Technology (Page 54)

ന്യൂയോര്‍ക്‌: അഭിപ്രായ സര്‍വേ നടത്തി വെട്ടിലായി ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെ നടത്തിയ അഭിപ്രായ സര്‍വേ ഫലങ്ങള്‍ അംഗീകരിക്കുമെന്നും മസ്‌ക് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പ് ആരംഭിച്ച് എട്ട് മണിക്കൂര്‍ പിന്നിടുമ്‌ബോള്‍ 175 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 57.5 ശതമാനം പേര്‍ മസ്‌ക് സ്ഥാനമൊഴിയണമെന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം പേര്‍ മസ്‌കിനെ പിന്തുണച്ചു.

‘മുന്നോട്ട് പോകുമ്‌ബോള്‍, വലിയ നയപരമായ മാറ്റങ്ങള്‍ക്കായി ഒരു വോട്ടെടുപ്പ് ഉണ്ടാകുന്നതാണ്. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി സംഭവിക്കില്ല’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘നിനക്കിഷ്ടമുള്ളത് കരുതിയിരിക്കുക എന്ന പഴഞ്ചൊല്ല് പോലെ, നിങ്ങള്‍ക്ക് അത് ലഭിച്ചേക്കാം’- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം എഴുതി.

വെബ് ബ്രൗസറിലെ ജിമെയിലില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഡൊമെയ്‌നിനകത്തും, പുറത്തും എന്‍ക്രിപ്റ്റ് ചെയ്ത ഇമെയിലുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നതാണ്. ഗൂഗിളിന്റെ ബ്ലോക്ക് പോസ്റ്റിലൂടെയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

ഇത്തവണ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്ന പേരിലുള്ള പുതിയ ഫീച്ചറിനും രൂപം നല്‍കുന്നുണ്ട്. ഇതിലൂടെ ഇമെയില്‍ ബോഡിയിലെ സെന്‍സിറ്റീവ് ഡാറ്റയും, മറ്റു വിവരങ്ങളും ഗൂഗിള്‍ സെര്‍വറുകള്‍ക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്മെന്റുകളാക്കി മാറ്റാനുള്ള അവസരമാണ് ലഭിക്കുക. ഈ ഫീച്ചര്‍ ഉപയോക്താക്കളുടെ ഡാറ്റയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാനും സഹായിക്കുന്നതാണ്. നിലവില്‍, ഈ ഫീച്ചര്‍ ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്‌സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഗൂഗിള്‍ മീറ്റ് എന്നിവയില്‍ ലഭ്യമാണ്.

ന്യൂഡല്‍ഹി: കഴിഞ്ഞ 25 വര്‍ഷത്തിനിടയ്ക്ക് ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ ‘ട്രാഫിക്ക്’ (ഡിസംബര്‍ 18) ലോകകപ്പ് ഫൈനല്‍ മത്സരത്തിനായിരുന്നു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഈ ലോകം മുഴുവനും തിരഞ്ഞ് കൊണ്ടിരുന്നത് ഒരൊറ്റ കാര്യമാണെന്ന് സുന്ദര്‍ പിച്ചൈ പ്രതികരിച്ചു.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഗൂഗിളില്‍ കയറി ആളുകള്‍ തിരഞ്ഞത് ലോകകപ്പ് ഫൈനല്‍ മാച്ച് ആയിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങിയപ്പോള്‍ മുതല്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ തിരക്കായിരുന്നു ഗൂഗിളില്‍. ആളുകള്‍ക്ക് തിരഞ്ഞുകൊണ്ടിരുന്നത് ഒരേയൊരു കാര്യം. ആ ഒരൊറ്റ കാര്യമറിയാന്‍ ഇതുവരെ കാണാത്ത തിരക്ക്. ഗൂഗിള്‍ പോലും അതിശയിച്ചുപോയെന്നാണ് സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് ഗൂഗിള്‍ സിഇഒ ഇക്കാര്യം അറിയിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞത് മെസ്സി, എംബാപ്പെ, ഫിഫ വേള്‍ഡ് കപ്പ് എന്നിവയായിരുന്നുവെന്നാണ് വിവരം. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഈ വര്‍ഷം തിരഞ്ഞത് ഫിഫ വേള്‍ഡ് കപ്പ് ആണെന്ന് ‘ഇയര്‍ ഇന്‍ സര്‍ച്ച് 2022’ എന്ന റിപ്പോര്‍ട്ടില്‍ നേരത്തെ തന്നെ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.

വാട്‌സ്ആപ്പില്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കാനും, പങ്കിടാനും, ചാറ്റുകളില്‍ സ്റ്റിക്കറായി ഉപയോഗിക്കാനും കഴിയുന്ന അവതാറുകള്‍ രൂപകല്‍പ്പന ചെയ്യാനുള്ള ഫീച്ചര്‍ കമ്പനി പുറത്തിറക്കി. ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ക്ക് വാട്‌സ്ആപ്പ് ചാറ്റിനെ കൂടുതല്‍ മനോഹരമാക്കി മാറ്റാന്‍ സാധിക്കുന്നതാണ്. അവതാര്‍ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.

