Technology (Page 48)

ഇന്‍സ്റ്റഗ്രാം സൈറ്റില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനമാണ് ക്വയറ്റ് മോഡ്. ക്വയറ്റ് മോഡ് ഓണ്‍ ആക്കിയാല്‍ ആക്ടിവിറ്റി സ്റ്റാറ്റസ് ഇനാക്ടീവ് ആകും. ഇന്‍ബോക്സിലൂടെ ആരെങ്കിലും ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ ക്വയറ്റ് മോഡിലാണെന്ന് അവര്‍ക്ക് ഓട്ടമാറ്റിക്ക് ആയി റിപ്ലൈ അയയ്ക്കാനും സംവിധാനത്തിലൂടെ സാധിക്കും.

ഇനി ക്വയറ്റ് മോഡ് ഓണ്‍ ആക്കിയാല്‍ തന്നെയും അത്രയും നാള്‍ അക്കൗണ്ടിലെന്താണ് നടന്നതെന്ന് അറിയാതെ ഇരിക്കില്ല, അതിനുള്ള വഴിയും കമ്ബനി കണ്ടിട്ടുണ്ട്. ഫീച്ചര്‍ ഓഫ് ആക്കിയാല്‍ അത്രയും നാള്‍ നടന്ന ആക്ടിവിറ്റികളുടെയെല്ലാം സംഗ്രഹം ഇന്‍സ്റ്റഗ്രാം ക്വിക്ക് നോട്ടിഫിക്കേഷനുകളായി അയയ്ക്കും.

നിലവില്‍ യുഎസ്,യുകെ,ഓസ്ട്രേലിയ,കാനഡ,ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലാണ് ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. അധികം വൈകാതെ എല്ലാ രാജ്യങ്ങളിലും ഫീച്ചര്‍ കിട്ടിത്തുടങ്ങും.

പത്ത് വര്‍ഷത്തോളമായി ഒരേ കമ്ബനിയില്‍ ജോലി ചെയ്യുന്ന ദമ്പതിമാരെ ഒരുമിച്ച് പിരിച്ചുവിട്ട് ഗൂഗിള്‍. ഇവര്‍ കുട്ടിയെ വളര്‍ത്തുന്നതിന് പാരന്റല്‍ ലീവിന് അപേക്ഷിച്ചിരിക്കെയാണ് കമ്ബനിയുടെ നടപടി.

കഴിഞ്ഞ ആറ് വര്‍ഷമായി ദമ്ബതികളില്‍ യുവതി കമ്ബനിയ്ക്കായി ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് രണ്ട് വര്‍ഷമായി ഗൂഗിളില്‍ ജോലിനോക്കുന്നു.

ഈയടുത്ത് 12000 പേരെ പുറത്താക്കിയതിന് പിന്നാലെയാണ് ഗൂഗിളിന്റെ ഞെട്ടിക്കുന്ന ഈ നടപടിയും. അധികമായി ആളുകളെ ജോലിക്കെടുത്തത് കൂട്ട പിരിച്ചുവിടലിന് ഇപ്പോള്‍ ഒരുകാരണമായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വാര്‍ത്തയോട് പ്രതികരിച്ചു.

കുവൈത്തിലും ഗൂഗിള്‍ പേ സേവനം ഇനി ലഭ്യമാകും. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പേയ്‌മെന്റ് സൗകര്യം ഒരുക്കുന്നത്.

തുടക്കത്തില്‍ മൂന്ന് ബാങ്കുകളാണ് ഗൂഗിള്‍ പേ സേവനം ലഭ്യമാവുകയെന്നാണ് സൂചനകള്‍. നിലവില്‍ അന്താരാഷ്ട്ര പേയ്‌മെന്റ് സംവിധാനങ്ങളായ ആപ്പിള്‍ പേയും സാംസങ് പേയും കുവൈത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഉപഭോക്താക്കള്‍ക്കായി ബാങ്കിങ് സേവനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പേയ്‌മെന്റ് സൗകര്യം ഒരുക്കുന്നത്.

ഡോക്യുമെന്റായി അയച്ചില്ലെങ്കിലും ഇനി വാട്‌സ്ആപ്പില്‍ അയക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല ക്വാളിറ്റിയുണ്ടാകും. കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ച് അയക്കുന്നതിന്റെ വിഷമം ഇതോടെ മാറിക്കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാനുള്ള ഓപ്ഷനാണ് ആപ്പിലെത്തുന്നത്. വാബെറ്റ് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.

