34 വയസ്.
  • ക്രെഡിറ്റ് ഓഫീസര്‍ (എംഎസ്എംഇ വകുപ്പ്). ഒഴിവുകള്‍-എസ്എംജി/എസ്-5-15, ശമ്പളനിരക്ക് 76010-89890 രൂപ; എംഎംജി/എസ്-3 -25, ശമ്പള നിരക്ക് 63840-78230 രൂപ. യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. മാനേജ്മെന്റില്‍ (ഫിനാന്‍സ്/ബാങ്കിങ്/ഫോറെക്സ്/ക്രഡിറ്റ്) പിജി ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ സിഎ/സിഎംഎ/സിഎഫ്എ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട മേഖലയില്‍ 8 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. സിഎ/സിഎംഎ/സിഎഫ്എ യോഗ്യതയുള്ളവര്‍ക്ക് 7 വര്‍ഷത്തെ പ്രവൃത്തിപരിചയംമതി. അനലിസ്റ്റുകള്‍ക്കും 7 വര്‍ഷത്തെ എക്സ്പീരിയന്‍സ് മതിയാകും. പ്രായപരിധി 28-40 വയസ്.

എന്നാല്‍ എംഎംജി/എസ്-3 തസ്തികക്ക് 5 വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യമുള്ളത്. സിഎ/സിഎംഎ/സിഎഫ്എ യോഗ്യതയുള്ളവര്‍ക്ക് ഒരുവര്‍ഷം വരെ പ്രവൃത്തിപരിചയം മതിയാകും. അനലിസ്റ്റുകള്‍ക്ക് 5 വര്‍ഷത്തെ പരിചയമാണ് വേണ്ടത്. പ്രായപരിധി 25-37 വയസ്.

  • ക്രെഡിറ്റ് എക്സ്പേര്‍ട്ട്/ഇംപോര്‍ട്ട് ബിസിനസ് ഓഫീസര്‍- ഒഴിവുകള്‍ എസ്എംജി/എസ്-4-8, എംഎംജി/എസ് 3 -12. യോഗ്യത- ക്രഡിറ്റ് ഓഫീസറുടേത് പോലെതന്നെ. എക്സ്പോര്‍ട്ട്/ഇംപോര്‍ട്ട് ക്രഡിറ്റ് അപ്രൈസല്‍ 8 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. സിഎ/സിഎംഎ/സിഎഫ്എ യോഗ്യതയുള്ളവര്‍ക്ക് 7 വര്‍ഷത്തെ എക്സ്പീരിയന്‍സ് മതി. പ്രായപരിധി 28-40 വയസ്.

എംഎംജി/എസ്-3 തസ്തികക്ക് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം മതിയാകും. സിഎ/സിഎംഎ/സിഎഫ്എ യോഗ്യതയുള്ളവര്‍ക്ക് ഒരുവര്‍ഷം വരെ പ്രവൃത്തിപരിചയമാണ് വേണ്ടത്. പ്രായപരിധി 25-37 വയസ്.

  • ഫോറെക്സ് അക്വിസിഷന്‍ ആന്റ് റിലേഷന്‍ഷിപ്പ് മാനേജര്‍. ഒഴിവുകള്‍-എന്‍എംജി/എസ്-3 -15, എംഎംജി/എസ്-2- 15. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദവും മാര്‍ക്കറ്റിങ്/സെയില്‍സില്‍ പിജി ഡിഗ്രി/ഡിപ്ലോമയും. എംഎംജി/എസ്-3 ക്ക് ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 26-40 വയസ്. എംഎംജി/എസ്-2 ന് 3 വര്‍ഷത്തെ പരിചയം മതിയാകും. പ്രായപരിധി 24-35 വയസ്.

സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 600 രൂപ. വനിതകള്‍ക്കും എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും 100 രൂപ മതി. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മാര്‍ച്ച് 24 നകം സമര്‍പ്പിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യു നടത്തിയാണ് തിരഞ്ഞെടുപ്പ്. എറണാകുളം, ബാംഗ്ലൂര്‍, ചെന്നൈ, ഗോവ/പനാജി, വിശാഖപട്ടണം, മുംബൈ, ദല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ടെസ്റ്റ് നടത്തുക.