അവതാര്‍ ഫീച്ചര്‍ ലഭിക്കുന്നതിനായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് ‘സെറ്റിംഗ്‌സ്’ എന്ന ഐക്കണ്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ‘അവതാര്‍’ എന്ന ഓപ്ഷന്‍ എടുത്തതിനുശേഷം ‘Create your Avatar’ എന്നുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്ത്, ‘Get started’ ടാപ്പ് ചെയ്യുക. തുടര്‍ന്ന് കാണുന്ന ഇന്റര്‍ഫേസില്‍ ഉപയോക്താക്കള്‍ക്ക് അവതാറിന് ആവശ്യമായ ഹെയര്‍ സ്‌റ്റൈലുകള്‍, വസ്ത്രം, ശരീരഘടന, മുഖത്തിന്റെ ആകൃതി, മേക്കപ്പ്, ആഭരണങ്ങള്‍, കണ്ണട തുടങ്ങിയവയും ചേര്‍ക്കാന്‍ സാധിക്കും. ആകെ 36 ഇഷ്ടാനുസൃത സ്റ്റിക്കറുകള്‍ ഉപയോഗിക്കമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത.

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം തന്നെ അവതാറുകള്‍ സൃഷ്ടിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ദീര്‍ഘ കാലം എടുത്തതിനുശേഷമാണ് വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനസ്ഥാപിച്ചു. വിമര്‍ശനം ശക്തമായതോടെയാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച ട്വിറ്ററിന്റെ നടപടിയെ യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇതിന് പിറകെയാണ് മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ പുനസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക് തന്നെ വ്യക്തമാക്കിയത്. ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ലൊക്കേഷന്‍ ഡാറ്റ ലൈവായി ഷെയര്‍ ചെയ്തതിനാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ട്വിറ്റര്‍ മാനേജ്മെന്റെ പറയുന്നത്.

ഇന്‍സ്റ്റഗ്രാമിലാണ് കൂടുതല്‍ പേരും സ്റ്റോറികള്‍ പങ്കുവെക്കാറ്. അത്തരത്തില്‍ സ്റ്റോറികള്‍ വയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘കാന്‍ഡിഡ് സ്റ്റോറീസ്’ എന്ന പ്രത്യേക ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചത്. ഈ ഫീച്ചറിനെ കുറിച്ച് കൂടുതല്‍ അറിയാം.

കാന്‍ഡിഡ് സ്റ്റോറീസില്‍ ഉപയോക്താക്കള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ ചിത്രമായോ, വീഡിയോ ആയോ സ്റ്റോറിയില്‍ പങ്കുവയ്ക്കാന്‍ സാധിക്കും. ഫില്‍റ്ററുകളും മറ്റ് തയ്യാറെടുപ്പുകളും ഒന്നുമില്ലാതെയാണ് ഈ ഫീച്ചറില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നത്.

അതേസമയം, കാന്‍ഡിഡ് സ്റ്റോറികള്‍ പങ്കുവയ്ക്കുമ്‌ബോള്‍ നിങ്ങളെ പിന്തുടരുന്ന എല്ലാവര്‍ക്കും കാണാന്‍ സാധിക്കുകയില്ല. മറിച്ച്, കാന്‍ഡിഡ് സ്റ്റോറികള്‍ പങ്കുവയ്ക്കുന്ന മറ്റുള്ള ഇന്‍സ്റ്റാഗ്രാം യൂസര്‍ക്ക് മാത്രമാണ് നിങ്ങളുടെ സ്റ്റോറികള്‍ കാണാന്‍ സാധിക്കുകയുള്ളൂ. ഫേസ്ബുക്കിലും സമാന ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ ലക്ഷ്യമിടുന്നുണ്ട്.

ബ്ലൂ ടിക്ക് സേവനം പുനരാരംഭിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചിരിക്കുന്നത്. ബ്ലൂ ടിക്ക് പുനരാരംഭിക്കുന്നതിനോടൊപ്പം പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തുന്നുണ്ട്.

ട്വിറ്ററിന്റെ ‘ട്വിറ്റര്‍ ബ്ലൂ’ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്. കൂടാതെ, 1080p വീഡിയോ പോസ്റ്റ് ചെയ്യാനും സാധിക്കും. സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവരുടെ അക്കൗണ്ട് കൃത്യമായ വെരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാക്കിയതിനു ശേഷം മാത്രമാണ് ബ്ലൂ ടിക്ക് നല്‍കുകയുള്ളൂ.

