പുതിയ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ഫീച്ചറുകൾ അവതരിപ്പിച്ച് യുട്യൂബ്

ഗൂഗിൾ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോം വാർഷിക പരിപാടിയായ മെയ്ഡ് ഓൺ യൂട്യൂബ് ഇവന്റിൽ ക്രീയേറ്റേഴ്സിനായി പുതിയ AI ഫീച്ചറുകൾ അവതരിപ്പിച്ചു. AI- ജനറേറ്റഡ് ഫോട്ടോ, വീഡിയോ പശ്ചാത്തലങ്ങൾ,എ ഐ വീഡിയോ ടോപ്പിക്ക് സജഷൻ, മ്യൂസിക് സേർച്ച് തുടങ്ങിയ സവിശേഷതകളിൽ പുതിയ AI ഫീച്ചറുകൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാകും. എ ഐ സംവിധാനം ഉപയോഗിച്ച് വീഡിയോകൾ ചെയ്യുവാനും എഡിറ്റ് ചെയ്യുവാനും ഷെയർ ചെയ്യുവാനുമുള്ള പുത്തൻ സംവിധാനം കൂടി കമ്പനി ഇവന്റിൽ അനാവരണം ചെയ്തു.

ഡ്രീം സ്ക്രീൻ എന്ന പേരിൽ യുട്യൂബ് ഷോർട് വീഡിയോകളിലാണ് ആദ്യത്തെ എ ഐ ഫീച്ചർ സംവിധാനമെത്തുക, എ ഐ ജനറേറ്റഡ് വീഡിയോകളും ബാക്ക് ഗ്രൗണ്ട് ചിത്രങ്ങളും ഷോർട് വീഡിയോകളിൽ ഉൾപ്പെടുത്താൻ സഹായിക്കുന്നതാണ് ഡ്രീം സ്ക്രീൻ, ആർക്കും യുട്യൂബിൽതന്നെ വീഡിയോ ചെയ്യുവാനും ഷെയർ ചെയ്യുവാനുമുള്ള സംവിധാനമാണ് യുട്യൂബ് ക്രിയേറ്റ്. ഇതിനായി യുട്യൂബ് ക്രിയേറ്റ്സ് എന്ന പേരിൽ മൊബൈൽ ആപ്പ്ലിക്കേഷൻ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

വീഡിയോ എഡിറ്റിങ് ടൂളുകളായ എഡിറ്റിംഗ്, ട്രിമ്മിംഗ്, ഓട്ടോമാറ്റിക് ക്യാപ്ഷനിങ്, വോയിസ് ഓവർ, ഫിൽറ്റെർസ്, ബീറ്റ് മാച്ചിങ് ടെക്നോളജി ഉപയോഗിച്ച് കൊണ്ടുള്ള റോയാലിറ്റി ഫ്രീ മ്യൂസിക് എന്നിവയാണ് ആപ്പ് മുന്നോട്ട് വയ്ക്കുന്ന സംവിധാനങ്ങൾ ഇതോടെ ക്രിയേറ്റേഴ്സിന് മറ്റു സോഫ്റ്റ് വെയറുകൾ ഉപയോഗിക്കേണ്ടി വരില്ല എന്നതാണ് പ്രത്യേകത. യുട്യൂബ് ക്രിയേറ്റ് ഫീച്ചറുമായി ബന്ധപ്പെട്ട് 3000 ലധികം ക്രിയേറ്റർമാരുമായി ചർച്ച നടത്തിയതായി യുട്യൂബ് പറഞ്ഞു.

അമേരിക്ക, ജർമനി, ഫ്രാൻസ്, ഇന്ത്യ, യു കെ, ഇന്തോനേഷ്യ, കൊറിയ തുടങ്ങി തിരഞ്ഞെടുത്ത വിപണികളിൽ ആൻഡ്രോയിഡിൽ ബീറ്റയിലാണ് യുട്യൂബ് ക്രിയേറ്റ് നിലവിൽ ലഭ്യമാകുന്നത്. യുട്യൂബ് ക്രിയേറ്റ് സൗജന്യമായാണ് ലഭ്യമാകുന്നത്. യുട്യൂബ് ഉപഭോക്താക്കളുടെ ക്രീയേറ്റീവ് ആശയങ്ങളുടെ അതിരുകൾ ഭേദിക്കാൻ സഹായിക്കുന്ന നൂതന സംവിധാനമാണ് ഞങ്ങൾ അവതരിപ്പിക്കുന്നതെന്നും, ഇംപോസിബിൾ എന്ന് കരുതുന്നവയെ അനായാസം നടപ്പിലാക്കാൻ ഇവ സഹയിക്കുമെന്നും, ഇതോടെ ക്രിയേറ്റിവിറ്റിയുടെ പുതിയ യുഗത്തിന് തുടക്കമാവുകയാണ് എന്നും യുട്യൂബ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നീൽ മോഹൻ പറഞ്ഞു.