കേന്ദ്രപ്രതിരോധവകുപ്പിന് കീഴില്‍ ബംഗളൂരുവിലെ എയറോനോട്ടിക്കല്‍ ഡവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ റിസര്‍ച്ച് അസോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പില്‍ 10 ഒഴിവുകള്‍.

റിസര്‍ച്ച് അസോസിയേറ്റ്, യോഗ്യത: പിഎച്ച്ഡി അല്ലെങ്കില്‍ എംഇ/ എംടെക്ക്(എയറോനോട്ടിക്കല്‍/ മെക്കാനിക്കല്‍), മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയം, പ്രായം :35, ശമ്പളം: 54000, അഭിമുഖ തീയതി: മാര്‍ച്ച് 16

ജെആര്‍എഫ്: ഗേറ്റ് സ്‌കോര്‍ ഉള്‍പ്പെടെ ബിഇ/ ബിടെക്ക്, അല്ലെങ്കില്‍ എംഇ/എംടെക്്(ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ ഇലട്രിക്കല്‍/ മെക്കാനിക്കല്‍/ കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിങ്ങ്), ശമ്പളം: 31000, പ്രായം : 28 വയസ്സ്, അഭിമുഖം: മാര്‍ച്ച് 15,16 തീയതികളില്‍, അഭിമുഖ സ്ഥലം: ADE, DRDO, Raman gate, suranjandas road, new thippasandra post benguluru-560075. വിവരങ്ങള്‍ക്ക്: www.drdo.gov.in

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസില്‍ മാര്‍ച്ച് അവസാനം കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് & ജി.എസ്.ടി (ടാലി ഉപയോഗിച്ചുള്ളത്) കോഴ്സ് ആരംഭിക്കുന്നു.

താല്‍പര്യമുള്ളവര്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560333 എന്ന നമ്പറില്‍ വിളിക്കുക.

സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ഏഴ് ഒഴിവുകളാണ് ഉളളത്. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 9.

ഡെവലപ്പ്മെന്റ് പീഡിയാട്രീഷ്യന്‍: എംബിബിഎസ്, പീഡിയാട്രിക്സില്‍ എംഡിയുമാണ് യോഗ്യത. ശമ്പളം: 57525, പ്രായം: 60
ഒക്കുപേഷനല്‍ തെറാപ്പിസ്റ്റ്: എംഒടി/ ബിഒടി, 3 വര്‍ഷ പരിചയം മുന്‍ഗണന, ശമ്പളം: 36000, പ്രായം: 40
ക്ലിനിക്കല്‍ സെക്കോളജി: എംഎസ്സി ക്ലിനിക്കല്‍ സൈക്കോളജി, എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍സിഐ റജിസ്ട്രേഷന്‍, ശമ്പളം: 36000, പ്രായം: 40
സ്റ്റുവാഡ്: ഹോം സയന്‍സ്/ കേറ്ററിങ് സയന്‍സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം, ശമ്പളം: 20,065, പ്രായം: 40;
വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍: ഡിഎസ് വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍, ആര്‍സിഐ റജിസ്ട്രേഷന്‍, ശമ്പളം: 28100, പ്രായം: 40.

വിശദ വിവരങ്ങള്‍ക്ക്: www.cmdkerala.nte

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റില്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ആന്‍ഡ് സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളിലേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.

കംപ്യൂട്ടര്‍ സയന്‍സിലോ ഐടിയിലോ ഉള്ള ബിടെക് ബിരുദമോ സിസ്റ്റം മാനേജ്‌മെന്റിലുള്ള എം.ബി.എയോ ആണ് യോഗ്യത. പ്രതിമാസ വേതനം 31920 രൂപ. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 17ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dop.lsgkerala.gov.in, www.kila.ac.in

എറണാകുളം: ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ എക്സ് റേ ടെക്നീഷ്യന്‍ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: എസ്.എസ്.എല്‍.സി, ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും റേഡിയോളജിയില്‍ ലഭിച്ച ഡിഗ്രി/ഡിപ്ലോമ.

പ്രായപരിധി 40 വയസ്.

വേതനം: 14700 രൂപ.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 10-ന് എറണാകുളം തമ്മനത്തുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.

