Career (Page 163)

തിരുവനന്തപുരം: പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നവർക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് കോ ഓർഡിനേറ്ററിനെ നിയമിക്കുന്നു. പ്രതിമാസം 20,000 രൂപ ശമ്പളത്തിലാണ് കോഡിനേറ്ററെ (പി.ആർ.ഒ) നിയമിക്കുന്നത്.

കാസ്പ് കോഡിനേറ്റർ തസ്തികയിൽ മുൻ പരിചയമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ മാർച്ച് 19 ന് വൈകിട്ട് അഞ്ചിനകം ആശുപത്രി സൂപ്രണ്ടിന് അപേക്ഷ സമർപ്പിക്കണം.

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്ട്രക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് പഠിപ്പിക്കുന്നതിന് ബി.ബി.എ/എം.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും, പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനയോഗ്യതയും ഉണ്ടായിരിക്കണം) യോഗ്യതയുള്ളവരെ ഗസ്റ്റ് ഇൻസ്ട്രക്ടറായി തെരഞ്ഞെടുക്കുന്നതിനുള്ളഇന്റർവ്യു 17 ന്.

രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ വെച്ചാണ് ഇന്റർവ്യു നടത്തുക. ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം 10.30 നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2316680 എന്ന നമ്പറിൽ ബന്ധപ്പെടാം.

തിരുവനന്തപുരം: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ അനസ്ത്യേഷ്യ അസി. പ്രൊഫസറുടെ ഒരു ഒഴിവിൽ നിയമനം നടത്തും. എം.ബി.ബി.എസും അന്സ്ത്യേഷ്യോളജിയിൽ എം.ഡി/ ഡി.എൻ.ബി യോഗ്യതയുമുള്ളവർക്കാണ് നിയമനം ലഭിക്കുക. മൂന്നു വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന.

മാർച്ച് 17 ന് രാവിലെ ഒമ്പതിന് കളമശേരി കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ ഡോ. എം. കൃഷ്ണൻ നായർ സെമിനാർ ഹാളിലാണ് അഭിമുഖം നടക്കുക. വിശദ വിവരങ്ങൾക്ക്: 0484-2411700 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

തിരുവനന്തപുരം: ഔഷധിയിലെ ജനറൽ വർക്കർ ഗ്രേഡ് III തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ മാർച്ച് 12 ന് നടക്കും. തൃശ്ശൂരിലെ സെന്റ് തോമസ് കോളജ്, കേരള വർമ്മ കോളജ് (കാനാട്ടുകര പി.ഒ, തൃശ്ശൂർ), സി.എം.എസ്. ഹൈസ്‌ക്കൂൾ (സ്വരാജ് റൗണ്ട് വെസ്റ്റ്, മാരാർ റോഡ്, നായ്ക്കനാൽ, തൃശ്ശൂർ) എന്നീ മൂന്നു കേന്ദ്രങ്ങളാണ് പരീക്ഷക്കായി നിശ്ചയിച്ചിട്ടുള്ളത്.

രാവിലെ 10.30 മുതൽ 12 വരെയാണ് പരീക്ഷ നടക്കുക. ഉദ്യോഗാർഥികൾ നിശ്ചിത സമയത്തിന് അരമണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിൽ എത്തണമെന്നാണ് നിർദ്ദേശം. ഹാൾടിക്കറ്റുകൾ തപാൽ മാർഗ്ഗം അയച്ചിട്ടുണ്ട്. മാർച്ച് 5നു മുമ്പ് ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ 0487 2459800, 2459860, 2459858, 2459831, 2459825 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം: കേരള നിയമസഭയുടെ ‘കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ’, കെ-ലാംപ്സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിന്റെ ഒന്നാം ഘട്ട സമ്പർക്ക ക്ലാസ് മാർച്ച് 12, 13 തീയതികളിൽ തിരുവന്തപുരം നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വാറ്റ് ഹാളിലും മാർച്ച് 19, 20 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ എറണാകുളം പത്തടിപ്പാലം മെട്രൊ സ്റ്റേഷനു സമീപമുള്ള പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലും നടക്കും.

രാവിലെ 9.30 മുതൽ വൈകുന്നേരം 5.15 വരെ നടത്തും. സർട്ടിഫിക്കറ്റ് കോഴ്സിന്റെ അഡ്മിഷൻ ഫീസ്, കോഴ്സ് ഫീസ് എന്നിവ അടച്ച പഠിതാക്കൾക്ക് ക്ലാസിൽ പങ്കെടുക്കാം. വിവിധ ജില്ലകളിൽ നിന്നുള്ള പഠിതാക്കൾക്ക് അനുവദിച്ചിട്ടുള്ള പഠനകേന്ദ്രവും മറ്റും വിവരങ്ങളും അറിയാനായി www.niyamasabha.org സന്ദർശിക്കുക.

