സംസ്ഥാന ബജറ്റ്; ടൂറിസം മേഖലയിൽ 5000 കോടി രൂപയുടെ വികസനം നടത്തുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: 2024-25 സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്. കേരളത്തെ മെഡിക്കൽ ഹബ്ബാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖം മെയ് മാസം തുറക്കും. കെ റെയിൽ അടഞ്ഞ അധ്യായമല്ല. കേന്ദ്രവുമായി ചർച്ച തുടരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

സ്റ്റാർട്ടപ്പുകൾക്ക് മൂലധന സബ്സിഡി നൽകും. കേര പദ്ധതിക്ക്
3000 കോടി രൂപ നൽകും. കൊച്ചിൻ ഷിപ്പ് യാർഡിന് 500 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യാന്തര നിക്ഷേപ സംഗമം സംഘടിപ്പിക്കും. അടുത്ത കേരളീയത്തിന് 10 കോടി രൂപ നൽകും. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കാർഷിക സർവ്വകലാശാലയ്ക്ക് 75 കോടി രൂപ. ടൂറിസം മേഖലയിൽ 5000 കോടി രൂപയുടെ വികസനം നടപ്പിലാക്കും. എസ് സി, എസ് ടി സഹകരണ സംഘങ്ങൾക്ക് 7 കോടി രൂപ നൽകും. ഗ്രാമ വികസനത്തിന് 1868.32 കോടി രൂപയും ബജറ്റിൽ വകയിരുത്തി.

ലൈഫ് മിഷന് 1132 കോടി രൂപ നൽകും. ടൂറിസം മേഖലയിൽ 5000 കോടി രൂപയുടെ വികസനം നടത്തും. ഡിജിറ്റൽ സർവ്വകലാശാല 3 പ്രാദേശിക കേന്ദ്രങ്ങൾ ആരംഭിക്കും. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കും. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.