രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റില്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ആന്‍ഡ് സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളിലേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.
കംപ്യൂട്ടര്‍ സയന്‍സിലോ ഐടിയിലോ ഉള്ള ബിടെക് ബിരുദമോ സിസ്റ്റം മാനേജ്‌മെന്റിലുള്ള എം.ബി.എയോ ആണ് യോഗ്യത. പ്രതിമാസ വേതനം 31920 രൂപ. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 17ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dop.lsgkerala.gov.in, www.kila.ac.in

