പട്ടിക ജാതി/പട്ടിക വര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍ മേള

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവര്‍ഗക്കാരായ തൊഴില്‍രഹിതര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം കൈമനം ഗവണ്‍മെന്റ് വനിത പോളിടെക്നിക്ക് കോളേജില്‍ മാര്‍ച്ച് 13ന് രാവിലെ 9.30ന് നടക്കുന്ന തൊഴില്‍ മേളയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ https://forms.gle/x4rVExaRBbEae35s7 എന്ന ലിങ്കില്‍ മാര്‍ച്ച് 9നകം രജിസ്റ്റര്‍ ചെയ്യുക. വയസ്, ജാതി, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മേള നടക്കുന്ന കേന്ദ്രത്തില്‍ രാവിലെ എത്തണം. ഫീസ് നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/ എസ്.ടി ട്രിവാന്‍ഡ്രം ഫെയ്സ്ബുക്ക് പേജിലോ 0471-2332113/ 8304009409 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.