Technology (Page 49)

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റും തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. തൊഴിലാളികളുടെ അഞ്ച് ശതമാനം അതായത് ഏകദേശം പതിനൊന്നായിരത്തോളം തൊഴിലാളികളുടെ ജോലി വരും ദിവസങ്ങളില്‍ പോകുമെന്നാണ് വിവരം.

എച്ച്.ആര്‍, എഞ്ചിനിയറിങ് വിഭാഗത്തില്‍ നിന്നാണ് തൊഴിലാളികളെ കമ്ബനി പിരിച്ചുവിടുന്നത്. ഇന്ന് ജോലി നഷ്ടമായവരില്‍ ആയിരം പേരും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ്. ഇതോടെ അമേരിക്കന്‍ ടെക്നോളജി മേഖലയില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്ന കമ്ബനികളുടെ കൂട്ടത്തിലേക്ക് മൈക്രോസോഫ്റ്റും എത്തി. നേരത്തെ മെറ്റ, ആമസോണ്‍ എന്നീ കമ്ബനികളും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.

ആഗോളസാമ്ബത്തിക മാന്ദ്യവും ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞതുമൊക്കെയാണ് പിരിച്ചുവിടലിലേക്ക് കമ്ബനികളെ പ്രേരിപ്പിക്കുന്നത്. ലോകത്താകമാനമായി ഏകേദശം രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് മൈക്രോസോഫ്റ്റിനുള്ളത്. ഇതില്‍ അമേരിക്കയില്‍ മാത്രം ഒരു ലക്ഷത്തിനടുത്ത് തൊഴിലാളികളുണ്ട്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്ബ്യൂട്ടിങ് പ്ലാറ്റ്ഫോമായ അസ്യുറിന് വിപണിയില്‍ നിന്നും മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. ഇത് കമ്ബനിയെ കാര്യമായിട്ട് തന്നെ ബാധിച്ചിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ കാര്യമായ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഇതിന്റെ ഭാഗായി കഴിഞ്ഞ ജൂലൈയില്‍ തന്നെ ഏതാനും പേര്‍ക്ക് ജോലി നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഗൂഗിള്‍ മുന്നറിയിപ്പ്. 2022- ല്‍ വ്യത്യസ്ഥ ഓര്‍ഡറുകളിലൂടെ സിസിഐ ഗൂഗിളിന് പിഴ ചുമത്തിയിരുന്നു. ആന്‍ഡ്രോയിഡ് മൊബൈല്‍ ഡിവൈസ് ഇക്കോ സിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1,337 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇതിനുപുറമേ, പ്ലേ സ്റ്റോര്‍ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

സിസിഐയുടെ പുതിയ വിധിക്കെതിരെ ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഗൂഗിള്‍ ആപ്പുകള്‍ പ്രീ- ഇന്‍സ്റ്റാള്‍ ചെയ്യാനായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി ഗൂഗിള്‍ കൈകോര്‍ക്കുന്നുണ്ടെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് നിരവധി തവണ സിസിഐ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, പിന്നീട് പിഴ ചുമത്തുകയായിരുന്നു. സിസിഐ കര്‍ശന നിലപാട് തുടര്‍ന്നാല്‍ രാജ്യത്ത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നാണ് ഗൂഗിളിന്റെ വാദം.

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍, ഐഫോണില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. വൈകാതെ തന്നെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. സെല്ലുലാര്‍ കണക്ഷന്‍ ലഭിക്കാത്ത അവസരങ്ങളില്‍ ഏറെ ഉപകാരപ്രദമാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍. ഈ സംവിധാനം അടിയന്തര സാഹചര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്നു.

ആദ്യ ഘട്ടത്തില്‍ പ്രീമിയം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ലഭിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സാറ്റലൈറ്റ് ഫോണ്‍ കമ്ബനിയായ ഇറിഡിയവും, പ്രമുഖ ചിപ് നിര്‍മ്മാതാക്കളായ ക്വാല്‍കോമും ചേര്‍ന്നാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ വികസിപ്പിക്കുന്നത്. ‘സ്‌നാപ്ഡ്രാഗണ്‍ സാറ്റലൈറ്റ് ‘ എന്ന പേരിലായിരിക്കും ആന്‍ഡ്രോയ്ഡില്‍ ഈ സംവിധാനം അറിയപ്പെടുക.

കാടുകളിലും മലയോര പര്‍വത മേഖലകളിലും സാഹസിക യാത്രകളും മറ്റും പോകുന്നവര്‍ക്കാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഏറെ ഗുണം ചെയ്യുന്നത്. ഇത്തരം ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ജീവന്‍രക്ഷാ സംവിധാനമായി തന്നെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ കണക്കാക്കാവുന്നതാണ്. സാറ്റലൈറ്റുകള്‍ വഴി സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയുമെന്നതാണ് പ്രധാന സവിശേഷത.

ജീവനക്കാരുടെ ഓഫര്‍ ലെറ്ററുകള്‍ പിന്‍വലിച്ച് മെറ്റ. പിരിച്ചുവിടല്‍ നടപടികള്‍ നടക്കുന്നതിന് പിന്നാലെയാണ് മെറ്റ ജോബ് ഓഫറുകളും പിന്‍വലിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലണ്ടനിലെ ഓഫീസിലേക്ക് നിയമനം നടത്താന്‍ അയച്ച ഓഫര്‍ ലെറ്ററുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ഇവരോട് ഫെബ്രുവരിയിലാണ് ജോലിയില്‍ പ്രവേശിക്കാന്‍ മെറ്റ നിര്‍ദ്ദേശിച്ചിരുന്നത്.

ഡിജിറ്റല്‍ വ്യവസായ മേഖലകളിലെ വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് ജോബ് ഓഫറുകള്‍ പിന്‍വലിച്ചിരിക്കുന്നത്. അതേസമയം, ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ ഒരു ഓഫീസ് അടച്ചിടാനും പദ്ധതിയിടുന്നുണ്ട്.

ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടലാണ് 2022- ല്‍ മെറ്റ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഏകദേശം 50 ശതമാനത്തോളം ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്. വരുമാനം നഷ്ടം സംഭവിച്ചതോടെ ഒട്ടനവധി ആഗോള ഭീമന്മാര്‍ ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്.

ഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ വഴി ‘തെറ്റായ’ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം. കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സെലിബ്രിറ്റികളും സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവരും അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഏതെങ്കിലും ഉല്‍പന്നമോ ബ്രാന്‍ഡോ പ്രമോട്ട് ചെയ്യുമ്‌ബോള്‍ മുന്നറിയിപ്പായി അവര്‍ക്കതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും പൂര്‍ണ്ണമായും വെളിപ്പെടുത്തണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിന് 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. ഉത്പന്നങ്ങള്‍ക്ക് ആറു വര്‍ഷം വരെ വിലക്ക് വരികയും ചെയ്യും.

2025ഓടെ പ്രതിവര്‍ഷം 20 ശതമാനം വര്‍ധിച്ച് 2,800 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വികസിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍ ഇന്‍ഫുളവന്‍സേഴ്സ് മാര്‍ക്കറ്റിനിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുന്നതിനും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നിയന്ത്രണങ്ങള്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുത്.

‘എന്‍ഡോസ്മെന്റ് നോ ഹൗസ്’ എന്നാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. പ്രോത്സാഹനങ്ങള്‍ പണം മറ്റ് പ്രതിഫലങ്ങള്‍, യാത്രകള്‍ അല്ലെങ്കില്‍ ഹോട്ടല്‍ താമസം, മീഡിയ ബാര്‍ട്ടറിങ്, കവറേജുകള്‍ അവാര്‍ഡുകള്‍, സൗജന്യ ഉത്പന്നങ്ങള്‍, കിഴിവുകള്‍, സമ്മാനങ്ങള്‍, ഏതെങ്കിലും കുടുംബപരമോ വ്യക്തിപരമോ തൊഴില്‍പരമോ ആയ ബന്ധങ്ങള്‍ എന്നിവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങളായി കണക്കാക്കുമെന്ന് കേന്ദ്രം പറയുന്നു. പ്രമോഷനുകള്‍ നടത്തുമ്‌ബോള്‍ സ്പോന്‍സേര്‍ഡ് എന്നോ പെയ്ഡ് പ്രമോഷന്‍ എന്നോ ഉപയോഗിക്കണം. എന്തെങ്കിലും ലംഘനങ്ങള്‍ ഉണ്ടെങ്കില്‍, ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പിഴ ബാധകമായിരിക്കും.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന ഏതൊരു വാര്‍ത്തയും നീക്കം ചെയ്യണമെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

2021- ലെ ഐടി നിയമ ഭേദഗതി കരടിലാണ് മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതിനുപുറമേ, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള നിയന്ത്രണങ്ങളും ഭേദഗതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2019- ലാണ് പിഐബി ഫാക്ട് ചെക്കിംഗ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുത പരിശോധിക്കുക എന്നതാണ് ഫാക്ട് ചെക്കിംഗ് യൂണിറ്റിന്റെ പ്രധാന ധര്‍മ്മം.

ഫാക്ട് ചെക്കിംഗ് യൂണിറ്റ്, സര്‍ക്കാര്‍ അംഗീകാരമുള്ള ഫാക്ട് ഇന്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വാര്‍ത്തകള്‍ തെറ്റാണെന്നും വ്യാജമാണെന്നും കണ്ടെത്തിയാല്‍ സോഷ്യല്‍ മീഡിയകള്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയോ, പ്രദര്‍ശിപ്പിക്കുകയോ, അപ്ലോഡ് ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യാന്‍ പാടില്ല. ഇതിനുപുറമേ, വ്യാജ വാര്‍ത്തകളും മറ്റും മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യുകയോ ശേഖരിച്ചുവയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യില്ലെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉറപ്പുവരുത്തേണ്ടതാണ്.

ആപ്പിളും സാംസങ്ങും തമ്മിലുള്ള ചില ബന്ധങ്ങള്‍ ടെക് ലോകത്ത് പരസ്യമാണ്. ഐഫോണ്‍ നിര്‍മ്മാണത്തിന് അടക്കം നിരവധി അനുബന്ധ ഉപകരണങ്ങള്‍ സാംസങ്ങ് ആപ്പിളിന് നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. അതില്‍ പ്രധാനം ഫോണ്‍ ഡിസ്‌പ്ലേയാണ്.

ഇപ്പോള്‍ സാംസങ്ങുമായുള്ള ബന്ധം ആപ്പിള്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗിന്റെ ടെക് ലേഖകന്‍ മാര്‍ക് ഗുര്‍മാനാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഉപയോഗിക്കുന്ന സാംസങ്ങ്, എല്‍ജി ഡിസ്‌പ്ലേ പ്ലാനുകള്‍ ഉപേക്ഷിച്ച് സ്വന്തം നിലയില്‍ പാനലുകള്‍ നിര്‍മ്മിച്ച് അതിലേക്ക് മാറാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്.

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മീറ്റ്. വീഡിയോ കോള്‍ സമയത്ത് ഇമോജികള്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഗൂഗിള്‍ നല്‍കുന്നത്.

ഇമോജികള്‍ കൊണ്ടുവരുമെന്ന് ഗൂഗിള്‍ ഒരു വര്‍ഷം മുമ്ബ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത്രയും കാലം വൈകി. ഓഡിയോ ഓഫ് ആണെങ്കിലും ഇമോജി ഉപയോഗിക്കാമെന്ന് ഗൂഗിള്‍ പറയുന്നു.

വാട്ട്‌സ്ആപ്പിലെ പോലെ ഇമോജികളുടെ നിറം മാറ്റാനും ഗൂഗിള്‍ മീറ്റ് നിങ്ങളെ അനുവദിക്കുന്നു. ആദ്യ ഘട്ടത്തില്‍, വെബ് വഴി ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഐഒഎസിലും പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കാന്‍ വൈകുമെന്നാണ് അറിയുന്നത്.

വാട്സ്ആപ്പില്‍ ക്യാമറ ഉപയോഗിക്കുന്നത് കുറച്ചുകൂടി അനായാസമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറ മോഡ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

നിലവിലെ ക്യാമറ ഓപ്ഷന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഇപ്പോള്‍ വാട്സ്ആപ്പില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ ക്യാമറ ഓപ്ഷനില്‍ ലോങ് പ്രസ് ചെയ്യണം.

ഇത് പലപ്പോഴും വീഡിയോ ഷൂട്ടിങ്ങിനെ ബാധിക്കാറുണ്ട്. പകരം ക്യാമറയില്‍ നിന്ന് വീഡിയോയിലേക്കും തിരിച്ചും സ്വിച്ച് ചെയ്ത് മാറാന്‍ കഴിയുന്നതാണ് പുതിയ പരിഷ്‌കാരം. ടാപ്പ് ചെയ്യുമ്‌ബോള്‍ തന്നെ ക്യാമറ മോഡില്‍ നിന്ന് വീഡിയോ മോഡിലേക്ക് മാറാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.

നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് 25 ലക്ഷത്തിലധികം ഐ ഫോണുകളാണ്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി വര്‍ദ്ധനയാണ് കയറ്റുമതിയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

2025-ഓടെ ഐഫോണിന്റെ 25 ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജിയുടെയും വിസ്‌റ്റ്രോണിന്‍െയും തീരുമാനം. കഴിഞ്ഞ വര്‍ഷമാണ് ഐ ഫോണ്‍-14 ആദ്യ അസംബ്ലി യൂണിറ്റ് ഇന്ത്യയില്‍ ആരംഭിച്ചത്. യുഎസ്- ചൈന ബന്ധം വഷളായതിനെ തുടര്‍ന്ന് മൊബൈല്‍ ഉത്പാദന രംഗത്ത് കനത്ത ക്ഷീണമാണ് ചൈന നേരിട്ടുന്നത്. 2019-ല്‍ ഐ ഫോണിന്റെ 47 ശതമാനം ചൈനയില്‍ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, 2020-ല്‍ 41 ശതമാനമായും 2021-ല്‍ 36 ശതമാനമായും കുത്തനെ കുറഞ്ഞു.

ആപ്പിള്‍ ഉള്‍പ്പടെയുള്ള ആഗോള ടെക്ക് ഭീമന്‍മാര്‍ കൂട്ടത്തൊടെയാണ് ചൈനയിലെ യൂണിറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ടെക് നിര്‍മ്മാണ യൂണിറ്റുകളുടെ ഹബ്ബായി മാറാനുന്ന ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക്, ശക്തി പകരുകയാണ് ആഗോള ഭീമന്‍മാരുടെ ചുവടുമാറ്റം