23 മുതൽ മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേളയ്ക്ക് തുടക്കം കുറിക്കും

ലോക അടുക്കളത്തോട്ട ദിനം

പൂക്കളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. അപ്പോൾ നിങ്ങടെ ചുറ്റും പൂക്കൾ ആയാലോ? മലമ്പുഴ ഉദ്യാനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു വസന്ത കലാമാണ്. ഈ വരുന്ന 23 മുതൽ മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേളയ്ക്ക് തുടക്കം കുറിക്കും. രാവിലെ എട്ടുമുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. പുഷ്പമേള ഒരുക്കിയിരിക്കുന്നത് മലമ്പുഴ ജലസേചനവകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ്. പുഷപമേളക്ക് തുടക്കം കുറയ്ക്കുന്നതിന് മുന്നേ തന്നെ ഏറെ സന്ദർശകരാണ് ഇവിടെക്കായി വന്നു പോകുന്നത്.

പെറ്റൂണിയ, ആഫ്രിക്കൻ ഫ്രഞ്ച് ചെണ്ടുമല്ലികള്‍, ആസ്റ്റര്‍, സാല്‍വിയ, തുടങ്ങിയ നിരവധി പൂക്കളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. പൂക്കളെ പരിചരിക്കാൻ ഇരുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ഉള്ളത്. പൂക്കളോടൊപ്പം ഭക്ഷ്യമേള, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ആസ്വാദകര്‍ക്ക് പാട്ടുപാടാന്‍ അവസരമൊരുക്കുന്ന പാട്ടുപുരയുമൊരുക്കും. 23ന് ആരംഭിക്കുന്ന മേള 28-ന് സമാപിക്കും.