കേരള ബാങ്കില്‍ വിവിധ തസ്തികകളിലായി താല്‍ക്കാലിക വ്യവസ്ഥയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 1200 പേരെ നിയമിക്കും. ‘ഏകദേശം നാലിലൊന്ന് തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. റിക്രൂട്ട്‌മെന്റ് പിഎസ്സിക്ക് കൈമാറിയെങ്കിലും വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. എന്നാല്‍, ഈ സമയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി റിക്രൂട്ട് ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’- ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ഓരോ മാസവും ഓഫീസ് അറ്റന്‍ഡര്‍ മുതല്‍ മാനേജര്‍ പോസ്റ്റില്‍ വരെ വിവിധ തസ്തികകളിലായി 65-73 പേരുടെ വിരമിക്കലിന് ബാങ്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. താത്കാലിക നിയമനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ തൊഴില്‍ രജിസ്‌ട്രേഷനില്‍ വന്‍ ഇടിവ് നേരിട്ട സാഹചര്യത്തിലാണ് ബാങ്കിന്റെ റിക്രൂട്ട്‌മെന്റ്. തൊഴില്‍ വകുപ്പിന്റെ തത്സമയ രജിസ്റ്ററിലെ ആളുകളുടെ എണ്ണം 2021 ഡിസംബര്‍ 31 വരെ 29.31 ലക്ഷമായിരുന്നു. ആറ് മാസം മുമ്പ് ഇത് 37.77 ലക്ഷമായിരുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കൂട്ടിച്ചേര്‍ത്താണ് കേരള ബാങ്ക് രൂപീകരിച്ചത്. പ്രൈമറി, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

മൈക്രോസോഫ്റ്റ് കമ്പനിയുടെ നിരവധി മേഖലകളിലെ ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.microosft.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. ഇന്ത്യയില്‍ മുംബൈ, ബംഗളൂരു, ഗുഡ്ഗാവ് എന്നീ മൂന്ന് സ്ഥലങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി വ്യക്തമാക്കിയിട്ടില്ല.

യോഗ്യത: കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ റോളുകളില്‍ രണ്ട് വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അല്ലെങ്കില്‍ ടെക്‌നിക്കല്‍ ടീമുകളില്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍,
നാല് വര്‍ഷത്തെ ടെക്‌നിക്കല്‍ സെയില്‍സ് പരിചയം, ഉല്‍പ്പാദനം പോലുള്ള പ്രസക്തമായ വ്യവസായ വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികളും ബിസിനസ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ അധിക പരിശീലനമോ വിദ്യാഭ്യാസമോ ഉള്ളവര്‍.

അപേക്ഷിക്കുന്നതെങ്ങനെ?

ഘട്ടം 1: മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.microosft.com സന്ദര്‍ശിച്ച് കരിയര്‍ പേജ് തുറക്കുക.

ഘട്ടം 2: ഇപ്പോള്‍, ലഭ്യമായ ഇന്റേണ്‍ഷിപ്പുകളുടെ പട്ടികയില്‍ ‘അക്കൗണ്ട് ടെക്നോളജി സ്ട്രാറ്റജിസ്റ്റ് ഇന്റേണ്‍’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ഘട്ടം 3: തുടര്‍ന്ന് മൈക്രോസോഫ്റ്റ്, ലിങ്കിഡിന്‍ (LinkedIn), ഫേസ്ബുക്ക് (Facebook) അല്ലെങ്കില്‍ ഗൂഗിള്‍ (Google) വഴി സൈന്‍ ഇന്‍ ചെയ്യുക.

ഘട്ടം 4: അതിനുശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ വിശദാംശങ്ങളും നല്‍കുക.

ഘട്ടം 5: അപേക്ഷാ ഫോം ശ്രദ്ധാപൂര്‍വ്വം പൂരിപ്പിച്ച് സമര്‍പ്പിക്കുക.

ഘട്ടം 6: ഭാവിയിലെ ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ അപേക്ഷാ ഫോം സേവ് ചെയ്യുക

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നാല് മാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലാണ് പങ്കെടുക്കുന്നത്. ഇതിനായി കമ്പനി പ്രതിമാസ സ്റ്റൈപ്പന്റും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രോഗ്രാമില്‍ റാമ്പ്-അപ്പ് പരിശീലനം, ബിസിനസ് പ്രോജക്റ്റുകള്‍ തയ്യാറാക്കല്‍, സഹായത്തിനായി ഒരു പ്രോജക്റ്റ് ഗൈഡ് അല്ലെങ്കില്‍ മെന്റര്‍ എന്നിവരും ഉണ്ടാകും.

എറണാകുളം: സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. 2000 ജനുവരി ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കാണ് അവസരം.

ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 25ന് മുന്‍പായി എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് നല്‍കിയ തൊഴില്‍ രജിസ്ട്രേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് രജിസ്ട്രേഷന്‍ പുതുക്കണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 30 വരെയാണ് സമയപരിധി അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2422239

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷനില്‍ അക്കൗണ്ട്‌സ്‌ ഓഫീസര്‍ നിയമനം. കരാര്‍ വ്യവസ്ഥയിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 20,000 രൂപയായിരിക്കും വേതനം.

എം.കോം ബിരുദവും, അക്കൗണ്ടിംഗ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് മേഖലകളില്‍ സൂപ്പര്‍വൈസറി തലത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും GST, Income tax, Tally software എന്നിവയില്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി പരമാവധി 45 വയസ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16.

അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍ ക്ലിപ്തം നമ്പര്‍- 4351, എ.കെ.ജി. നഗര്‍ റോഡ്, പേരൂര്‍ക്കട പോസ്റ്റ്, തിരുവനന്തപുരം- 695005 എന്ന വിലാസത്തില്‍ നേരിട്ടോ, sctfed@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ വിശദമായ ബയോഡേറ്റാ സഹിതം സമര്‍പ്പിക്കണം.

വ്യാവസായിക പരിശീലന വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി സെല്ലില്‍ ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. വിശദവിവരങ്ങള്‍ വ്യാവസായിക പരിശീലന വകുപ്പ് വെബ്സൈറ്റില്‍ (https:// det. kerala.gov.in) ലഭ്യമാണ്.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ്, അഞ്ചാം നില, തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ ബസ് ഡിപ്പോയ്ക്ക് എതിര്‍വശം, ലോ കോളേജ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ മാര്‍ച്ച്16ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാവുക.