സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍, ഐഫോണില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. വൈകാതെ തന്നെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. സെല്ലുലാര്‍ കണക്ഷന്‍ ലഭിക്കാത്ത അവസരങ്ങളില്‍ ഏറെ ഉപകാരപ്രദമാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍. ഈ സംവിധാനം അടിയന്തര സാഹചര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്നു.
ആദ്യ ഘട്ടത്തില്‍ പ്രീമിയം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ലഭിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സാറ്റലൈറ്റ് ഫോണ്‍ കമ്ബനിയായ ഇറിഡിയവും, പ്രമുഖ ചിപ് നിര്‍മ്മാതാക്കളായ ക്വാല്‍കോമും ചേര്‍ന്നാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ വികസിപ്പിക്കുന്നത്. ‘സ്‌നാപ്ഡ്രാഗണ്‍ സാറ്റലൈറ്റ് ‘ എന്ന പേരിലായിരിക്കും ആന്‍ഡ്രോയ്ഡില്‍ ഈ സംവിധാനം അറിയപ്പെടുക.
കാടുകളിലും മലയോര പര്‍വത മേഖലകളിലും സാഹസിക യാത്രകളും മറ്റും പോകുന്നവര്‍ക്കാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഏറെ ഗുണം ചെയ്യുന്നത്. ഇത്തരം ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ജീവന്‍രക്ഷാ സംവിധാനമായി തന്നെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ കണക്കാക്കാവുന്നതാണ്. സാറ്റലൈറ്റുകള്‍ വഴി സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയുമെന്നതാണ് പ്രധാന സവിശേഷത.

