ബ്ലൂ ടിക്ക് സേവനം പുനരാരംഭിച്ച് ട്വിറ്റര്‍

ബ്ലൂ ടിക്ക് സേവനം പുനരാരംഭിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചിരിക്കുന്നത്. ബ്ലൂ ടിക്ക് പുനരാരംഭിക്കുന്നതിനോടൊപ്പം പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തുന്നുണ്ട്.

ട്വിറ്ററിന്റെ ‘ട്വിറ്റര്‍ ബ്ലൂ’ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്. കൂടാതെ, 1080p വീഡിയോ പോസ്റ്റ് ചെയ്യാനും സാധിക്കും. സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവരുടെ അക്കൗണ്ട് കൃത്യമായ വെരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാക്കിയതിനു ശേഷം മാത്രമാണ് ബ്ലൂ ടിക്ക് നല്‍കുകയുള്ളൂ.

വ്യാജ അക്കൗണ്ടുകളെ നിയന്ത്രിക്കാനാണ് പേയ്ഡ് വെരിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കിയതെങ്കിലും, നിരവധി സ്പാം അക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ ലഭിച്ചതോടെയാണ് സബ്‌സ്‌ക്രിപ്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. സേവനം പുനരാരംഭിക്കുന്നതിനോടൊപ്പം ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകളിലും വ്യത്യാസമുണ്ടെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.