Technology (Page 18)

നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ) മേഖലയിൽ സഹകരിക്കാനുള്ള ധാരണയിലെത്തി ഇൻഫോസിസും മൈക്രോ സോഫ്‌റ്റും. മൈക്രോ സോഫ്റ്റിന്റെ അഷ്വർ ഓപ്പൺ എ ഐ സർവീസ്, അഷ്വർ കോഗ്നിറ്റീവ് സർവീസസ് ഇൻഫിയുടെ എ ഐ വിഭാഗമായ ടോപാസ് എന്നിവയുമായി ചേർന്ന് എല്ലാ മേഖലകളിലേക്കുമുള്ള എ ഐ സേവനങ്ങൾ ആഗോള വിപണിക്കുനൽകാൻ ഒന്നിച്ചു പ്രവർത്തിക്കാനാണ് ധാരണയിലെത്തിയത്. ഡേറ്റയുടെയും എ ഐയുടെയും വരുമാനവർധനയും ഉയർന്ന ഉല്പാദന ക്ഷമതയുമുൾപ്പെടെയുള്ള മാറ്റങ്ങൾ അതിവേഗം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനികൾ കൈകോർക്കുന്നത്.

ടോപോസിന് ഇനി മുതൽ അഷ്വർ ഓപ്പൺ എ ഐ യുടെയും അഷ്വർ കോഗ്നിറ്റിവ് സർവീസിന്റെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനാവും. ആഗോള എ ഐ ചിപ് നിർമ്മാണ കമ്പനിയായ എൻവിഡിയയുമായി ടാറ്റയും റിലയൻസും കഴിഞ്ഞ ദിവസം നിർമ്മിത ബുദ്ധി രംഗത്തെ സഹകരണത്തിനായി ഒന്നിച്ചിരുന്നു. എ ഐ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് അതിവേഗം വ്യാപിപ്പിക്കുക എന്നതാണ് വിദേശകമ്പനികളുമായുള്ള ഇത്തരം പങ്കാളിത്തങ്ങളുടെ ലക്ഷ്യം. മൈക്രോ സോഫ്‌റ്റും ഇൻഫോസിസും പോലെയുള്ള ആഗോള ഭീമൻന്മാർ കൂടി കൈകോർക്കുമ്പോൾ രാജ്യത്തെ നിർമ്മിത ബുദ്ധി മേഖലയിലെ വളർച്ചയ്‌ക്കും പുരോഗതിക്കും സാധ്യതയേറും.

മെറ്റയുടെ ടെക്‌സ്‌റ്റ് അധിഷ്‌ഠിത സോഷ്യൽ മീഡിയ ആപ്പ് ആയ ത്രെഡ്സിന് ഇനി മുതൽ എഡിറ്റ് ബട്ടൺ ലഭ്യമാകും. അതേസമയം സെർച്ചും ഇൻസ്റ്റാഗ്രാം ഇന്റഗ്രേഷനും പോലുള്ള മറ്റ് ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസേരി അറിയിച്ചു.

ഞങ്ങൾ അതിൽ പ്രവർത്തിക്കുന്നു. മെച്ചപ്പെടുത്താൻ ധാരാളം കാര്യങ്ങൾ ഉണ്ട്. റാങ്കിംഗ് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാം സംയോജനം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എഡിറ്റ് ബട്ടൺ ലിസ്റ്റിലുണ്ട്, അതിനായി ഞങ്ങൾക്ക് നല്ല ഡിസൈനുകളും ലഭിച്ചിട്ടുണ്ട് എന്നും വരാന്ത്യത്തിൽ ത്രെഡ്സിലെ ഇന്ററാക്ഷൻ സെഷൻ ആയ ആസ്ക് മി എനിതിംഗിൽ ഇൻസ്റ്റാഗ്രാം സിഇഒ പറഞ്ഞു.

ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഇംഗ്ലീഷ് ഭാഷയിലുള്ള തിരയൽ ഫീച്ചറുകൾ പരീക്ഷിക്കുന്നുണ്ടെന്ന് ഇൻസ്റ്റാഗ്രാം മേധാവി സ്ഥിരീകരിച്ചു. ഇത് വിജയിക്കുകയാണെങ്കിൽ, യു.എസ് പോലുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്ക് ഫീച്ചർ വരും, എന്നിരുന്നാലും, യൂറോപ്യൻ യൂണിയനിൽ ത്രെഡുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

ത്രെഡ്‌സ് പോസ്റ്റുകൾ തിരയാൻ കഴിയുന്ന തരത്തിലാക്കാൻ മെറ്റയും പ്രവർത്തിക്കുന്നത് എന്നും മൊസേരി കൂട്ടിച്ചേർത്തു.

ജൂലൈയിൽ ഇത് പുറത്തിറങ്ങിയപ്പോൾ, ത്രെഡ്സ് അതിവേഗം 100 ദശലക്ഷം സൈൻ-അപ്പുകൾ റെക്കോർഡ് ചെയ്‌തു. എന്നാൽ ദൈനംദിന ഉപയോക്തൃ പ്രവർത്തനം പിന്നീട് കുറഞ്ഞു. ഡയറക്ട് മെസേജുകൾ (ഡിഎം) പോലുള്ള ഫീച്ചറുകൾ നഷ്‌ടമായതിനെ കുറിച്ചും കീവേഡ് തിരയലുകളുടെ അഭാവത്തെ കുറിച്ചും നിരവധി പരാതികൾ ഉയർന്നിരുന്നു.

ത്രെഡുകളുടെ ഒരു ഡെസ്‌ക്‌ടോപ്പ് പതിപ്പ് അടുത്തിടെ ആരംഭിച്ചിരുന്നു. എല്ലാ കുറവുകളും നികത്തി വേണ്ട ഫീച്ചറുകൾ നൽകുമെന്നും അദ്ദേഹം വാഗ്ദാനം നൽകി.

സാഹിത്യം ചോർത്തുന്നു എന്നാരോപിച്ച് അമേരിക്കയിലെ പ്രമുഖ എഴുത്തുകാർ രംഗത്ത്. മൈക്രോ സോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സംരഭമായ ഓപ്പൺ എ ഐക്കെതിരെയാണ് എഴുത്തുകാർ കോടതിയെ സമീപിച്ചത്. തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ജോർജ് ആർ ആർ മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൻഹാറ്റൻ കോടതിയിലാണ് ഹർജി നൽകിയത്. എ ഐ സംവിധാനങ്ങൾ സർഗാത്മക രചനകളുടെ ഡാറ്റ ഉപയോഗിക്കുന്നതിനെതിരെ കലാകാരൻമാർ നൽകിയ മെറ്റാപ്ലാറ്റ് ഫോംസിനും സ്റ്റെബിലിറ്റി എ ഐക്കുമെതിരെയുള്ള കേസുകളും കോടതിയുടെ പരിഗണനയിലുണ്ട്.

വാട്ട്സാപ്പിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് മെറ്റ. പുതിയ അപ്ഡേറ്റ് പ്രകാരം ഇനി മുതൽ ഇന്ത്യയിലെ വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് വാട്സാപ്പ് വഴി പണമയക്കാം. നേരത്തെ തന്നെ വാട്ട്സാപ്പിൽ പേയ്‌മെന്റ് സംവിധാനം നിലവിലുണ്ടെങ്കിലും ഇപ്പോഴവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്ഡേറ്റിലൂടെ വാട്ട്സ്ആപ്പ് ബിസിനസ്സ് അക്കൗണ്ട് വഴി നൽകുന്ന സേവങ്ങൾക്കുള്ള തുക വാട്ട്സ്ആപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ സാധിക്കും. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് കമ്പനി ഈ അപ്ഡേറ്റ് രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ളത്.

യുപിഐ ഇടപാടിന് പുറമെ പേയു, റേസർ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, നേടി ബാങ്കിങ് എന്നിവ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ യു പി ഐ ആപ്പുകൾ ഉപയോഗിച്ചും വാട്ട്സാപ്പിലൂടെ പണമിടപാടുകൾ നടത്താൻ സാധിക്കും.

വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക് അകൗണ്ടുകൾ ഉള്ള വാണിജ്യ സ്‌ഥാപനങ്ങൾക്ക് വെരിഫൈഡ് അക്കൗണ്ട് നൽകുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും വ്യാജ അക്കൗണ്ടുകൾ തടയാനും ഇത് സഹായകമാവും എന്നാണ് കരുതുന്നത്. ഈയടുത്താണ് വാട്ട്സാപ്പിൽ പുതിയ ഫീച്ചർ ആയ ചാനൽ മെറ്റ അവതരിപ്പിച്ചത്. അത് വൻ ഹിറ്റായിരുന്നു.

