ന്യൂഡല്‍ഹി: ജി-മെയില്‍ ബിസിനസ് സേവനങ്ങള്‍ വീണ്ടും തകരാറിലായെന്ന് റിപ്പോര്‍ട്ട്. സാധാരണ ഉപയോക്താക്കള്‍ക്ക് പ്രശ്‌നമില്ലെങ്കിലും പണം നല്‍കി പ്രത്യേക സേവനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായി. മെയിലുകള്‍ അയച്ചതായി കാണിക്കുമെങ്കിലും അത് അയച്ച ആളുകള്‍ക്ക് കിട്ടുന്നില്ല.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ പ്രശ്‌നം ഇനിയും പൂര്‍ണമായി പരിഹരിച്ചിട്ടില്ല. തകരാറിന്റെ കാരണത്തെപറ്റി ജി മെയില്‍ പ്രതികരിച്ചിട്ടില്ല. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന മറുപടി മാത്രമാണ് കമ്ബനികള്‍ക്ക് ഗൂഗിളില്‍ നിന്ന് കിട്ടിയിട്ടുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ജിമെയില്‍ സേവനങ്ങള്‍ ലോകവ്യാപകമായി ഒരു മണിക്കൂറിലധികം തടസപ്പെട്ടിരുന്നു.

