മാധ്യമ പ്രവര്‍ത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനസ്ഥാപിച്ചു

മാധ്യമ പ്രവര്‍ത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനസ്ഥാപിച്ചു. വിമര്‍ശനം ശക്തമായതോടെയാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച ട്വിറ്ററിന്റെ നടപടിയെ യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇതിന് പിറകെയാണ് മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ പുനസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക് തന്നെ വ്യക്തമാക്കിയത്. ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ലൊക്കേഷന്‍ ഡാറ്റ ലൈവായി ഷെയര്‍ ചെയ്തതിനാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ട്വിറ്റര്‍ മാനേജ്മെന്റെ പറയുന്നത്.