ഗൂഗിൾ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോം വാർഷിക പരിപാടിയായ മെയ്ഡ് ഓൺ യൂട്യൂബ് ഇവന്റിൽ ക്രീയേറ്റേഴ്സിനായി പുതിയ AI ഫീച്ചറുകൾ അവതരിപ്പിച്ചു. AI- ജനറേറ്റഡ് ഫോട്ടോ, വീഡിയോ പശ്ചാത്തലങ്ങൾ,എ ഐ വീഡിയോ ടോപ്പിക്ക് സജഷൻ, മ്യൂസിക് സേർച്ച് തുടങ്ങിയ സവിശേഷതകളിൽ പുതിയ AI ഫീച്ചറുകൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാകും. എ ഐ സംവിധാനം ഉപയോഗിച്ച് വീഡിയോകൾ ചെയ്യുവാനും എഡിറ്റ് ചെയ്യുവാനും ഷെയർ ചെയ്യുവാനുമുള്ള പുത്തൻ സംവിധാനം കൂടി കമ്പനി ഇവന്റിൽ അനാവരണം ചെയ്തു.

ഡ്രീം സ്ക്രീൻ എന്ന പേരിൽ യുട്യൂബ് ഷോർട് വീഡിയോകളിലാണ് ആദ്യത്തെ എ ഐ ഫീച്ചർ സംവിധാനമെത്തുക, എ ഐ ജനറേറ്റഡ് വീഡിയോകളും ബാക്ക് ഗ്രൗണ്ട് ചിത്രങ്ങളും ഷോർട് വീഡിയോകളിൽ ഉൾപ്പെടുത്താൻ സഹായിക്കുന്നതാണ് ഡ്രീം സ്ക്രീൻ, ആർക്കും യുട്യൂബിൽതന്നെ വീഡിയോ ചെയ്യുവാനും ഷെയർ ചെയ്യുവാനുമുള്ള സംവിധാനമാണ് യുട്യൂബ് ക്രിയേറ്റ്. ഇതിനായി യുട്യൂബ് ക്രിയേറ്റ്സ് എന്ന പേരിൽ മൊബൈൽ ആപ്പ്ലിക്കേഷൻ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

വീഡിയോ എഡിറ്റിങ് ടൂളുകളായ എഡിറ്റിംഗ്, ട്രിമ്മിംഗ്, ഓട്ടോമാറ്റിക് ക്യാപ്ഷനിങ്, വോയിസ് ഓവർ, ഫിൽറ്റെർസ്, ബീറ്റ് മാച്ചിങ് ടെക്നോളജി ഉപയോഗിച്ച് കൊണ്ടുള്ള റോയാലിറ്റി ഫ്രീ മ്യൂസിക് എന്നിവയാണ് ആപ്പ് മുന്നോട്ട് വയ്ക്കുന്ന സംവിധാനങ്ങൾ ഇതോടെ ക്രിയേറ്റേഴ്സിന് മറ്റു സോഫ്റ്റ് വെയറുകൾ ഉപയോഗിക്കേണ്ടി വരില്ല എന്നതാണ് പ്രത്യേകത. യുട്യൂബ് ക്രിയേറ്റ് ഫീച്ചറുമായി ബന്ധപ്പെട്ട് 3000 ലധികം ക്രിയേറ്റർമാരുമായി ചർച്ച നടത്തിയതായി യുട്യൂബ് പറഞ്ഞു.