തിരുവനന്തപുരം: അമേരിക്കന്‍ അസോസിയേഷന്‍ ഒഫ് ടീച്ചേഴ്‌സ് ആന്‍ഡ് ട്രെയിനേഴ്‌സ് ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റോടെ ആറ് മാസത്തെയും ഒരു വര്‍ഷത്തെയും രണ്ട് വര്‍ഷത്തെയും ദൈര്‍ഘ്യമുള്ള മോണ്ടിസോറി പ്രീപ്രൈമറി നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് പി.ജി ഡിപ്‌ളോമ, ഡിപ്‌ളോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്‌ളസ് ടു, ഡിഗ്രി യോഗ്യതയുള്ള വനിതകള്‍ക്കും വീട്ടമ്മമാര്‍ക്കും അപേക്ഷിക്കാം.

ഉയര്‍ന്ന നിലവാരമുള്ള പാഠ്യപദ്ധതി പ്രത്യേകം ക്രമീകരിച്ചുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകള്‍ പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ക്ലാസുകള്‍ക്കും പ്രായപരിധിയില്ല. ഓണ്‍ലൈന്‍/റെഗുലര്‍/ഹോളിഡേ/ഡിസ്റ്റന്‍സായും പഠിക്കാനുള്ള സൗകര്യമുണ്ട്.

വിശദ വിവരങ്ങള്‍ക്ക്: യു ടെക് ടീച്ചര്‍ ട്രെയിനിംഗ് അക്കാഡമി ഫോണ്‍ നമ്പര്‍ : 7909131967.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവര്‍ഗക്കാരായ തൊഴില്‍രഹിതര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം കൈമനം ഗവണ്‍മെന്റ് വനിത പോളിടെക്നിക്ക് കോളേജില്‍ മാര്‍ച്ച് 13ന് രാവിലെ 9.30ന് നടക്കുന്ന തൊഴില്‍ മേളയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ https://forms.gle/x4rVExaRBbEae35s7 എന്ന ലിങ്കില്‍ മാര്‍ച്ച് 9നകം രജിസ്റ്റര്‍ ചെയ്യുക. വയസ്, ജാതി, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മേള നടക്കുന്ന കേന്ദ്രത്തില്‍ രാവിലെ എത്തണം. ഫീസ് നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/ എസ്.ടി ട്രിവാന്‍ഡ്രം ഫെയ്സ്ബുക്ക് പേജിലോ 0471-2332113/ 8304009409 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

തിരുവനന്തപുരം: കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമില്‍ ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 10 വരെ നീട്ടി. വിദ്യാര്‍ഥികളിലെ നൂതന ആശയങ്ങളെ നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. എട്ടാം ക്ലാസ് മുതലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും 35 വയസ്സില്‍ താഴെ പ്രായമുള്ള ഗവേഷണ വിദ്യാര്‍ഥികള്‍ വരെയുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കും വൈഐപിയില്‍ പങ്കെടുത്ത് ആശയങ്ങള്‍ സമര്‍പ്പിക്കാം.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രം സഹിതം രണ്ടുമുതല്‍ അഞ്ചു വരെ അംഗങ്ങളുള്ള സംഘമായി വേണം പങ്കെടുക്കാന്‍. വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 20 മേഖലകളിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്.

തിരഞ്ഞെടുക്കപ്പെടുന്ന ആദ്യഘട്ടത്തിലെ 8000 ടീമുകള്‍ക്ക് 25000 രൂപ വീതവും അതില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 2000 ടീമുകള്‍ക്ക് 50000 രൂപ വീതവും ലഭിക്കും. മൂന്നാം ഘട്ടത്തിലെത്തുന്ന 900 ടീമുകള്‍ക്ക് മൂന്നുവര്‍ഷത്തിനുള്ളില്‍ ആശയത്തെ വികസിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള മെന്ററിംഗും സാമ്പത്തിക സഹായവും നല്‍കും. കര്‍ശനമായ പരിശോധനകളും പരിശീലനവും വഴിയാണ് ഓരോ ഘട്ടത്തിലുംമികച്ചതും പ്രായോഗികവും പ്രയോജനപ്രദവുമായ ആശയങ്ങള്‍ കണ്ടെത്തുക.

വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും yip.kerala.gov.in സന്ദര്‍ശിക്കുക.