വാട്‌സ് ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.23.2.11പതിപ്പിലാണ് ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത്. സെന്‍ഡ് ചെയ്യുന്ന ചിത്രങ്ങളുടെ ക്വാളിറ്റി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇതിലുള്ളത്. വാബെറ്റ്ഇന്‍ഫോ പറയുന്നതനുസരിച്ച് ഒരു ഫോട്ടോയോ വീഡിയോയോ അയക്കുമ്‌ബോള്‍ വരുന്ന എഡിറ്റിങ്/ഡ്രോയിങ് വിഭാഗത്തില്‍ ഇനി മുതല്‍ പുതിയൊരു ഓപ്ഷന്‍ കൂടി ഉണ്ടായിരിക്കും. ഇതിലൂടെ ഫോട്ടോകള്‍ കംപ്രസ്സ് ചെയ്യാതെ അവയുടെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയയ്ക്കാന്‍ സഹായിക്കും. വാട്‌സ് ആപ്പില്‍ അയക്കുന്ന ചിത്രങ്ങള്‍ക്ക് ക്വാളിറ്റിയില്ല, ഡോക്യുമെന്റായി അയച്ചില്ലേ എന്നൊക്കെ പരിഭവം പറയുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി വാട്‌സ് ആപ്പില്‍ അയക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല ക്വാളിറ്റിയുണ്ടാകും. കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ച് അയക്കുന്നതിന്റെ വിഷമം ഇതോടെ മാറിക്കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാനുള്ള ഓപ്ഷനാണ് ആപ്പിലെത്തുന്നത്. വാബെറ്റ് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.

വാട്‌സ് ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.23.2.11പതിപ്പിലാണ് ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത്. സെന്‍ഡ് ചെയ്യുന്ന ചിത്രങ്ങളുടെ ക്വാളിറ്റി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇതിലുള്ളത്. വാബെറ്റ്ഇന്‍ഫോ പറയുന്നതനുസരിച്ച് ഒരു ഫോട്ടോയോ വീഡിയോയോ അയക്കുമ്‌ബോള്‍ വരുന്ന എഡിറ്റിങ്/ഡ്രോയിങ് വിഭാഗത്തില്‍ ഇനി മുതല്‍ പുതിയൊരു ഓപ്ഷന്‍ കൂടി ഉണ്ടായിരിക്കും. ഇതിലൂടെ ഫോട്ടോകള്‍ കംപ്രസ്സ് ചെയ്യാതെ അവയുടെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയയ്ക്കാന്‍ സഹായിക്കും.

2022ല്‍ ഇന്ത്യക്കാര്‍ 8700 കോടി മണിക്കൂറുകളാണ് സാധനങ്ങള്‍ തെരെഞ്ഞടുക്കാന്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ട്. 2021ല്‍ ഇത് 7500 കോടി മണിക്കൂറുകളായിരുന്നു. സാന്‍ഫ്രാന്‍സിസ്‌ക്കോ ആസ്ഥാനമായ ഡാറ്റ എഐ ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ആമസോണ്‍, ഫ്ളിപ്കാര്‍ട് തുടങ്ങി എല്ലാം ആപ്പുകളും ഈ കണക്കില്‍ ഉള്‍പ്പെടും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആഗോളതലത്തില്‍ 110 ശതകോടി മണിക്കൂറുകളാണ് ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഉപയോഗിച്ചത്. കോവിഡിന് ശേഷം ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്നവരുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായത്. രാജ്യത്തും ഇതേ മാറ്റം പ്രകടമാണ്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്ത് രണ്ടാം സ്ഥാനമാണ്. ചൈനയാണ് ഒന്നാം സ്ഥാനത്ത്.

ഇന്ത്യയില്‍ നിരോധിച്ചെങ്കിലും ടിക്ക്ടോക് ഡൗണ്‍ലോഡിങ്ങിന്റെ എണ്ണത്തില്‍ ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ വര്‍ഷം 67.2 കോടി ഡൗണ്‍ലോഡുകളാണ് ഈ ആപ്പിന് മാത്രം ഉണ്ടായത്. 54.8 കോടിയുമായി ഇന്‍സ്റ്റഗ്രാമും 42.4 കോടിയുമായി വാട്സാപ്പും പിറകിലുണ്ട്. ഫോണ്‍പേയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഫിനാന്‍ഷ്യല്‍ ആപ്ളിക്കേഷന്‍. ഗൂഗിള്‍ പേയ്ക്ക് രണ്ടാം സ്ഥാനവും പേടിഎമ്മിന് മൂന്നാം സ്ഥാനവുമാണ് ആണ് ഉള്ളത്. ഒന്‍പതാം സ്ഥാനത്തുള്ളത് എസ്ബിഐയുടെ യോനോ ആപ്പ് ആണ്.

ടെക് കമ്ബനികളില്‍ പിരിച്ചുവിടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ മാതൃ കമ്ബനിയായ ആല്‍ഫബെറ്റില്‍ നിന്നും 12,000 പേരെ പിരിച്ചുവിടും. ആഗോളതലത്തില്‍ കമ്ബനിയിലെ മൊത്തം ജീവനക്കാരുടെ ആറു ശതമാനത്തെ പിരിച്ചുവിടാനാണു തീരുമാനം. കഴിഞ്ഞദിവസം മൈക്രോസോഫ്റ്റും 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തിരുന്നു.