അമേരിക്ക, ജർമനി, ഫ്രാൻസ്, ഇന്ത്യ, യു കെ, ഇന്തോനേഷ്യ, കൊറിയ തുടങ്ങി തിരഞ്ഞെടുത്ത വിപണികളിൽ ആൻഡ്രോയിഡിൽ ബീറ്റയിലാണ് യുട്യൂബ് ക്രിയേറ്റ് നിലവിൽ ലഭ്യമാകുന്നത്. യുട്യൂബ് ക്രിയേറ്റ് സൗജന്യമായാണ് ലഭ്യമാകുന്നത്. യുട്യൂബ് ഉപഭോക്താക്കളുടെ ക്രീയേറ്റീവ് ആശയങ്ങളുടെ അതിരുകൾ ഭേദിക്കാൻ സഹായിക്കുന്ന നൂതന സംവിധാനമാണ് ഞങ്ങൾ അവതരിപ്പിക്കുന്നതെന്നും, ഇംപോസിബിൾ എന്ന് കരുതുന്നവയെ അനായാസം നടപ്പിലാക്കാൻ ഇവ സഹയിക്കുമെന്നും, ഇതോടെ ക്രിയേറ്റിവിറ്റിയുടെ പുതിയ യുഗത്തിന് തുടക്കമാവുകയാണ് എന്നും യുട്യൂബ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നീൽ മോഹൻ പറഞ്ഞു.

ഇനിമുതൽ ഗൂഗിൾ സെർച്ചിങ് രീതി അടിമുടി മാറും. ഇതിന്റെ ഭാഗമായുള്ള സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് എന്ന സംവിധാനം ഇന്ത്യയിലും അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിളിലെ വെബ്സൈറ്റിലും ആപ്പിലും എസ് ജി ഇ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് എ ഐ യുടെ പിന്തുണയോടെയാണ് സെർച്ചുകളുടെ ഫലം ലഭിക്കുന്നത്. ചാറ്റ് ജി പി ടി യുടെ സഹായത്തോടെ മൈക്രോസോഫ്റ്റ് ബിങ് ആണ് ആദ്യ എ ഐ സെർച്ച്‌ എൻജിൻ വികസിപ്പിച്ചെടുത്തത്.

ഗൂഗിളിന്റെ എസ് ജി ഇ അമേരിക്കയ്ക്ക് പുറമേ അവതരിപ്പിക്കുന്നത് ജപ്പാനിലും ഇന്ത്യയിലുമാണ്. നിശ്ചിത സമയത്തിനുള്ളിൽ സെർച്ച് ചെയ്യുന്ന വിവരം സംക്ഷിപ്ത രൂപത്തിൽ എത്തിക്കുകയാണ് എസ് ജി ഇ ചെയ്യുന്നത്.ഗൂഗിൾ ഡോട്ട് കോം വെബ്സൈറ്റിലോ ഗൂഗിൾ ആപ്പിലുള്ള സെർച്ച് ലാബ്സ് ഐക്കണിലോ ക്ലിക്ക് ചെയ്താൽ സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് ആക്ടിവേറ്റ് ചെയ്യാൻ കഴിയും.

ഇന്ത്യയുടെ ആദ്യ സൗരനിരീക്ഷണ ആദിത്യ എൽ 1 സൂര്യനെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയെന്ന് ഇസ്രോ അറിയിച്ചു. ആദിത്യ എൽ 1 പേടകത്തിലെ STEPS -1 എന്ന ഉപകരണത്തിന്റെ സെൻസറുകളാണ് ഭൂമിയിൽ നിന്ന് 50000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പർ തെർമൽ, എനർജെറ്റിക് അയോണുകൾ, ഇലക്ട്രോണുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് STEPS -1 ശേഖരിക്കുന്നത്.

സൗരയൂഥ കാറ്റിന്റെ പഠനത്തിനായുള്ള പേടകത്തിലെ പ്രധാന ഉപകരണമാണ് ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ്. ഈ ASPEX ന്റെ ഭാഗമാണ് STEPS -1 ഉപകരണം. STEPS -1 ഉപകരണം ശേഖരിക്കുന്ന വിവരങ്ങൾ ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുമെന്നും ഇസ്രോ (ISRO ) അറിയിച്ചു. ഫിസിക്കൽ റിസർച്ച് ലബോറട്ടറി അഹമ്മദാബാദ് ആണ് ഈ ഉപകരണം നിർമ്മിച്ചിരിക്കുന്നത്.

തങ്ങളുടെ മൂന്ന് ആപ്പിൾ വാച്ച് മോഡലുകൾ കാർബൺ ന്യൂട്രൽ മോഡലിൽ എത്തുമെന്ന് ആപ്പിൾ അറിയിച്ചു. മാത്രമല്ല ആപ്പിൾ വാച്ച് സീരീസ് 9-ൽ ആപ്പിളിന്റെ ആദ്യത്തെ പൂർണ്ണമായും കാർബൺ ന്യൂട്രലായ വാച്ച് അവതരിപ്പിക്കുകയും ചെയ്തു
വാച്ചുകളുടെ ബോക്സുകളിൽ പച്ച ലോഗോയോടുകൂടിയായിരിക്കും അവ വിപണിയിൽ എത്തുക.

