‘ക്യാമറ മോഡ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

വാട്സ്ആപ്പില്‍ ക്യാമറ ഉപയോഗിക്കുന്നത് കുറച്ചുകൂടി അനായാസമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറ മോഡ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

നിലവിലെ ക്യാമറ ഓപ്ഷന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഇപ്പോള്‍ വാട്സ്ആപ്പില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ ക്യാമറ ഓപ്ഷനില്‍ ലോങ് പ്രസ് ചെയ്യണം.

ഇത് പലപ്പോഴും വീഡിയോ ഷൂട്ടിങ്ങിനെ ബാധിക്കാറുണ്ട്. പകരം ക്യാമറയില്‍ നിന്ന് വീഡിയോയിലേക്കും തിരിച്ചും സ്വിച്ച് ചെയ്ത് മാറാന്‍ കഴിയുന്നതാണ് പുതിയ പരിഷ്‌കാരം. ടാപ്പ് ചെയ്യുമ്‌ബോള്‍ തന്നെ ക്യാമറ മോഡില്‍ നിന്ന് വീഡിയോ മോഡിലേക്ക് മാറാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.