ചെലവ് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ട്വിറ്റര്‍, മെറ്റ, ആമസോണ്‍, എച്ച്പി തുടങ്ങിയ കമ്ബനികളും നേരത്തെ സ്വീകരിച്ചിട്ടുണ്ട്. ആമസോണ്‍ 18,000 പേരേയും, എച്ച്പി 6000ത്തോളം പേരേയുമാണ് പിരിച്ചു വിടുക. ഇതിനു പിന്നാലെയാണ് ഗൂഗ്ളിലും പിരിച്ചുവിടല്‍ തീരുമാനം എടുത്തിരിക്കുന്നത്.

പുതിയ സാമ്ബത്തിക സാഹചര്യത്തില്‍ നീക്കം അനിവാര്യമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. പിരിച്ചുവിടുന്നവര്‍ക്ക് ആശ്വാസധനം നല്‍കും. ആല്‍ഫബെറ്റ് ഇതിനകം തന്നെ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് മെയില്‍ അയച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കമ്ബനിയുടെ ലാഭത്തില്‍ ഇരുപത്തേഴ് ശതമാനത്തോളം കുറവു വന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

മ്യൂസിക് സ്ട്രീംമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാന്‍ കമ്ബനി തയ്യാറെടുക്കുന്നത്.

ഒക്ടോബറില്‍ സ്പോട്ടിഫൈ 38 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സ്പോട്ടിഫൈക്ക് ഏകദേശം 9800 ജീവനക്കാരുണ്ട്. മുമ്ബത്തേതിനേക്കാള്‍ കമ്ബനിക്ക് പരസ്യ വരുമാനം കുറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് നേട്ടമുണ്ടാക്കിയ വിവിധ ടെക് കമ്ബനികള്‍ ഇപ്പോള്‍ സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കോവിഡ് കാലത്ത് വന്‍ തോതിലാണ് വിവിധ കമ്ബനികള്‍ തൊഴിലാളികളെ നിയമിച്ചിരുന്നത്.

ആഗോളതലത്തില്‍ 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനവുമായി ഗൂഗിളും നേരത്തെ രംഗത്തെത്തിയിരുന്നു. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദമാണ് പിരിച്ചുവിടലിന് കാരണം. മൈക്രോസോഫ്റ്റ് 10,000 തൊഴിലാളികളെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെയും പ്രഖ്യാപനമുണ്ടായത്. സാമ്ബത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ മെറ്റാ, ട്വിറ്റര്‍ തുടങ്ങിയ മറ്റ് കമ്ബനികളും തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.

നെറ്റ്ഫ്‌ലിക്‌സിന്റെ പാസ്വേഡ് ഷെയറിംഗ് ഓപ്ഷന്‍ ഘട്ടം ഘട്ടമായി എല്ലാവര്‍ക്കും അവസാനിക്കുമെന്ന് മുന്‍ നെറ്റ്ഫ്ലിക്‌സ് സിഇഒ റീഡ് ഹേസ്റ്റിംഗ്‌സ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്‌സ് പാസ്വേഡ് ഷെയറിംഗ് എല്ലാ ഉപയോക്താക്കള്‍ക്കും ഉടന്‍ അവസാനിക്കുമെന്ന് പുതിയ കോ-ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ (സിഇഒ) ഗ്രെഗ് പീറ്റേഴ്‌സും ടെഡ് സരണ്ടോസും ബ്ലൂംബര്‍ഗിന് നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നതിന് സുഹൃത്തുക്കളെയും മറ്റുള്ളവരെയും ആശ്രയിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ പ്ലാറ്റ്‌ഫോമില്‍ ആക്‌സസ് ലഭിക്കാന്‍ പണം നല്‍കേണ്ടി വരുമെന്ന് ഇത് സൂചിപ്പിക്കുന്നു.

നെറ്റ്ഫ്ലിക്‌സിനായി പണമടയ്ക്കാത്ത, എന്നാല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളും ഉടന്‍ തന്നെ ഉള്ളടക്കം കാണുന്നതിന് പണം നല്‍കേണ്ടി വരുമെന്ന് പീറ്റേഴ്‌സ് പറഞ്ഞു. എന്നാല്‍, നിയന്ത്രിത പാസ്വേഡ് പങ്കിടല്‍ പുറത്തിറക്കിയതിന് ശേഷവും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഉപഭോക്തൃ അനുഭവം നഷ്ടപ്പെടുത്തില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം അതിന്റെ വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പാസ്വേര്‍ഡ് പങ്കിടുന്നത് തടയുന്നത്. ആഡ്-സപ്പോര്‍ട്ടഡ് പ്ലാന്‍ അവതരിപ്പിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. ഇതിന്റെ ഭാഗമായി അധിക തുക മുടക്കമില്ലാത്ത ഉപയോക്താക്കള്‍ക്കായി യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഒരു പുതിയ പ്ലാന്‍ നെറ്റ്ഫ്ളിക്‌സ് അടുത്തിടെ ആരംഭിച്ചിരുന്നു.