2030-ഓടെ വിതരണ ശൃംഖല ഉൾപ്പെടെ കാർബൺ ന്യൂട്രൽ ആക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. 2030-ഓടെ ആപ്പിൾ ഉൽപ്പന്ന ഉൽപ്പാദനത്തിൽ 100% ശുദ്ധമായ ഊർജം ഉപയോഗിക്കുന്നതിന് അതിന്റെ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന 300-ലധികം നിർമ്മാതാക്കൾ പ്രതിജ്ഞാബദ്ധരാണെന്ന് ആപ്പിൾ സ്ഥിരീകരിച്ചു. കൂടാതെ കാർബൺ പുറന്തള്ളൽ കുറക്കാനായി വർഷാവസാനത്തോടെ പാക്കേജിംഗിലുള്ള എല്ലാ പ്ലാസ്റ്റിക്കുകളും നീക്കം ചെയ്യുമെന്നും
എല്ലാ ഉൽപ്പന്നങ്ങളിലും കൂടുതൽ റീസൈക്കിൾ ചെയ്ത അലൂമിനിയവും മറ്റ് ഘടകങ്ങളും ഉപയോഗിക്കുമെന്നും ഉപരിതല ഗതാഗതം വഴി ഗതാഗതത്തിലൂടെയുള്ള ഉദ്വമനം 95 ശതമാനത്തോളം കുറയ്ക്കുമെന്നും ആപ്പിൾ വാഗ്ദാനം ചെയ്തു.

ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവയാണ് ആപ്പിളിന്റെ വണ്ടർലിസ്റ്റിൽ ഇന്നലെ അവതരിപ്പിച്ചത്.

പുതിയതും 30% വേഗതയുള്ളതുമായ എസ്9 ചിപ്പ്. മെച്ചപ്പെട്ട ബാറ്ററി ലൈഫ്. രണ്ടാം തലമുറ UWB ചിപ്പ്, 2,000 നിറ്റ് ഡിസ്പ്ലേ, ആപ്പിൾ വാച്ച് അൾട്രായ്ക്ക് 3,000 നിറ്റ് ഡിസ്പ്ലേ, 100% റീസൈക്കിൾ ചെയ്‌ത അലുമിനിയം തുടങ്ങി നിരവധി പ്രത്യേകതകൾ ഉണ്ട്.

റീസൈക്കിൾ ചെയ്‌ത വസ്തുക്കളുടെ കൂടുതൽ ഉപയോഗവും പുതിയ വാച്ച് സീരിസിൽ കാണാൻ സാധിക്കും. ഉപകരണത്തിൽ അഭ്യർത്ഥനകൾ പ്രോസസ്സ് ചെയ്യുന്ന രീതിയും മാറ്റിയതായി ആപ്പിൾ പറഞ്ഞു. പുതിയ ചിപ്പ് വളരെ വേഗതയേറിയതാണ്. സെപ്റ്റംബര്‍ 22 മുതലാണ് ഇവ വില്‍പനയ്ക്കെത്തുക. ആപ്പിള്‍ വാച്ച്‌ സീരീസ് 4 ലും അതിന് ശേഷമുള്ള വാച്ചുകളിലും വാച്ച്‌ ഓഎസ് 10 സെപ്റ്റംബര്‍ 18 തിങ്കളാഴ്ച ലഭിക്കും.

