ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് 25 ലക്ഷത്തിലധികം ഐ ഫോണുകള്‍

നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് 25 ലക്ഷത്തിലധികം ഐ ഫോണുകളാണ്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി വര്‍ദ്ധനയാണ് കയറ്റുമതിയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

2025-ഓടെ ഐഫോണിന്റെ 25 ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജിയുടെയും വിസ്‌റ്റ്രോണിന്‍െയും തീരുമാനം. കഴിഞ്ഞ വര്‍ഷമാണ് ഐ ഫോണ്‍-14 ആദ്യ അസംബ്ലി യൂണിറ്റ് ഇന്ത്യയില്‍ ആരംഭിച്ചത്. യുഎസ്- ചൈന ബന്ധം വഷളായതിനെ തുടര്‍ന്ന് മൊബൈല്‍ ഉത്പാദന രംഗത്ത് കനത്ത ക്ഷീണമാണ് ചൈന നേരിട്ടുന്നത്. 2019-ല്‍ ഐ ഫോണിന്റെ 47 ശതമാനം ചൈനയില്‍ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, 2020-ല്‍ 41 ശതമാനമായും 2021-ല്‍ 36 ശതമാനമായും കുത്തനെ കുറഞ്ഞു.

ആപ്പിള്‍ ഉള്‍പ്പടെയുള്ള ആഗോള ടെക്ക് ഭീമന്‍മാര്‍ കൂട്ടത്തൊടെയാണ് ചൈനയിലെ യൂണിറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ടെക് നിര്‍മ്മാണ യൂണിറ്റുകളുടെ ഹബ്ബായി മാറാനുന്ന ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക്, ശക്തി പകരുകയാണ് ആഗോള ഭീമന്‍മാരുടെ ചുവടുമാറ്റം