വ്യാജ അക്കൗണ്ടുകളെ നിയന്ത്രിക്കാനാണ് പേയ്ഡ് വെരിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കിയതെങ്കിലും, നിരവധി സ്പാം അക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ ലഭിച്ചതോടെയാണ് സബ്‌സ്‌ക്രിപ്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. സേവനം പുനരാരംഭിക്കുന്നതിനോടൊപ്പം ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകളിലും വ്യത്യാസമുണ്ടെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.

കാരണം വ്യക്തമാക്കാതെ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍. ന്യൂയോര്‍ക് ടൈംസ്, സിഎന്‍എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ട് ആണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, ഇത് സംബന്ധിച്ച് ട്വിറ്ററിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക വിദശീകരണം ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം മസ്‌ക്കിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ യാത്ര തത്സമയം പിന്തുടര്‍ന്ന് വിവരങ്ങള്‍ പങ്കുവച്ച അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മാഷബിള്‍ മാറ്റ് റിപ്പോര്‍ട്ടര്‍ ബിന്‍ഡര്‍, ദി ഇന്റര്‍സെപ്‌റ് റിപ്പോര്‍ട്ടര്‍ മൈക്ക ലീ, ആരോണ്‍ രുപാര്‍,ടോണി വെബ്സ്റ്റര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ഡോക്‌സിങ് റൂള്‍ അടിസ്ഥാനമാക്കിയാണ് അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കുന്നതെന്നാണ് സൂചന. മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ പൊതുമാധ്യമത്തില്‍ പങ്കുവെക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുള്ളതാണ് ട്വിറ്ററിന്റെ ഡോക്‌സിങ് റൂള്‍. ഈ നിയമം മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് ട്വിറ്റര്‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി എല്ല ഇര്‍വിന്‍ പറഞ്ഞു. ഈ നിയമങ്ങള്‍ പാലിക്കാത്ത അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുമെന്നും എല്ല വ്യക്തമാക്കി.

Elon@jet, Jack Sweeny എന്നീ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മസ്‌കിന്റെ സ്വകാര്യ യാത്ര വിവരങ്ങള്‍ പൊതുമാധ്യമത്തില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ അക്കൗണ്ട് ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. തന്നെ വിമര്‍ശിക്കുന്നതിലും നിരീക്ഷിക്കുന്നതിലും കുഴപ്പമില്ല എന്നാല്‍ താന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തത്സമയ വിവരങ്ങള്‍ പുറത്തു വിടുന്നതും കുടുംബത്തെ അപകടത്തിലാക്കുന്ന വിധത്തില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും അനുവദിക്കില്ലെന്നും മസ്‌ക് പ്രതികരിച്ചു.

തിരുവനന്തപുരം: മൊബൈലില്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്‌ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക. ഗൂഗിള്‍ വഴി സെര്‍ച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകള്‍, ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം, ആന്റിവൈറസ് സോഫ്റ്റ്വെയറുകള്‍ തുടങ്ങിയ അടിക്കടി അപ്‌ഡേറ്റ് ചെയ്യുക.

വളരെ അത്യാവശ്യമായവ ഒഴിച്ച് ബാക്കിയുള്ള ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്‌ബോള്‍ അവ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ പരിശോധിക്കുകയും ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ കൊടുക്കാതിരിക്കുകയും ചെയ്യുക. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂ എന്നിവയെ കുറിച്ച് വിലയിരുത്തുക. മൊബൈല്‍ ഫോണ്‍ വാങ്ങുമ്‌ബോഴും സര്‍വ്വീസ് ചെയ്ത ശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.

ന്യൂഡല്‍ഹി: ജി-മെയില്‍ ബിസിനസ് സേവനങ്ങള്‍ വീണ്ടും തകരാറിലായെന്ന് റിപ്പോര്‍ട്ട്. സാധാരണ ഉപയോക്താക്കള്‍ക്ക് പ്രശ്‌നമില്ലെങ്കിലും പണം നല്‍കി പ്രത്യേക സേവനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായി. മെയിലുകള്‍ അയച്ചതായി കാണിക്കുമെങ്കിലും അത് അയച്ച ആളുകള്‍ക്ക് കിട്ടുന്നില്ല.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ പ്രശ്‌നം ഇനിയും പൂര്‍ണമായി പരിഹരിച്ചിട്ടില്ല. തകരാറിന്റെ കാരണത്തെപറ്റി ജി മെയില്‍ പ്രതികരിച്ചിട്ടില്ല. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന മറുപടി മാത്രമാണ് കമ്ബനികള്‍ക്ക് ഗൂഗിളില്‍ നിന്ന് കിട്ടിയിട്ടുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ജിമെയില്‍ സേവനങ്ങള്‍ ലോകവ്യാപകമായി ഒരു മണിക്കൂറിലധികം തടസപ്പെട്ടിരുന്നു.