ടെലിഗ്രാമിന്റെയും സിഗ്നലിന്റെയും വ്യാജ പതിപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും സാംസങ് ഗാലകസി സ്റ്റോർ എന്നിവയിലേക്കും അപ്‌ലോഡ് ചെയ്‌തതായി കണ്ടെത്തി. GREF എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചൈനീസ് APT ഗ്രൂപ്പാണിത്. ഒരു ഉപകരണത്തിന്റെ കൃത്യമായ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും കോൾ ലോഗുകൾ, എസ്എംഎസ്, കോൺടാക്റ്റ് ലിസ്റ്റുകൾ എന്നിവ മോഷ്ടിക്കാനും ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാനും ക്യാമറ ആക്‌സസ് ചെയ്യാനും ഡാറ്റ മോഷ്ടിക്കാനും കഴിവുള്ള ബാഡ്ബസാർ സ്പൈവെയർ ഈ ആപ്പുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ ചൈനയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ഈ മാൽവെയർ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഉക്രെയ്ൻ, പോളണ്ട്, നെതർലാൻഡ്‌സ്, സ്പെയിൻ, പോർച്ചുഗൽ, ജർമ്മനി, ഹോങ്കോംഗ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ടാർഗെറ്റുചെയ്യാൻ ഇത് ഉപയോഗിക്കുന്നുണ്ടെന്ന് ബ്ലീപ്പിംഗ് കമ്പ്യൂട്ടറിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.സിഗ്നൽ പ്ലസ് മെസഞ്ചർ, ഫ്ലൈഗ്രാംഎന്നീ രണ്ട് ആപ്ലിക്കേഷനുകൾ ടാർഗെറ്റ് ഉപകരണങ്ങളിലേക്ക് വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇവ രണ്ടും സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനുകളായ സിഗ്നൽ, ടെലിഗ്രാം എന്നിവയുടെ പാച്ച് ചെയ്ത പതിപ്പുകളാണെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നുണ്ട്. കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ ലോഗുകൾ, ഗൂഗിൾ അക്കൗണ്ടുകൾ, വൈഫൈ ഡാറ്റ എന്നിവ പോലുള്ള സെൻസിറ്റീവ് ഡാറ്റയെ ഫ്ലൈഗ്രാം ആപ്പ് ടാർഗെറ്റുചെയ്യുന്നതായി കണ്ടെത്തി. ഗൂഗിളും സാംസംഗും തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് വ്യാജ ആപ്പുകളെ നീക്കം ചെയ്തിട്ടുണ്ട്.

ആൻഡ്രോയിഡ് ഉപയോക്താക്കൾ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളുടെ ഔദ്യോഗിക ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യാനും അവരുടെ സംരക്ഷണത്തിനായി അജ്ഞാത വെബ്‌സൈറ്റുകളിൽ നിന്ന് പരിശോധിച്ചുറപ്പിക്കാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ലിങ്ക് ചെയ്‌തിരിക്കുന്ന ഉപകരണങ്ങളുടെ ലിസ്റ്റ് ഇടയ്‌ക്കിടെ പരിശോധിക്കാനും തിരിച്ചറിയാത്തതോ ഉപയോഗിക്കാത്തതോ ആയ ഏതെങ്കിലും ഉപകരണങ്ങളിലേക്കുള്ള ആക്‌സസ് പിൻവലിക്കാനും ഉപയോക്താക്കളോട് പറഞ്ഞിട്ടുണ്ട്.

ഡിജിറ്റൽ ഇന്ത്യ ആക്ടിനായുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പ്ലേസ്റ്റോറിലും, ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതടക്കം നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ആർബിഐയുമായി ചേർന്ന് ഫിനാൻഷ്യൽ ആപ്പുകളുടെ വൈറ്റ് ലിസ്റ്റ് തയ്യാറാക്കുമെന്നും നിലവിലെ ഐടി നിയമത്തിൽ ക്രിമിനൽ ആപ്പുകൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾ പൊലീസ് ഗൗരവമായെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം, കൊച്ചി കടമക്കുടിയിൽ ഓൺലൈൻ വായ്പ്പാ തട്ടിപ്പില്‍ കുടുങ്ങി മക്കളെക്കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തിരുന്നു. കൂട്ട ആത്മഹത്യയ്ക്ക് ശേഷവും കുടുംബത്തെ ഓൺലൈൻ ലോൺ ആപ്പുകാർ വേട്ടയാടുന്ന വാർത്തകളും പുറത്തുവന്നിരുന്നു. ബന്ധുക്കളുടെ ഫോണുകളിലേക്ക് മരിച്ച ശിൽപ്പയുടെ മോർഫ് ചെയ്ത അശ്ലീല ഫോട്ടോകൾ അയച്ചാണ് ഇപ്പോഴും ഭീഷണി തുടരുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ സമാന അനുഭവങ്ങൾ നിരവധി പേരാണ് രംഗത്ത് വന്നത്.