അതേസമയം, ആഗോളതലത്തില്‍ പാസ്വേഡ് പങ്കിടല്‍ പരിമിതപ്പെടുത്തിയാല്‍ അസന്തുഷ്ടരായ നിരവധി ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നും അദ്ദേഹം അംഗീകരിച്ചു. എന്നാല്‍ ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരിക്കാരുടെ എണ്ണം 15-20 ദശലക്ഷം വര്‍ദ്ധിപ്പിക്കാന്‍ കമ്ബനി ലക്ഷ്യമിടുന്നു. നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കുന്നതിന് നിലവില്‍ പണം നല്‍കാത്ത എല്ലാ ഉപയോക്താക്കളും അവര്‍ കാണുന്ന ഉള്ളടക്കത്തിന് പണം നല്‍കേണ്ടി വരുമെന്ന് പീറ്റേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗത്തില്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായി ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഊക്ലയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച വേഗമാണ് ഡിസംബറില്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താല്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചതാണ് മറ്റൊരു വലിയ നേട്ടം. ഇത് ആദ്യമായാണ് ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്

2022 മേയ് അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 75.18 എംബിപിഎസും അപ്ലോഡ് 32.52 എംബിപിഎസുമാണ്. ഡിസംബറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് പട്ടികയില്‍ ഖത്തര്‍ ആണ് ഒന്നാമത്. മുന്‍ റാങ്കിങ്ങിലും ഖത്തര്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. ഖത്തറിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 169.51 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 25.47 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗണ്‍ലോഡിങ് വേഗം 36.74 എംബിപിഎസും അപ്ലോഡിങ് വേഗം 9.66 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്വര്‍ക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. എന്നാല്‍ മറ്റു ടെലികോം കമ്പനികളെല്ലാം 15 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 6-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ചൈന 4-ാം സ്ഥാനത്തായിരുന്നു.

അതേസമയം, യുഎഇയിലെ ഇന്റര്‍നെറ്റ് വേഗം 153.09 എംബിപിഎസ് ആണ്. നോര്‍വെ (128.14 എംബിപിഎസ്), ദക്ഷിണ കൊറിയ (122.55 എംബിപിഎസ്), ഡെന്‍മാര്‍ക്ക് (119.55 എംബിപിഎസ്), ചൈന (112.22 എംബിപിഎസ്), നെതര്‍ലാന്‍ഡ്‌സ് (112.15 എംബിപിഎസ്), കുവൈത്ത് (109.74 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റര്‍നെറ്റ് വേഗത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് വേഗം അഫ്ഗാനിസ്ഥാനിലാണ്. സെക്കന്‍ഡില്‍ 5.18 എംബിപിഎസ് ആണ് ഇവിടെ ശരാശരി ഇന്റര്‍നെറ്റ് വേഗം.

വാട്സ്ആപ്പില്‍ ഇനി വോയിസ് നോട്ടുകള്‍ സ്റ്റാറ്റസാക്കാം. വാബെറ്റഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡ് 2.23.2.8 വേണ്ടിയുള്ള വാട്സ് ആപ്പ് ബീറ്റാ പുതിയ വേര്‍ഷനിലാണ് ഈ സൗകര്യമുണ്ടാകുക. ചില ഭാഗ്യശാലികളായ ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക.

ഈ സൗകര്യം ലഭിക്കുന്നവര്‍ക്ക് സ്റ്റാറ്റസ് അപേഡറ്റായി വോയിസ് നോട്ടുകള്‍ അയക്കാനാകും. റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശങ്ങള്‍ പങ്കുവെക്കാതിരിക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും. 30 സെക്കന്‍ഡാണ് റെക്കോഡിംഗ് സമയം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡായാണ് വോയിസ് നോട്ടുകള്‍ സ്റ്ററ്റാസായി പങ്കുവെക്കപ്പെടുക. വീഡിയോ, ഫോട്ടോ എന്നിവയെപ്പോലെ 24 മണിക്കൂറിന് ശേഷം ഇവ അപ്രത്യക്ഷമാകുകയും ചെയ്യും. സ്റ്റാറ്റസ് അപ്ഡേറ്റായി നല്‍കിയ വോയിസ് ഡിലീറ്റ് ചെയ്യാനും കഴിയും. ഈ സൗകര്യം ഭാവിയില്‍ എല്ലാവര്‍ക്കുമുണ്ടാകുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.